ൽപക്ഷേത്രങ്ങളിൽ അതാത് ചെറിയ ഭൂമികളിൽ ഇക്കാലത്ത് ചെയ്യുന്ന ഏകശാലാ ഗൃഹങ്ങളിൽ പ്രധാന ഗൃഹത്തിന്റെ കോൺഗൃഹങ്ങളിലാണ് കിടപ്പുമുറികൾ അഥവാ ബെഡ്റൂമിന്റെ സ്ഥാനം ഉത്തമമായി പറയപ്പെടുന്നത്.

To advertise here,

കിഴക്ക് ദർശനമായ പടിഞ്ഞാറ്റിനി പ്രധാനമായ ഗൃഹമാണ് നിർമിക്കുന്നത് എങ്കിൽ പടിഞ്ഞാറ്റിനിയുടെ കോൺഗൃഹ മുറികളാണ് കിടപ്പുമുറിക്ക് തിരഞ്ഞെടുക്കേണ്ടത്. തെക്കുപടിഞ്ഞാറെ മൂലയിലും വടക്കുപടിഞ്ഞാറേ മൂലയിലും കിടപ്പുമുറികൾ താഴത്തെ നിലയിലും, മുകളിലത്തെ നിലയിലും വരുന്നത് ഉത്തമമാണ്.

വടക്ക് ദർശനമായ തെക്കിനി പ്രധാനമായ ഗൃഹരൂപകൽപന ആണെങ്കിൽ തെക്കുകിഴക്കെ കോണിലും തെക്കു പടിഞ്ഞാറെ കോണിലുമാണ് രണ്ട് പ്രധാന കിടപ്പുമുറികൾ താഴത്തെ നിലയിലും മുകളിലത്തെ നിലയിലും സ്ഥാനം നിർണയിക്കേണ്ടത്.

ഇതിൽ രണ്ട് രൂപകൽപനയിലും പൊതുമായി വരുന്ന മൂലയാണ് തെക്കുപടിഞ്ഞാറെ മൂല എന്ന കാരണത്താൽ ആയിരിക്കാം കിടിപ്പുമുറിക്ക് ഉത്തമമായി സ്വീകരിക്കാം എന്ന് ശാസ്ത്രം പറയുന്നത്.

ഗൃഹത്തിൽ ഒരു ദിവസത്തിന്റെ പകുതിയിൽ കൂടുതൽ നാം ചിലവഴിക്കുന്ന മുറികളാണ് കിടപ്പുമുറികൾ എന്നുള്ളത് കൊണ്ട് തന്നെ കിടപ്പുമുറികളുടെ സ്ഥാനവും അതിലെ വായുസഞ്ചാരവും മറ്റും ഗൃഹത്തിൽ വസിക്കുന്നവരെ കൂടുതൽ സ്വാധീനിക്കുന്നുവെന്നുവേണം കരുതാൻ. അതുകൊണ്ട് തന്നെ കിടപ്പുമുറികളുടെ സ്ഥാനവും അതിന്റെ പ്രത്യേകമായ ഉള്ളളവും കണക്കുപ്രകാരം വാസ്തുശാസ്ത്രം അനുസരിച്ചല്ലെങ്കിൽ അതിന്റേതായ സ്വസ്ഥതക്കുറവ് അതായത് ശാരീരിക മാനസിക സ്വസ്ഥതക്കുറിവ് ഉണ്ടാകാൻ ഇടയുണ്ട്.