കണ്ണഞ്ചിപ്പിക്കുന്ന ആഡംബരമില്ല, ഒരിഞ്ച് സ്ഥലം പോലും പാഴാക്കിയിട്ടില്ല; വേറിട്ട ഡിസൈനുമായൊരു വീട്


ജെസ്ന ജിന്റോ \jesnageorge@mpp.co.in

ഈ വീട്ടിലേക്ക് കയറിച്ചെല്ലുമ്പോള്‍ പരമ്പരാഗത ശൈലിയിലുള്ള സിറ്റൗട്ടല്ല നമ്മെ സ്വാഗതം ചെയ്യുന്നത്.

തൃശ്ശൂർ ജില്ലയിലെ മാംപുള്ളിയിലുള്ള സജീഷിന്റെയും ധന്യയുടെയും പുതിയ വീട്

തങ്ങള്‍ പണിയുന്ന വീട് വ്യത്യസ്തമായിരിക്കണമെന്നാണ് ഓരോരുത്തരും ചിന്തിക്കാറ്. ചിലര്‍ വീടിന്റെ ആകൃതിയില്‍ വ്യത്യസ്ത കൊണ്ടുവരും. ചിലരാകട്ടെ വീടിന്റെ ഇന്റീരിയറിലായിരിക്കും കൂടുല്‍ ശ്രദ്ധകേന്ദ്രീകരിക്കുക. കണ്ടുശീലിച്ച ശൈലികളില്‍ നിന്ന് മാറി വ്യത്യസ്തമായ ഡിസൈൻ അവതരിപ്പിച്ചിരിക്കുകയാണ് തൃശ്ശൂര്‍ മാംപുള്ളിയില്‍ സ്ഥിതിചെയ്യുന്ന സജീഷിന്റെയും ധന്യയുടെയും പുതിയ വീട്ടില്‍.

മാംപുള്ളി പുഴയുടെ തീരത്തോട് ചേര്‍ന്ന്, ആല്‍മരത്തിന്റെ തണലിലാണ് ഈ വീടിന്റെ സ്ഥാനം. 'L' ആകൃതിയിലുള്ള 15.5 സെന്റ് സ്ഥലത്താണ് വീടിരിക്കുന്നത്. വീടിന്റെ പടിഞ്ഞാറ് ഭാഗത്തായാണ് ആല്‍മരമുള്ളത്. ഇതിനെ കേന്ദ്രീകരിച്ചാണ് വീടിന്റെ ഡിസൈന്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. സുരക്ഷ മുന്‍നിര്‍ത്തി ആല്‍മരത്തില്‍ നിന്ന് 11 അടി അകലെയായാണ് വീടുള്ളത്.

ഈ വീട്ടിലേക്ക് കയറിച്ചെല്ലുമ്പോള്‍ പരമ്പരാഗത ശൈലിയിലുള്ള സിറ്റൗട്ടല്ല നമ്മെ സ്വാഗതം ചെയ്യുന്നത്. പ്രത്യേക ആകൃതിയൊന്നും കൂടാതെ മൂന്ന് നിരകളിലായി അടുക്കിവെച്ചിരിക്കുന്ന പ്രതലങ്ങള്‍ പോലെയാണ് പടികളും സിറ്റൗട്ടും. പടികളുടെ തുടര്‍ച്ചയാണ് സിറ്റൗട്ട് എന്നും പറയാം.

2000 ചതുരശ്ര അടിയില്‍ നിര്‍മിച്ചിരിക്കുന്ന വീടിനുള്ളില്‍ കയറുമ്പോള്‍ ആരുടെയും കണ്ണുകള്‍ ഉടക്കുക അതിന്റെ ഇന്റീരിയറിലായിരിക്കും. ഒരിഞ്ച് സ്ഥലം പോലും വെറുതെ ഒഴിച്ചിട്ടിട്ടില്ല എന്നതാണ് ഈ വീടിന്റെ ഏറ്റവും വലിയ പ്രത്യേകത.

തൂവെള്ളനിറമുള്ള ചുമരുകള്‍ക്ക് ഇണങ്ങുന്ന വിധമുള്ള ഫര്‍ണിച്ചറുകളും കാബിനുകളുമെല്ലാം വീട്ടിലെത്തുന്ന ആളുകളുടെ മനസ്സ് നിറയ്ക്കും. ചുവരുകള്‍ക്ക് നല്‍കിയിരിക്കുന്ന ഇളംനിറങ്ങള്‍ പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതിനാല്‍ വീടിനകം കൂടുതല്‍ വിശാലമായി തോന്നിപ്പിക്കുന്നു.

ആഡംബരം തീരെയില്ലാതെ ലളിതമായി നിര്‍മിച്ച ഫര്‍ണിച്ചറുകളാണ് വീടിനുള്ളില്‍ അലങ്കാരം തീര്‍ക്കുന്നത്. മൈക്കയും പ്ലൈവുഡും ഉപയോഗിച്ചാണ് ഫര്‍ണിച്ചറുകളുടെ നിര്‍മാണം. ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും ഓപ്പണ്‍ ശൈലിയിലാണ് നിര്‍മിച്ചിരിക്കുന്നതെങ്കിലും അവ രണ്ടിനുമുള്ള സ്വകാര്യത പരമാവധി ഉറപ്പ് വരുത്തിയിട്ടുണ്ട്. ലിവിങ് ഏരിയയിൽ നിന്നാണ് സ്റ്റെയർ ആരംഭിക്കുന്നത്. സ്റ്റെയറിന്റെ ചുവരിൽ ടി.വി. യൂണിറ്റ് നൽകി.

വൃത്താകൃതിയിലുള്ള ജനലുകളാണ് മറ്റൊരു പ്രധാന ആകര്‍ഷണം. ലിവിങ് ഏരിയയിലും കിച്ചനിലും ജനലുകള്‍ വൃത്താകൃതിയിലാണ് നല്‍കിയിരിക്കുന്നത്. മൂന്ന് കിടപ്പുമുറികളാണ് ആല്‍മരവീട്(Banyan Tree House)എന്ന് പേരിട്ടിരിക്കുന്ന ഈ വീട്ടിലുള്ളത്. പുറമെ നിന്ന് നോക്കുമ്പോള്‍ ഇരുനിലയാണ് വീടെന്ന് തോന്നിപ്പിക്കുമെങ്കിലും പോര്‍ച്ചിന് മുകളില്‍ വരുന്ന മെസാനൈൻ ഫ്ളോറിലാണ് ഗസ്റ്റ് റൂം കൊടുത്തിരിക്കുന്നത്. ഗസ്റ്റ് റൂം ഏരിയയില്‍ നിന്നും വീണ്ടും സ്‌റ്റെയര്‍ കയറിയാണ് ഓപ്പണ്‍ ടെറസിലേക്ക് എത്തുക.

തികച്ചും കസ്റ്റമൈസ്ഡ് ആയിട്ടുള്ള ഡിസൈനിങ് ശൈലിയാണ് ഇവിടെ സ്വീകരിച്ചിട്ടുള്ളത്. ഫര്‍ണിച്ചറുകള്‍, മുന്‍വശത്തെ വാതിലിന്റെ ഹാന്‍ഡില്‍, സ്റ്റെയര്‍കേസ് റെയ്‌ലിങ്, ചുമരിലെ അലങ്കാരങ്ങള്‍ തുടങ്ങിയെല്ലാം ഈ വീടിന് വേണ്ടി പ്രത്യേകം പറഞ്ഞ് ഉണ്ടാക്കിയവയാണ്. ഇവിടുത്തെ വാതിലുകളും ജനലുകളും ഇഷ്ടികകൊണ്ടുള്ള ജാളിയും വീടിനുള്ളില്‍ മതിയാവാളം സൂര്യപ്രകാശവും വായുവും നിറയ്ക്കുന്നു.

ഡൈനിങ് ഏരിയയോട് ചേര്‍ന്നാണ് കോര്‍ട്ട് യാര്‍ഡ് നല്‍കിയിരിക്കുന്നത്. ഈ വീടിന്റെ മുഖ്യ ആകര്‍ഷണവും ഡൈനിങ്-കോര്‍ട്ട് യാര്‍ഡ് ഏരിയ ആണെന്ന് പറയാം. കോര്‍ട്ട് യാര്‍ഡില്‍ നല്‍കിയിരിക്കുന്ന ഓപ്പണ്‍ ടു സ്‌കൈ ഏരിയ ഡൈനിങ്ങിലേക്കു കൂടി നീളുന്നു. അതിനാല്‍ പകല്‍ സമയങ്ങളില്‍ ഇവിടെ കൃത്രിമ ലൈറ്റിന്റെ ആവശ്യമേ വരുന്നില്ല.

സ്ഥലം പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ഷെല്‍ഫുകളും വാഡ്രോബുകളും നിര്‍മിച്ചിരിക്കുന്നത്. എന്തിന് ഹാന്‍ഡ് വാഷിങ് ഏരിയ പോലും ഇത്തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ജാളിയുടെ താഴെയായി സ്ഥലം തീരെ പാഴാക്കാതെ ജനലിനോട് ചേര്‍ന്ന് ഇന്‍ബില്‍റ്റ് സിറ്റിങ്ങും കൊടുത്തിട്ടുണ്ട്

പരമാവധി സൂര്യപ്രകാശം ഉള്ളില്‍ നിറയുന്ന വിധമാണ് കിടപ്പുമുറികളില്‍ ജനലുകള്‍ നല്‍കിയിരിക്കുന്നത്. പുറത്തേക്ക് തള്ളി നില്‍ക്കാതെ, ഒതുങ്ങി നില്‍ക്കുന്ന ഉയരമേറിയ ഷെല്‍ഫുകളും കിടപ്പുമുറിയില്‍ കൊടുത്തിരിക്കുന്നു.

വീടിന്റെ തെക്ക് ഭാഗത്ത് കുറച്ച് ജനലുകള്‍ മാത്രമാണ് നല്‍കിയിരിക്കുന്നത്. വീടിനുള്ളിലേക്കുള്ള ചൂട് വായുവിന്റെ അളവ് കുറയ്ക്കുന്നതിന് വേണ്ടിയാണിത്. അതേസമയം, വടക്ക് ഭാഗത്ത് ഉയരം കൂടിയ വലിയ ജനാലകള്‍ നല്‍കിയിരിക്കുന്നു. ഇതിലൂടെ നേരിട്ടല്ലാതെയുള്ള സൂര്യപ്രകാശം വീടിനുള്ളില്‍ തടങ്ങളില്ലാതെ എത്തിച്ചേരുന്നു. മാറ്റ് ടൈപ്പ് വിട്രിഫൈഡ് ടൈലുകളും രണ്ട് തരം ഗ്രാനൈറ്റുകളുമാണ് ഫ്‌ളോറിങ്ങിന് നല്‍കിയിരിക്കുന്നത്.

ജനലുകളുടെയും വാതിലുകളുടെയും ഫ്രെയിമുകൾ ജി.ഐയിലും അവയുടെ ഡോറുകൾ തേക്കിലുമാണ് നിർമിച്ചിരിക്കുന്നത്.

Project detiails

Owner : Sajeesh and Dhanaya

Location : Mampully, Thrissur

Architect : Shammi A. Shareef

Architectural firm : Tales of Design

Designing : Sreejith C P, Akshay M, Ashkar Abdul Azeez, Nikhel Suresh

Ph: 8943333118

Photo: Turtle Arts photography

നിങ്ങളുടെ വീട് മാതൃഭൂമി ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിച്ചു കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ? കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

Content Highlights: kerala style home with unique interior, new home at thrissur mampully, myhome, veedu, home plans


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented