
കെട്ടിടനിര്‍മാണമേഖലയില്‍ ഏറ്റവും അധികം വിലമതിക്കപ്പെടുന്ന പുരസ്‌കാരങ്ങളിലൊന്നാണ് വേള്‍ഡ് ആര്‍ക്കിടെക്ചര്‍ ഫെസ്റ്റിവല്‍ (ഡബ്ല്യു.എ.എഫ്.) പുരസ്‌കാരങ്ങള്‍. ഏകദേശം 50-ല്‍ പരം രാജ്യങ്ങളില്‍ നിന്നുള്ള നിര്‍മിതികളാണ് ഇത്തവണ പുരസ്‌കാരത്തിനായി മത്സരിക്കുന്നത്. റെസിഡന്‍ഷ്യല്‍, കൊമേഷ്യല്‍, സിവിക് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്.
ചൈനയില്‍ നിന്നുള്ള തടി കൊണ്ടുള്ള പാലം, നെതര്‍ലന്‍ഡിലെ ആര്‍ട്ട് സ്റ്റോറേജ് സംവിധാനം, തായ്‌ലന്‍ഡിലെ ബുദ്ധിസ്റ്റ് ധ്യാന കേന്ദ്രം എന്നിവയടക്കം 250 നിര്‍മികളാണ് മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. ഏറ്റവും കൂടുതല്‍ നിര്‍മികളുമായി ചൈനയാണ് മത്സരത്തില്‍ മുന്നിലുള്ള രാജ്യം. ഇക്കുറി ഇന്ത്യ, തുര്‍ക്കി എന്നിവടങ്ങളില്‍ നിന്നുള്ള നിര്‍മിതികളുടെ എണ്ണത്തിലും വലിയ വര്‍ധന ഉണ്ടായിട്ടുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു.
ലോസ് ആഞ്ജിലിസിലെ സോഫി സ്റ്റേഡിയം, ലണ്ടനിലെ ഏറെ പ്രശസ്തമായ സംഗീത വേദിയായ കോകോ എന്നിവയെല്ലാം മത്സരരംഗത്തുണ്ട്.
നവംബര്‍ 30 മുതല്‍ ഡിസംബര്‍ രണ്ട് വരെ പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും.
Content Highlights: world architecture awards, held at Lisbon Portugal, myhome
Published: 16 Jul 2022, 02:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented