മലപ്പുറം പെരിന്തൽമണ്ണയിലുള്ള ശശി ശങ്കറിന്റെയും കുടുംബത്തിന്റെയും വീട്
ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ ലളിതം മനോഹരം. ഇതാണ് മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയ്ക്ക് സമീപം പൂന്താനത്ത് സ്ഥിതി ചെയ്യുന്ന ആലത്ത് എന്ന വീടിന് ഇതിനേക്കാള്‍ ഇണങ്ങുന്ന മറ്റ് വിശേഷണങ്ങള്‍ ഒന്നും തന്നെയില്ല. റിട്ടയര്‍മെന്റ് ലൈഫ് പൂര്‍ണതോതില്‍ ആസ്വദിക്കുന്ന രീതിയിലാണ് ശശി ശങ്കര്‍, ശൈലജ ദമ്പതിമാരുടെ ഈ വീട് നിര്‍മിച്ചിരിക്കുന്നത്. 30 സെന്റ് സ്ഥലത്ത് 2000 ചതുരശ്ര അടിയിലാണ് വീടിന്റെ നിര്‍മാണം.
കേരളീയ ശൈലിയില്‍ ചെരിച്ച് വാര്‍ത്ത് അതിനുമുകളില്‍ ഓട് പാകിയാണ് മേല്‍ക്കൂര നിര്‍മിച്ചിരിക്കുന്നത്. വീടിന്റെ അകത്തേക്ക് ചെല്ലുമ്പോള്‍ വളരെ ലളിതമായ ഇന്റീരിയര്‍ ഡിസൈന്‍ ആണ് മുഖ്യ ആകര്‍ഷണം. കടുംനിറങ്ങളും ലൈറ്റിങ്ങും ഫര്‍ണിച്ചറും ഇന്റീരിയര്‍ വര്‍ക്കുകളും എല്ലാം ഒഴിവാക്കി ലളിതമായ രീതിയിലാണ് അകത്തളം ഡിസൈന്‍ ചെയ്തിരിക്കുന്നത്. അകത്ത് ദിവസം മുഴുവന്‍ പ്രകാശവും വായുവും ലഭിക്കുന്ന വിധമാണ് ജനലുകള്‍ നല്‍കിയിരിക്കുന്നത്. നാച്ചുറല്‍ ലൈറ്റ് പരമാവധി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
മുറ്റത്ത് വിരിച്ചിരിക്കുന്ന ഇന്റര്‍ലോക്ക് കട്ടകള്‍ പോര്‍ച്ചിലേക്ക് കൂടി വിരിച്ചിട്ടുണ്ട്. കൃത്യമായി ഒരു സിറ്റൗട്ട് ഇല്ല എന്നതാണ് ഈ വീടിന്റെ പ്രത്യേകത. പകരം കാര്‍ പോര്‍ച്ചില്‍ ഇരിക്കുന്നതിനായി ചെറിയൊരു സ്ലാബ് കൊടുത്തിട്ടുണ്ട്. ഇവിടെനിന്ന് നേരെ അകത്തേക്ക് പ്രവേശിക്കാം.
ലാളിത്യം ഫര്‍ണിച്ചറുകളുടെ തിരഞ്ഞെടുപ്പിലും ഇന്റീരിയര്‍ വര്‍ക്കുകളിലും നിറഞ്ഞു നില്ക്കുന്നു. അതിനായി ഇളം നിറങ്ങളിലുള്ള ഫര്‍ണിച്ചറുകളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. വുഡന്‍ ഫര്‍ണിച്ചറുകള്‍ പരമാവധി ഒഴിവാക്കി ഇന്‍ബില്‍റ്റ് ഇരിപ്പിടമാണ് ഭൂരിഭാഗം ഇടങ്ങളിലും നല്‍കിയിരിക്കുന്നത്. ലിവിങ് ഏരിയയില്‍ ഇന്‍ബില്‍റ്റ് സ്ലാബില്‍ കുഷ്യന് ഇട്ട് ഇരിപ്പിടം ഒരുക്കിയിരിക്കുന്നു. വളരെ ലളിതമായ ഡൈനിങ് ടേബിളും കസേരകളുമാണ് ഡൈനിങ് ഏരിയയെയും മനോഹരമാക്കുന്നത്. ഡൈനിങ് ടേബിളിന് ഒരു വശം ജനാലയോട് ചേര്‍ന്ന് ഇന്‍ബില്‍റ്റ് സിറ്റിങ് ഏരിയ ക്രമീകരിച്ചിരിക്കുന്നു.
.jpg?$p=c092853&f=1x1&w=284&q=0.8)
.jpg?$p=65f05be&f=1x1&w=284&q=0.8)
.jpg?$p=bedb9f7&q=0.8&f=16x10&w=284)
.jpg?$p=eb8a251&q=0.8&f=16x10&w=284)
.jpg?$p=d3e7307&q=0.8&f=16x10&w=284)
+7
ലിവിങ്, ഡൈനിങ് ഏരിയകളെ വേര്‍തിരിച്ച് നിര്‍ത്തുന്നത് സ്റ്റെയര്‍ ഏരിയ ആണ്. ഇത് രണ്ട് ഇടങ്ങളിലെയും സ്വകാര്യത ഉറപ്പുവരുത്തുന്നു. സ്റ്റെയര്‍കേസ് ഏരിയയോട് ചേര്‍ന്ന് ഇന്ബില്റ്റായിട്ടാണ് വാഷ് ഏരിയ നല്‍കിയിരിക്കുന്നത്.
സ്റ്റഡി ഏരിയയും ഓഫീസ് പര്‍പ്പസ് റൂമും ഫസ്റ്റ് ഫ്ളോറിലാണ് നല്‍കിയിരിക്കുന്നത്. വീടിന്റെ ബാക്കി ഇടങ്ങളില്‍ നല്‍കിയിരിക്കുന്ന ലാളിത്യം അടുക്കളയിലും പിന്തുടരുന്നുണ്ട്. ഇളം നിറങ്ങളിലുള്ള ടൈലുകളും കബോഡുകളുമാണ് അടുക്കളയിലുള്ളത്. അടുക്കളയില്‍ കാബിനുകളുടെ എണ്ണം കുറച്ചിട്ടുണ്ട്.
ഗ്രേ കളര്‍ ഗ്ലോസി ഫിനിഷിനുള്ള ടൈലാണ് നിലത്ത് വിരിച്ചിരിക്കുന്നത്. ഇതേ ടൈല്‍ അടുക്കളയിലെ ചുമരില്‍ പതിപ്പിച്ചിട്ടുണ്ട്.
പെയിന്റ് ചെയ്ത ജി.ഐ. മെറ്റലില്‍ തീര്‍ത്ത ഡോറുകളും ജനല്‍ ഫ്രെയിമുകളുമാണ് മുഴുവനും ഉപയോഗിച്ചിരിക്കുന്നത്. തേക്ക് തടിയിലാണ് ജനല്പാളികളും വാതിലുകളും നിര്‍മിച്ചിരിക്കുന്നത്.
പുറത്തെ പച്ചപ്പ് നിറഞ്ഞ കാഴ്ചകളിലേക്കാണ് ജനലുകള്‍ തുറക്കുന്നത്. ജനലുകള്‍ ധാരാളമായി നല്കിയിരിക്കുന്നതിനാല് പകല്‍ സമയങ്ങളില്‍ വീടിനുള്ളില്‍ ലൈറ്റ് ഇടേണ്ട ആവശ്യമേ ഇല്ല. അതിനാല്‍, വളരെക്കുറിച്ച് ലൈറ്റുകള്‍ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്.
Project Details
Owner : Sasi Sankar And Shylaja
Location : Perinthalmanna, Malappuram
Architect : Shammi A Shareef
Architectural Firm : Tales of Design Studio, Perinthalmanna
Ph: 8943333118
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..