
ടോക്യോ: ലോകപ്രശസ്ത ജപ്പാന് വാസ്തുശില്പിയും 'ആര്‍കിടെക്ട് നൊബേല്‍' എന്നറിയപ്പെടുന്ന പ്രിറ്റ്സ്കര്‍ പുരസ്കാരജേതാവുമായ അരാറ്റ ഇസോസാകി(91) അന്തരിച്ചു. തെക്കന്‍ ദ്വീപായ ഒകിനാവയിലെ വസതിയില്‍ ബുധനാഴ്ചയായിരുന്നു അന്ത്യം.
ഉത്തരാധുനിക വാസ്തുകലയ്ക്ക് ഒട്ടേറെ സംഭാവനകള്‍ നല്കിയ അദ്ദേഹത്തിന്റെ നിര്‍മിതികള്‍ സംസ്കാരങ്ങളുടെയും ചരിത്രത്തിന്റെയും സമന്വയമായിരുന്നു. പ്രശസ്ത ആര്‍ക്കിടെക്ടായിരുന്ന കെന്‍സോ ടാങ്കെയുടെ കീഴില്‍ 1987-ലാണ് ഇസോസാകി തന്റെ ശില്പകലാജീവിതം തുടങ്ങുന്നത്.
ജന്മനാടായ ഒയിറ്റയില്‍ സ്ഥാപിച്ച പൊതുലൈബ്രറിയാണ് അദ്ദേഹത്തിന്റെ ആദ്യകാലനിര്മിതികളിലൊന്ന്. ദേശത്തിന്റെ അതിര്‍വരമ്പുകള്‍ മറികടന്ന് വിദേശത്ത് കെട്ടിടങ്ങള്‍ നിര്‍മിച്ച ജപ്പാന് വാസ്തുശില്പികളില് മുന്‍ഗാമിയാണ് അദ്ദേഹം. ലോസ് ആഞ്ജലിസിലെ മ്യൂസിയം ഓഫ് കണ്ടെംപററി ആര്‍ട്ട്, 1992-ല്‍ ബാഴ്സലോണ ഒളിമ്പിക്സിനായി നിര്‍മിച്ച പലൗ സാന്‍ഡ് ജോര്‍ഡി സ്റ്റേഡിയം, വാള്‍ട്ട് ഡിസ്നിയുടെ ഫ്ളോറിഡയിലെ ആസ്ഥാനത്തുള്ള കെട്ടിടം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാനനിര്മിതികളാണ്.
1931-ല്‍ ജപ്പാനിലെ ഒയിറ്റയില്‍ ജനിച്ച അദ്ദേഹത്തെ ഹിരോഷിമ-നാഗസാക്കി അണുബോംബ് വര്‍ഷത്തില്‍ തകര്‍ന്നുതരിപ്പണമായ ജപ്പാന്റെ അവസ്ഥ ഏറെ പ്രയാസപ്പെടുത്തി. അതാണ് കെട്ടിടങ്ങളുടെ നിര്‍മിതിയെയും പുനര്നിര്മിതിയെയുംകുറിച്ച് കൂടുതല്‍ പഠിക്കാനും പരീക്ഷണങ്ങള്‍ നടത്താനും പ്രേരണനല്കിയത്.
Content Highlights: japanese architecture arata isozaki is no more, myhome, veedu
Published: 31 Dec 2022, 08:19 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented