കോലാഹലമൊന്നുമില്ലാതെ ശാന്തമായി തുടരുന്ന കളിക്കളം. നിമിഷനേരംകൊണ്ട് മധ്യഭാഗത്ത് മധ്യഭാഗത്ത് വലിയൊരു ഗര്‍ത്തം രൂപപ്പെടുന്നതിനെക്കുറിച്ച് സങ്കല്‍പിച്ച് നോക്കൂ, അതും നൂറടിയോളം വിസ്തൃതിയില്‍. മാച്ച് നടക്കുന്ന സമയമാണെങ്കില്‍ ഉണ്ടാകാനിടയുള്ള പരിഭ്രാന്തിയുടെ വ്യാപ്തി സങ്കല്‍പിക്കാവുന്നതിനപ്പുറമാണ്. അത്തരത്തിലൊരു സംഭവം ടെക്‌സാസില്‍ നടന്നു, സ്‌റ്റേഡിയത്തിലുണ്ടായിരുന്ന നിരീക്ഷണക്യാമറയില്‍ പതിഞ്ഞ ദൃശ്യം കാണുമ്പോഴാണ് തകര്‍ച്ചയുടെ ഗൗരവം വ്യക്തമാകുന്നത്. ഇല്ലിനോയിസിലെ ആല്‍ട്ടണിലുള്ള ഗോര്‍ഡന്‍ മൂര്‍ പാര്‍ക്കില്‍ ബുധനാഴ്ചയാണ് സംഭവം.  

To advertise here,

സ്റ്റേഡിയത്തില്‍ ആളുകള്‍ ഉണ്ടായിരുന്നെങ്കിലോ എന്ന കാര്യം ചിന്തിക്കാന്‍ പോലുമാകുന്നില്ലെന്ന് ആല്‍ട്ടണ്‍ പാര്‍ക്ക്‌സ് ആന്‍ഡ് റിക്രിയേഷന്‍ ഡയറക്ടര്‍ മൈക്കല്‍ ഹെയ്ന്‍സ് വാര്‍ത്താക്കുറിപ്പില്‍ പ്രതികരിച്ചു. മിസ്സിസിപ്പി നദിയുടെ സമീപപ്രദേശത്താണ് കളിക്കളം സ്ഥിതിചെയ്യുന്നത്. നൂറടി വിസ്തൃതിയില്‍ മൂപ്പതടി ആഴത്തിലാണ് ഗര്‍ത്തം രൂപപ്പെട്ടത്. പാര്‍ക്കിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം നിര്‍ത്തിവെച്ചിരിക്കുകയാണ്. വിദഗ്ധരില്‍ നിന്ന് അഭിപ്രായം തേടിയതായും അധികൃതര്‍ അറിയിച്ചു. 

കളിക്കളത്തിന്റെ മധ്യത്തില്‍ വൃത്താകൃതിയില്‍ ഞൊടിയിടെ അരികുകള്‍ തകര്‍ന്ന് അവിടെ സ്ഥാപിച്ചിരുന്ന ലൈറ്റ് ടവര്‍ ഉള്‍പ്പെടെ ഉള്ളിലേക്ക് പതിക്കുന്നതായാണ് വീഡിയോദൃശ്യത്തിലുള്ളത്. സ്‌റ്റേഡിയെ നിര്‍മിച്ചിരിക്കുന്ന സ്ഥലത്ത് നേരത്തെ ഒരു ഖനിയുണ്ടായിരുന്നതായാണ് വിവരം. നിരവധിയാളുകള്‍ സ്ഥിരമായി വന്നുപോകുന്ന ഇടമായതിനാല്‍ത്തന്നെ സംഭവത്തിന്റെ വീഡിയോ വലിയ ഞെട്ടലാണുണ്ടാക്കിയിരിക്കുന്നത്.