നടന്‍ ധനുഷും സൂപ്പര്‍താരം രജനീകാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യയും തമ്മിലുള്ള വിവാഹമോചനമാണ് കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. 2004 നവംബറില്‍ വിവാഹിതരായ ഇരുവരും 19 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കുകയാണ്. കഴിഞ്ഞ ഏപ്രിലില്‍ ചെന്നൈ കുടുംബകോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷയും നല്‍കി.

To advertise here,

ജീവിതത്തിലെ ഏറ്റവും വിഷമം നിറഞ്ഞ സമയങ്ങളിലൂടെ കടന്നുപോയ ഐശ്വര്യ സിനിമയിലാണിപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാല്‍ ഐശ്വര്യയെ കുറിച്ച് സിനിമയ്ക്ക് പുറത്തുനിന്നുള്ള ഒരു സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ചെന്നൈയില്‍ ഒരു പുതിയ അപാര്‍ട്‌മെന്റ് സ്വന്തമാക്കിയിരിക്കുകയാണ് ഐശ്വര്യ.

കഴിഞ്ഞ ദിവസം രജനീകാന്തും ഭാര്യ ലതയും ഈ അപാര്‍ട്‌മെന്റ് സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അപാര്‍ട്‌മെന്റിന്റെ ഭംഗിയും സൗകര്യവും കണ്ട് രജനീകാന്ത് ആശ്ചര്യപ്പെടുന്നതും ഐശ്വര്യയെ അഭിനന്ദിക്കുന്നതുമാണ് വീഡിയോയിലുള്ളത്. 

കടല്‍ കാണുന്ന രീതിയിലുള്ള ബാല്‍ക്കണിയാണ് ഈ അപാര്‍ട്‌മെന്റിനെ മനോഹരമാക്കുന്നതെന്നും വീഡിയോയില്‍ രജനീകാന്ത് പറയുന്നു. രജനീകാന്തും ലതയും നിലവിളക്ക് കൊളുത്തുന്നതും വീഡിയോയിലുണ്ട്. അപാര്‍ട്‌മെന്റിനുള്ളിലെ പെയ്ന്റിങ്ങുകളും ലൈറ്റുകള്‍ ക്രമീകരിച്ചതുമെല്ലാം മനോഹരമാണെന്ന് ആരാധകര്‍ വീഡിയോക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. 

രണ്ട് വര്‍ഷത്തോളമായി മക്കളായ ലിംഗയ്ക്കും യാത്രയ്ക്കും ഒപ്പം തെയ്‌നാംപേട്ടിലെ ഫ്‌ളാറ്റിലാണ് ഐശ്വര്യ താമസിക്കുന്നത്. ചെന്നൈ നഗരത്തിലെ പുതിയ അപാര്‍ട്‌മെന്റിലേക്ക് ഇനി ഐശ്വര്യ താമസം മാറ്റിയേക്കും.