വലുത് അല്ലെങ്കിലും, ചെറിയ ഒരു വീട് ആഗ്രഹിക്കാത്തവർ കാണില്ലല്ലോ. നാം അറിയാതെ തന്നെ, നമ്മുടെ വീടിനെ സ്നേഹിക്കും. ഓരോ ദിവസത്തിന്റെ അന്ത്യവും നാം നമ്മുടെ വീട്ടിലേയ്ക്ക് യാത്ര ആവും. വിദേശികൾ ഓരോ അവധി ക്കാലത്തും എത്താൻ ശ്രമിക്കുന്നത് അവരുടെ വീടുകളിലാണ്. അതുകൊണ്ട് എങ്ങനെ പറഞ്ഞാലും നമ്മിൽ നിന്നും വേർതിരിച്ചു കാണാൻ കഴിയാത്ത ഒന്നാണ് നമ്മുടെ വീട്.

To advertise here,

ജ്യോതിഷത്തിൽ നാലാം ഭാവം കൊണ്ട് വീടിനെ ചിന്തിക്കുന്നു. നാലാം ഭാവാധിപൻ, ഭാവത്തിൽ നിൽക്കുക. അല്ലെങ്കിൽ നാലാം ഭാവാധിപൻ കേന്ദ്രങ്ങളിൽ നിൽക്കുക, അങ്ങനെ എങ്കിൽ ആൾക്ക് ഒരു വീടിനു അർഹതയുണ്ട്.

ഇങ്ങനെ പറയാൻ കാരണം, പണവും സ്ഥലവും ഉണ്ടായിട്ടും വീടില്ല എന്ന് വിഷമിക്കുന്ന ധാരാളം ആളുകളെ ഞാൻ കാണുന്നത് കൊണ്ടാണ്. വീട് ഉണ്ടാവുക ഒരു ഭാഗ്യം ആണ്. അതിനേക്കാൾ വലിയ ഭാഗ്യം ആണ്, വച്ചതോ കിട്ടിയതോ ആയ വീട് ദോഷം ഇല്ലാതെ ഇരിക്കുക എന്നത്.

അങ്ങനെ ആവണം എങ്കിൽ ജാതകത്തിൽ അതിനൊരു യോഗം കൂടിയേ തീരൂ. ആത്മ കാരക ഗ്രഹത്തിന്റെ നാലാം ഭാവത്തിൽ, ശുഭ ഗ്രഹങ്ങൾ നില്ക്കുന്നത് വീട് ലഭിക്കാൻ ഉള്ള യോഗം ആണ്. ഒരു ജാതകത്തിൽ, ഒന്ന്, നാല്, ഏഴ്, പത്ത് ഭാവങ്ങളെ കേന്ദ്രങ്ങൾ എന്ന് പറയുന്നു. അതുകൊണ്ട് തന്നെ നാലാം ഭാവവും ഉൾപ്പെടുന്ന വീട് എന്നതും എത്ര പ്രാധാന്യം ഉൾക്കൊള്ളുന്നു എന്ന് മനസ്സിലാക്കാം.

ഇതിൽ തന്നെ നാലാം ഭാവത്തിൽ, സൂര്യൻ നിന്നാൽ ''കാഷ്ഠ ആഡ്യം ന ദൃഡം'' ഉറപ്പുള്ള മരക്കഷണങ്ങൾ കൊണ്ട് വേണ്ടും വിധം ഉറപ്പില്ലാതെയും ''നവം ചന്ദ്രം'' എന്നതുകൊണ്ട് നാലിൽ ചന്ദ്രൻ നിന്നാൽ പുതിയ വീട് എന്നും ''ക്ഷിതി സുതേ ദഗ്ധ '' ചൊവ്വാ എങ്കിൽ അഗ്നി പിടിച്ചതും ബുധൻ ആകിൽ അനേകം ശില്പ്പികളാൽ എന്നും ശനി എങ്കിൽ പഴക്കം ചെന്നത് എന്നും മനസ്സിലാക്കണം .

കാലത്തിനൊത്തു അർത്ഥതലങ്ങളിൽ മാറ്റം വരുത്തിയാൽ ഇത്ര പഴക്കം ചെന്ന ഈ ശാസ്ത്രത്തിന്റെ വലുപ്പം കണ്ടു നാം ഞെട്ടിപ്പോകും.

നാലിൽ സർപ്പം നില്ക്കുന്ന ജാതകന് എത്ര ശ്രമിച്ചാലും, ദൈവ കൃപ ഇല്ലാതെ സർപ്പ ദോഷമില്ലാത്ത ഒരു ഭൂമി ലഭിക്കില്ല. നാലിൽ പാപന്മാർ നിന്നാൽ സ്വന്തമായി ഭൂമി കിട്ടാനും, കിട്ടിയാൽ ഒരു വീട് വയ്ക്കുവാനും കഷ്ടപ്പെടും.

നാല് കൊണ്ട്, സ്നേഹിതരേയും പറയാം. മുൻപ് പറഞ്ഞ പോലെ നാലിൽ പാപഗ്രഹങ്ങൾ നിൽക്കുന്ന ജാതകന് നല്ല സ്നേഹിതരേയും ലഭിക്കില്ല. ദുഷ്ടനായ ഒരാളെപ്പറ്റി പറയുവാൻ ഒന്നേയുള്ളൂ.

ദുർജനസ്യ ച സർപസ്യ വരം സർപോ ന ദുർജന:

സർപോ ദംശതി കാലേ തു ദുർജനസ്തു പദേപദേ

ദുഷ്ടനായ ഒരാളെയും പാമ്പിനെയും താരതമ്യം ചെയ്യുമ്പോൾ പാമ്പ് നല്ലതാണെന്ന് പറയാം. പാമ്പ് അതിനെ പ്രകോപിപ്പിക്കുമ്പോൾ മാത്രമേ കടിക്കുന്നുള്ളൂ. എന്നാൽ ദുഷ്ടൻ ഓരോ കാൽ വയ്പ്പിലും ഉപദ്രവിക്കുന്നു. നല്ല ഒരു നാല് കെട്ട് ലഭിക്കണം എങ്കിൽ നാലാം ഭാവത്തിനു, ഗുരു, ശുക്രൻ, ബലവാനായ ശനി എന്നിവരുടെ ആനുകൂല്യവും, സർവ്വോപരി ദൈവാനുഗ്രഹവും വേണം.

നാലുകെട്ട് ഇല്ലെങ്കിലും ചെറിയ ഒരു വീട് എന്ന ആഗ്രഹം ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1.വീടിനു പറ്റിയ സമയം ആണോ എന്ന്, ജാതകം പരിശോധിപ്പിക്കുക

2.തയ്യാറാക്കിയ പ്ലാൻ നല്ല ഒരു വാസ്തു വിദഗ്ധനെ കാണിക്കുക.

ഇതൊന്നും ഇല്ലെങ്കിലും വീടിന്റെ അസ്ഥിവാരം ദീർഘ ചതുരം ആയിരിക്കുവാൻ ശ്രദ്ധിക്കുക. കാരണം ഒരു തെങ്ങിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പോൾ നഷ്ടപ്പെടാവുന്നത് ജീവിതം ആവും. അങ്ങനെ ആർക്കും വരാതെ ഇരിക്കട്ടെ എന്ന് പ്രാർഥിച്ചു കൊണ്ട്.