
ബോളിവുഡിലെ തിരക്കേറിയ താരമാണ് സൊനാക്ഷി സിൻഹ. ചുരുങ്ങിയ കാലം കൊണ്ട് ജനപ്രീതി നേടിയ ചിത്രങ്ങളുടെ ഭാഗമാകാൻ സൊനാക്ഷിക്ക് സാധിച്ചു. സൂപ്പർ ബോളിവുഡ് താരങ്ങളടക്കം സൊനാക്ഷിയുടെ നായകരായി എത്തി. സൽമാൻ ഖാൻ, അക്ഷയ് കുമാർ എന്നിങ്ങനെ നീളുന്നു ആ പട്ടിക. സ്വന്തം പണം കൊണ്ടൊരു വീട് ഏറെനാളായുള്ള താരത്തിന്റെ സ്വപ്‌നമായിരുന്നു. ഇതിപ്പോൾ യാഥാർഥ്യമായിരിക്കുകയാണ്.
മുംബൈയിലാണ് സൊനാക്ഷിയുടെ സ്വപ്നഭവനം സ്ഥിതി ചെയ്യുന്നത്. 4,000 ചതുരശ്ര അടി വിസ്തീർണമുള്ള വീടിന്റെ ഒരു വശം കടലാണ്. നഗരത്തിന്റെ സൗന്ദര്യവും ഇവിടെ നിന്ന് ആസ്വദിക്കാം. താരം സ്വന്തമാക്കിയ പുതിയ വീട് കൂടിയാണിത്.
2021-ലാണ് മുംബൈയിലെ വീട് താരം സ്വന്തമാക്കുന്നത്. ഇതിന് മുമ്പ് ഒരു നാല് ബെഡ്‌റൂം അപ്പാർട്ട്‌മെന്റായിരുന്ന വീടാണ് പുതുക്കിപ്പണിതത്. രണ്ടു കിടപ്പുമുറികളുള്ള 1.5 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റാണ് നിലവിലിത്. ആർട്ട് സ്റ്റുഡിയോ, യോഗ എരിയ എന്നിവയ്ക്കുള്ള സൗകര്യവും വീട്ടിലുണ്ട്.
30 വയസ്സ് എത്തുന്നതിന് മുമ്പ് സ്വന്തമായി സമ്പാദിച്ച പണം ചെലവാക്കിയൊരു വീട് തന്റെ സ്വപ്‌നമായിരുന്നുവെന്ന് താരം മുൻപ് പറഞ്ഞിട്ടുണ്ട്.
ലൈറ്റ് ബ്രൗൺ, ഗ്രേ നിറം എന്നിവയാണ് അകത്തളങ്ങളിൽ നൽകിയിരിക്കുന്നത്. എപ്പോഴും വീട്ടിൽ സമയം ചെലവഴിക്കാനാണ് തനിക്ക് തോന്നുന്നതെന്നാണ് താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. അതൊരു കുഴപ്പമായിട്ടാണ് താൻ കരുതുന്നതെന്നും അവർ അഭിമുഖത്തിൽ തമാശരൂപേണ പറഞ്ഞിരുന്നു.
സ്ലൈഡിംഗ് വോൾസ്, മർഫി ബെഡ്‌സ്, ഓട്ടോമേറ്റ്ഡ് സ്‌ക്രീൻസ് തുടങ്ങിയവ വീടിന്റെ പ്രത്യേകതകളാണ്. ഭിത്തിയോട് ചേർത്ത് മടക്കി വെയ്ക്കാവുന്ന ബെഡുകളാണ് മർഫി ബെഡുകളെന്നറിയപ്പെടുന്നത്.
ലിവിങ് റൂം ടെറസ്സിലുള്ള കൺവർസേഷൻ പിറ്റാണ് സൊനാക്ഷിക്ക് വീട്ടിൽ ഏറ്റവും ഇഷ്ടമുള്ള ഇടം. ഫ്‌ളോർ ക്രമീകരിച്ചിരിക്കുന്ന അളവിൽ നിന്ന് താഴെയായി ഇരിക്കാനൊരുക്കിയിരിക്കുന്ന ഇടത്തെയാണ് കൺവർസേഷൻ പിറ്റെന്ന് പറയപ്പെടുന്നത്. ടെറസ്സിൽ പ്രൈവറ്റ് പൂളിനായി നിർമിച്ച ഇടമാണ് പിന്നീട് കൺവർസേഷൻ പിറ്റാക്കി മാറിയത്.
കിടപ്പുമുറിയെയും ഡ്രസിങ് റൂമിനെയും വേർതിരിക്കാൻ ഒരു മൂവിങ് വോൾ കൊടുത്തിട്ടുണ്ട്. ഡ്രെസിങ് റൂം ആവശ്യമെങ്കിൽ അതിഥികൾക്കുള്ള കിടപ്പുമുറിയായി മാറ്റിയെടുക്കാം.
2008-ൽ സൊനാക്ഷി സിൻഹ തന്റെ പഴയ തറവാടായ രാമായൺ പൊളിച്ച് പത്തു നിലകളുള്ള ഫാമിലി അപ്പാർട്ട്‌മെന്റാക്കി മാറ്റിയിരുന്നു. നാല് വർഷമെടുത്താണ് പുനർനിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. പിന്നീട് 2012-ൽ അപ്പാർട്ട്‌മെന്റിന്റെ മുകളിലെ രണ്ടു നിലകളിലേക്ക് സൊനാക്ഷിയും കുടുംബവും താമസം മാറുകയായിരുന്നു. ഇരട്ട സഹോദരങ്ങളായ ലവ, കുശയ്ക്കും മറ്റ് ബന്ധുക്കൾക്കുമായി പ്രത്യേകം ഫ്‌ളാറ്റുകൾ നൽകിയിട്ടുണ്ട്.
ഫാമിലി അപ്പാർട്ട്‌മെന്റിന്റെ ഒരു നില മുഴുവനായി ജിം, ഡാൻസ് പ്രാക്ടീസ്, കുടുംബത്തോടെയുള്ള ഒത്തുചേരലുകൾക്കായിട്ടാണ് കൊടുത്തിരിക്കുന്നത്. അച്ഛനും നടനും രാഷ്ട്രീയപ്രവർത്തകനുമായ ശത്രുഘ്‌നൻ സിൻഹയാണ് ഫാമിലി അപ്പാർട്ട്‌മെന്റ് എന്ന ആശയത്തിന് പിന്നിൽ. ധഹാദ് എന്ന വെബ് സീരിസ്സിലാണ് താരം ഏറ്റവും ഒടുവിലായി പ്രത്യക്ഷപ്പെട്ടത്. 2010-ൽ പുറത്തിറങ്ങിയ ദബാങ്ങാണ് ആദ്യ ചിത്രം.
Content Highlights: Sonakshi Sinha's mumbai's home is different in its own way, myhome latest
Published: 22 Sept 2023, 04:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented