1990-കളിലെ ക്ലാസിക് ചിത്രങ്ങളിലൊന്നായ ഹോം എലോൺ കണ്ടവർക്കാർക്കും അതിലെ വീട് മറക്കാനാവില്ല. കള്ളന്മാരെ വീടിനുള്ളിൽ കയറ്റാതിരിക്കാനുള്ള കെവിൻ മക്കാലിസ്റ്റർ എന്ന കഥാപാത്രത്തിന്റെ പെടാപ്പാടുകളാണ് ചിത്രത്തിലുള്ളത്. മക്കോളി കൽകിൻ ആണ് കെവിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോഴിതാ ആ വീട് വിൽപനയ്ക്കു വച്ചിരിക്കുകയാണെന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.
ചിക്കാഗോയിൽ സ്ഥിതി ചെയ്യുന്ന വീട് 5.25മില്യൺ ഡോളറിനാണ് വിൽപനയ്ക്ക് വച്ചിരിക്കുന്നത്. ഇന്ത്യൻ വില ഏതാണ്ട് 43,67,22,825 രൂപ. 2012-ൽ ഇപ്പോഴത്തെ ഉടമകൾ 1.5 മില്യൺ ഡോളറിനാണ്(12,47,77,350) വീട് സ്വന്തമാക്കിയത്. അതിനുശേഷം ഇപ്പോഴാണ് വീട് വീണ്ടും വിൽപനയ്ക്ക് വെച്ചിരിക്കുന്നത്.

1921-ൽ പണികഴിപ്പിച്ചതാണ് ഈ വീട്. റിയൽ എസ്റ്റേറ്റ് ടീമായ കോൾഡ്വെൽ ബാങ്കർ റിയൽടി ഡൗൺ മകെന്ന ഗ്രൂപ്പ് ആണ് വീട് വിൽപനയ്ക്ക് വച്ചിരിക്കുന്നത്. അഞ്ച് ബെഡ്റൂമുകളും ആറ് ബാത്റൂമുകളുമാണ് വീട്ടിലുള്ളത്. അമേരിക്കൻ ചരിത്രത്തിന്റെ ഒരംശം എന്ന ക്യാപ്ഷനോടെയാണ് കമ്പനി, വീടിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
സിനിമയിൽ കാണുന്ന അതേരൂപത്തിൽ തന്നെയാണ് ജോർജിയൻ സ്റ്റൈലിലുള്ള ഈ മാൻഷൻ ഇന്നും നിലനിർത്തിയിരിക്കുന്നത്. എന്നാൽ അകത്തളങ്ങളിൽ പുതിയ പലമാറ്റങ്ങളും നൽകിയിട്ടുണ്ട്.

2021-ൽ എയർബിഎൻബി-യിൽ ഈ വീട് വാടകയ്ക്ക് നൽകിയിരുന്നു. സിനിമയുടെ ആരാധകർക്ക് ഒരുദിവസം താമസിക്കാനായാണ് നൽകിയത്. ഒരു രാത്രി തങ്ങുന്നതിന് 25 ഡോളറാണ് നൽകേണ്ടിയിരുന്നത്.

2018-ലാണ് വീട് പരിഷ്കരിക്കുന്നത്. മൂന്ന് കാർ ഗാരേജുകൾ, രണ്ട് ലിവിങ് റൂമുകൾ, അടുക്കള തുടങ്ങിയവ പിന്നീട് കൂട്ടിച്ചേർത്തിട്ടുണ്ട്.
Content Highlights: house from home alone hits the market for 5.25 million dollar
Published: 29 May 2024, 01:54 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented