ഫെങ്ഷുയി പ്രകാരം, നമ്മൾ നിരന്തരം കാണുന്ന ചിത്രങ്ങൾക്കും പ്രതീകങ്ങൾക്കും നമ്മുടെ മനസ്സിൽ ഒരു മനഃശാസ്ത്രപരമായ സ്വാധീനം ചെലുത്താൻ കഴിയും. അതിനാൽ നാം ആഗ്രഹിക്കുന്ന നേട്ടങ്ങളെയും ജീവിതലക്ഷ്യങ്ങളെയും ഓർമ്മിപ്പിക്കുന്ന ചിത്രങ്ങൾ, നമ്മിലേക്ക് ശുഭ കാര്യങ്ങളെ ആകർഷിക്കും എന്നാണ്.

To advertise here,

ഇന്ന് നമ്മുടെ ദിവസത്തിന്റെ വലിയൊരു ഭാഗം ഫോൺ, ലാപ്‌ടോപ്പ് തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങൾക്കൊപ്പമാണ്. അതുകൊണ്ടുതന്നെ അവയുടെ സ്‌ക്രീനിൽ നമ്മൾ തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകാം.

ഫെങ് ഷുയി വിശ്വാസപ്രകാരം, നമുക്ക് മാറിമാറി ഉപയോഗിക്കാവുന്ന ചില ശുഭസൂചകമായ സ്‌ക്രീൻ വാൾപേപ്പറുകൾ ഏതൊക്കെയെന്ന് നോക്കാം.

അഭിവൃദ്ധിക്ക് മത്സ്യം

ജീവിതത്തിൽ ധനനേട്ടവും അഭിവൃദ്ധിയും ആഗ്രഹിക്കുന്നവർക്ക് എട്ട് ചുവപ്പ്/ഓറഞ്ച് നിറത്തിലുള്ള കാർപ്പ് മത്സ്യങ്ങളും ഒരു കറുത്ത കാർപ്പ് മത്സ്യവും ഉൾപ്പെടുന്ന ചിത്രം സ്‌ക്രീൻ വാൾപേപ്പറായി ഉപയോഗിക്കാം. ഫെങ്ഷുയിയിൽ കാർപ്പ് മത്സ്യം മുന്നേറ്റത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായാണ് കണക്കാക്കപ്പെടുന്നത്.

ജോലിയിൽ ഉയർച്ചയ്ക്ക് കൂർമം ആമ

ജോലിയിൽ സ്ഥിരമായ വളർച്ചയും ഉയർച്ചയും ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ, കൂർമം അഥവാ ആമയുടെ ചിത്രം ഉപയോഗിക്കാം. എലിഴ ടവൗശ പാരമ്പര്യത്തിൽ ആമ സ്ഥിരത, ദീർഘായുസ്സ്, സംരക്ഷണം, സ്ഥിരമായ വളർച്ച എന്നിവയുടെ പ്രതീകമായി കണക്കാക്കപ്പെടുന്നു.

വിവാഹത്തിനും നല്ല ബന്ധത്തിനും ഡ്രാഗണും ഫീനിക്‌സും

നല്ലൊരു ജീവിതപങ്കാളിയെ തേടുന്നവർക്കും ദാമ്പത്യജീവിതത്തിൽ ഐക്യം ആഗ്രഹിക്കുന്നവർക്കും ഡ്രാഗണും ഫീനിക്‌സും ഒരുമിച്ചുള്ള ചിത്രം ഉപയോഗിക്കാം.

ഇത്തരം ചിത്രങ്ങളിൽ ഡ്രാഗണിനും ഫീനിക്‌സിനും തുല്യപ്രാധാന്യം നൽകുന്നത് പ്രധാനമാണെന്നാണ് ഫെങ്ഷുയി പാരമ്പര്യം പറയുന്നത്. ഇരുവരുടെയും സമതുലിതമായ സാന്നിധ്യം യോജിപ്പിന്റെയും പരസ്പരപൂരകതയുടെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. ചിത്രത്തിൽ 'ഡബിൾ ഹാപ്പിനെസ്സ് സിംബൽ' ഉൾപ്പെടുത്തുന്നതും നല്ല ബന്ധങ്ങളെ പ്രതിനിധാനം ചെയ്യുന്നു.

പഠനമികവിന് ഡ്രാഗൺ ഗേറ്റ്

പഠിക്കുന്ന കുട്ടികളുടെ മൊബൈൽ ഫോണിലോ ലാപ്‌ടോപ്പിലോ ഉപയോഗിക്കാവുന്ന ഒരു പ്രതീകാത്മക വാൾപേപ്പറാണ് ഡ്രാഗൺ ഗേറ്റ് ചാടിക്കടക്കുന്ന കാർപ്പ് മത്സ്യങ്ങൾ.

പ്രതിബന്ധങ്ങളെ മറികടന്ന് വിജയത്തിലേക്ക് മുന്നേറുന്നതിന്റെ പ്രതീകമായി ഈ ചിത്രം ഉപയോഗിക്കാം. അതോടൊപ്പം ചിത്രത്തിൽ ഒരു educational tower ഉൾപ്പെടുത്തുന്നതും പഠനവും ഉയർച്ചയും സൂചിപ്പിക്കാൻ സഹായിക്കും.

ഒഴുകുന്ന ജലവും Wealth Tree യും

ഫെങ്ഷുയിയിൽ ഒഴുകുന്ന ജലം സമ്പത്തിന്റെയും അവസരങ്ങളുടെയും പ്രവാഹവുമായി ബന്ധപ്പെടുത്തി കാണാറുണ്ട്. അതിനാൽ വെള്ളച്ചാട്ടങ്ങളും സജീവമായി ഒഴുകുന്ന ജലവും ഉൾപ്പെടുന്ന ചിത്രങ്ങൾ സമൃദ്ധിയുടെ പ്രതീകമായി ഉപയോഗിക്കാം.

അതോടൊപ്പം സമ്പത്തിനെ പ്രതിനിധീകരിക്കുന്ന 'Wealth Tree' യും ഉപയോഗിക്കാം.

ഉദയസൂര്യനും മുളയുടെ പുതുനാമ്പുകളും

ഒരു പുതിയ സംരംഭം ആരംഭിക്കാനും അതിൽ വിജയിക്കാനും ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ, ഉദിച്ചുയരുന്ന സൂര്യനും മുളയുടെ പുതുനാമ്പുകളും ഉൾപ്പെടുന്ന ചിത്രം തിരഞ്ഞെടുക്കാം.

ഉദയസൂര്യൻ പുതിയ തുടക്കത്തെയും പ്രതീക്ഷയെയും പ്രതിനിധീകരിക്കുമ്പോൾ, മുളയുടെ വളർച്ച സ്ഥിരതയോടെയുള്ള പുരോഗതിയുടെ പ്രതീകമായി കണക്കാക്കപ്പെടുന്നു.

ജോലിയിൽ പ്രമോഷന് Monkey on Horse

ജോലിയിൽ പെട്ടെന്ന് ഉയർച്ചയും പ്രമോഷനും ആഗ്രഹിക്കുന്നവർക്ക് 'Monkey on Horse' എന്ന ചിത്രം ഉപയോഗിക്കാം. ഇത് വേഗത്തിലുള്ള ഉയർച്ച, വിജയം എന്നിവയുടെ പ്രതീകമായാണ് ഫെങ് ഷുയിൽ ഉപയോഗിക്കുന്നത്.

ഒഴിവാക്കേണ്ട ചിത്രങ്ങൾ

ഇനി ഫോണിലോ ലാപ്‌ടോപ്പിലോ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്ന് ഫെങ്ഷുയി പാരമ്പര്യം കരുതുന്ന ചില ചിത്രങ്ങളെക്കുറിച്ച് നോക്കാം.

പർവതങ്ങളുടെ ചിത്രങ്ങൾ ഇരിക്കുന്നയാളുടെ പുറകിലായി വരുന്നത് ഫെങ്ഷുയിൽ സ്ഥിരതയുടെയും പിന്തുണയുടെയും പ്രതീകമായാണ് കണക്കാക്കുന്നത്. എന്നാൽ അതേ പർവതങ്ങൾ നമ്മുടെ മുന്നിലായി പ്രത്യക്ഷപ്പെടുന്ന രീതിയിലുള്ള ചിത്രങ്ങൾ ജീവിതത്തിലും ബിസിനസിലും മുന്നോട്ടുള്ള യാത്രയ്ക്ക് തടസ്സങ്ങൾ സൃഷ്ടിക്കുന്നതിന്റെ പ്രതീകമാണ്.

അതുപോലെ, കെട്ടിക്കിടക്കുന്ന ജലത്തിന്റെ ചിത്രങ്ങൾ പുരോഗതിയില്ലായ്മയെയും നിശ്ചലാവസ്ഥയെയും പ്രതിനിധാനം ചെയ്യുന്നു. അതുകൊണ്ട് ചലനാത്മകമായ, ശുദ്ധമായ ഒഴുകുന്ന ജലത്തിന്റെ ചിത്രങ്ങൾക്ക് മുൻഗണന നൽകാം.

ഒരു വലിയ ചുമരിന്റെ ചിത്രം സ്‌ക്രീനിൽ ഉപയോഗിക്കുന്നതും ഫെങ്ഷുയിയിൽ തടസ്സത്തിന്റെ പ്രതീകമായി കണക്കാക്കുന്നു.

അതുപോലെ, ക്രൂരത, പക, ദേഷ്യം, ഭയം, സംഘർഷം തുടങ്ങിയ വികാരങ്ങൾ ഉണർത്തുന്ന ചിത്രങ്ങൾ നിരന്തരം കാണുന്ന രീതിയിൽ സ്‌ക്രീൻ വാൾപേപ്പറായി ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. അവ നമ്മളിലേക്ക് നെഗറ്റീവ് കാര്യങ്ങളെ ആകർഷിക്കാം.

നമ്മൾ ദിവസവും കാണുന്ന ചിത്രങ്ങൾ നമ്മുടെ മനോഭാവത്തെയും ശ്രദ്ധയെയും സ്വാധീനിക്കാൻ കഴിയും. നമ്മുടെ ലക്ഷ്യങ്ങളെ ഓർമ്മിപ്പിക്കുന്ന ഒരു ചിത്രം ഒരു visual reminder ആയി പ്രവർത്തിക്കാം. അതുകൊണ്ടുതന്നെ, മനസ്സിൽ സന്തോഷവും സമാധാനവും പ്രതീക്ഷയും ഉണർത്തുന്ന ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് പ്രായോഗികമായും നല്ലൊരു ശീലമാണ്.

അതിനാൽ, നിങ്ങൾ തിരഞ്ഞെടുക്കുന്ന സ്‌ക്രീൻ വാൾപേപ്പറുകൾ എപ്പോഴും ശുഭസൂചകങ്ങളായിരിക്കട്ടെ. അവ നിങ്ങളുടെ ലക്ഷ്യങ്ങളെയും പ്രതീക്ഷകളെയും നല്ല ചിന്തകളെയും ഓർമ്മിപ്പിക്കുന്നവയാകട്ടെ.

അടുത്ത ലക്കത്തിൽ, ജീവിതത്തിലെ അഭിവൃദ്ധിക്കും കുടുംബസമാധാനത്തിനുമായി നിങ്ങളുടെ ലിവിങ് റൂം എങ്ങനെ ക്രമീകരിക്കാം എന്നതിനെക്കുറിച്ച് ചർച്ച ചെയ്യാം.