
ന്യൂഡൽഹി: മുംബൈ ബോറിവാലിയിൽ അഭിഷേക് ബച്ചൻ ആറ് ആഡംബര അപാർട്മെന്റുകൾ വാങ്ങിയതായി റിപ്പോർട്ട്. മണി കൺട്രോളിന്റെ റിപ്പോർട്ട് പ്രകാരം 15.42 കോടി രൂപയാണ് താരം അപാർട്മെന്റുകൾക്കായി നൽകിയത്. ഒബ്‌റോയ് സ്കൈ സിറ്റിയിലാണ് ആറ് അപാർട്മെന്റുകളും സ്ഥിതി ചെയ്യുന്നതെന്നും മേയ് 5 ന് വിൽപനക്കരാർ ഒപ്പുവച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ആദ്യ അപ്പാർട്ട്മെൻ്റിന് 3.42 കോടി രൂപയാണ് വില, രണ്ടാമത്തേയും മൂന്നാമത്തേയും അപാർട്മെന്റുകൾക്ക് 79 ലക്ഷം രൂപ വീതം നൽകിയാണ് വാങ്ങിയതെന്നും റിപ്പോർട്ടിൽ പറയുന്നു. നാലാമത്തെയും അഞ്ചാമത്തെയും അപ്പാർട്ടുമെൻ്റുകൾക്ക് യഥാക്രമം 3.52 കോടി രൂപയും 3.39 കോടി രൂപയും ചെലവായി, ആറാമത്തെ അപ്പാർട്ട്മെൻ്റ് 3.39 കോടി രൂപയ്ക്കാണ് വാങ്ങിയത്.
അഭിഷേക് ബച്ചനും ഭാര്യയും നടിയുമായ ഐശ്വര്യ റായ് ബച്ചനും അവരുടെ മകൾ ആരാധ്യ ബച്ചനും നിലവിൽ അഭിഷേകിൻ്റെ മാതാപിതാക്കളായ അമിതാഭ് ബച്ചനും ജയ ബച്ചനുമൊപ്പം മുംബൈയിലെ ജൽസയിലാണ് താമസിക്കുന്നത്.
അഭിഷേക് ബച്ചനെ തൻ്റെ മാതാപിതാക്കളോടൊപ്പം താമസിച്ചതിന് ഏതാനും വർഷംമുമ്പ് ഒരു എക്സ് പ്ലാറ്റ്ഫോം ഉപയോക്താവ് പരിഹസിച്ചിരുന്നു. അവർക്ക് വേണ്ടി താനും തനിക്ക് വേണ്ടി അവരും എപ്പോഴും ഉണ്ടായിരിക്കുന്നത് അഭിമാനം പകരുന്ന സംഗതിയാണെന്നും എപ്പോഴെങ്കിലുമൊരിക്കൽ അങ്ങനെ ജീവിച്ചുനോക്കണമെന്നും ആ ഉപയോക്താവിന് മറുപടിയായി അഭിഷേക് കുറിച്ചിരുന്നു.
2005-ൽ ഡേവിഡ് ലെറ്റർമാൻ ഹോസ്റ്റ് ചെയ്ത ഒരു അമേരിക്കൻ ടോക്ക് ഷോയിൽ പങ്കെടുക്കവേ ഐശ്വര്യ റായ് ബച്ചനോട് ഇതിനുസമാനമായ രു ചോദ്യം ഡേവിഡ് ചോദിക്കുകയുണ്ടായി. “നിങ്ങൾ ഇപ്പോഴും മാതാപിതാക്കളോടൊപ്പം താമസിക്കുന്നുണ്ടോ, ഇന്ത്യയിൽ ഇത് സാധാരണമാണോ?”, എന്ന്. തന്റെ സ്വതസിദ്ധമായ രീതിയിൽ ഐശ്വര്യ മറുപടി നൽകി, " മാതാപിതാക്കളോടൊപ്പം താമസിക്കുന്നത് നല്ലതാണ്, കാരണം ഇത് ഇന്ത്യയില്‍ സാധാരണമാണ്, അത്താഴത്തിന് കാണാൻ ഞങ്ങൾക്ക് മാതാപിതാക്കളിൽനിന്ന് ഒരിക്കലും അപ്പോയ്ന്റ്മെന്റ് എടുക്കേണ്ടതില്ല".
2007ലാണ് അഭിഷേകും ഐശ്വര്യയും വിവാഹിതരായത്. 2011 ലാണ് താരദമ്പതിമാർക്ക് ആരാധ്യ പിറന്നത്.
Content Highlights: Abhishek Bachchan Buys Six Apartments Worth Rupees 15 Crore In Mumbai Says Report
Published: 23 Jun 2024, 05:25 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented