വാസ്തുവിദ്യാരംഗത്ത് കാലാകാലങ്ങളായി ശോഭിക്കുന്ന സ്‌റ്റൈലാണ് A- ഫ്രെയിം വീടുകള്‍. തികച്ചും ലളിതവും കാഷ്വലുമായ ആര്‍ക്കിടെക്ചറല്‍ സ്‌റ്റൈലിലാണിത് പണിയുന്നത്. ഇംഗ്ലീഷ് അക്ഷരം A-യുടെ ആകൃതിയില്‍ ഉയര്‍ന്ന ത്രികോണം പോലെ വീടിന്റെ മുന്‍ഭാഗം ഉണ്ടാവുന്നതിനാലാണ് ഈ പേര് വന്നത്. വളരെ കുത്തനെയുള്ള വശങ്ങളാണ് ഇത്തരം വീടുകള്‍ക്ക്. തറയില്‍നിന്ന് മുകളിലേക്ക് കൊടുമുടി പോലെ ഉയര്‍ന്നുവരുന്ന ആകൃതിയിലാണ് നിര്‍മിതി.
ഇത്തരം വീടുകളുടെ ഇന്റീരിയര്‍ മിക്കപ്പോഴും ഓപ്പണ്‍ കോണ്‍സെപ്റ്റിലായിരിക്കും ഉണ്ടാവുക. അതായത് ഉള്ളില്‍ ലിവിങ് സ്‌പേസ് പോലെയുള്ള ഭാഗങ്ങളെ വേര്‍തിരിച്ചുകൊണ്ടുള്ള ഭിത്തികള്‍ ഉണ്ടാവില്ല. വീടിന് ഭംഗിയുള്ള റസ്റ്റിക് വൈബ് നല്‍കാനും മേല്‍ക്കൂരകള്‍ കുത്തനെയാക്കാനും ഇതുവഴി സാധിക്കും. പെട്ടന്ന് നശിച്ചുപോകാത്ത ഇത്തരം വീടുകള്‍ പണിയാനും വലിയ പണച്ചെലവില്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്.
പല A- ഫ്രെയിം വീടുകളുടേയും ഭിത്തിയുടെ ഒരു വശം മുഴുവന്‍ ജനാലയായിരിക്കും. ഇത് ഉള്ളിലേക്ക് നല്ലതുപോലെ വെളിച്ചം കയറുന്നതിന് സഹായിക്കും. മാത്രമല്ല, ഓപ്പണ്‍ കോണ്‍സെപ്റ്റ് ഇന്റീരിയര്‍ കുടുംബത്തിന് മുഴുവന്‍ ഒന്നിച്ച് സമയം ചെലവഴിക്കാന്‍ മികച്ച ആശയമാണ്. തുറന്ന രീതിയിലുള്ള അകത്തളമായതിനാല്‍ത്തന്നെ ഉള്ളില്‍ മിനിമം ഫര്‍ണിച്ചറുകള്‍ സ്ഥാപിക്കാനും അവ ചിട്ടയോടെ അടുക്കുവാനും ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ ഉള്ളിലുള്ള സ്‌പേസ് കുറയും. എല്ലാം ചിന്നിച്ചിതറിയിരിക്കുകയും ചെയ്യും. വെള്ളയോ ഓഫ്-വൈറ്റോ നിറങ്ങളിലെ ഭിത്തികള്‍ നല്‍കുന്നതാണ് വീടിന്റെ ലുക്കിന് കൂടുതല്‍ ഇണങ്ങുന്നത്.
A ഫ്രെയിം വീടുകള്‍ക്ക് വീതിയേക്കാള്‍ കൂടുതല്‍ നീളമാണുണ്ടാവുക. അതിനാല്‍ ഉള്ളില്‍ സാധനങ്ങള്‍ അറേഞ്ച് ചെയ്യുമ്പോഴും അതനുസരിച്ച് ചെയ്യാന്‍ ശ്രദ്ധിക്കണം.
A ഫ്രെയിം വീടുകളുടെ ഗുണങ്ങള്‍:
- സാധാരണ വീടുകളെ അപേക്ഷിച്ച് കാഴ്ചയ്ക്ക് വളരെയധികം ആകര്‍ഷണീയതയുള്ളവയാണ് A-ഫ്രെയിം വീടുകള്‍.
- ലളിതമായ ഡിസൈനിലെ ഈ ഫ്രെയിമും ഓപ്പണ്‍ കോണ്‍പ്റ്റിലെ ഇന്റീരിയറുമെല്ലാം നിര്‍മിക്കാന്‍ താരതമ്യേന എളുപ്പമാണ്.
- വളരെ കുറച്ച് ലേബര്‍ ചാര്‍ജും മെറ്റീരിയല്‍ കോസ്റ്റും മാത്രമേ ഇതിന് ചെലവാകൂ.
- പല A ഫ്രെയിം വീടുകള്‍ക്കും ഭിത്തിയുടെ ഒരുവശം മുഴുവന്‍ ജനാലകളായിരിക്കും. ഇത്തരം വീടുകളില്‍ വെളിച്ചവും വായുസഞ്ചാരവും കൂടുതലായിരിക്കും.
- മഞ്ഞ്, മഴ എന്നിവയില്‍നിന്ന് ഈ വീടുകള്‍ക്ക് മികച്ച സംരക്ഷണം ലഭിക്കും. കുത്തനെയുള്ള മേല്‍ക്കൂരയില്‍ തെന്നി ഇവയെല്ലാം നിലത്തുവീഴുന്നതുകൊണ്ടാണിത്.
- നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ഇത്തരം വീടുകള്‍ നമുക്ക് പുനര്‍നിര്‍മിക്കുകയോ കാര്‍ പോര്‍ച്ച് പോലെയുള്ള ഭാഗങ്ങള്‍ പിന്നീട് കൂട്ടിപ്പണിയുകയോ ചെയ്യാം.
ഇത്തരം ഡിസൈനിലുള്ള വീടുകള്‍ക്ക് ഏതാനും പരിമിതികളുമുണ്ട്:
- ഭിത്തികളുപയോഗിച്ച് വിഭജിക്കാത്ത തരംനിര്‍മാണമായതിനാല്‍ ഇത്തരം വീടുകളില്‍ വ്യക്തികളുടെ സ്വകാര്യത കുറയാനുള്ള സാധ്യതയുണ്ട്. മാത്രമല്ല, വലുപ്പത്തിലുള്ള ജനാലകളും മറ്റും പുറത്തുനിന്നുള്ളവര്‍ക്ക് ഉള്ളിലേക്ക് വ്യൂയും നല്‍കും.
- തടികൊണ്ടുള്ള നിര്‍മാണമാണെങ്കില്‍ ചിതലരിക്കാനുള്ള സാധ്യതയും കൂടുതലാണ്.
- ഈ ഡിസൈനില്‍ സ്ലോപിന് പിന്നിലായി ധാരാളം സ്ഥലം വേസ്റ്റ് ആകാനുള്ള സാധ്യത കൂടുതലാണ്. ഉയരം കൂടിയ ഫര്‍ണിച്ചറുകളൊന്നും ഇവിടെ ഉള്‍ക്കൊള്ളിക്കാനും കഴിയില്ല.
- എല്ലാംകൂടി ഒന്നിച്ചുള്ള ഇന്റീരിയറായതിനാല്‍ സ്‌റ്റോറേജ് ക്യാബിനുകളും ക്ലോസറ്റുകലുമെല്ലാം ഇതിനുള്ളില്‍ കുറവായിരിക്കും.
- സ്റ്റീല്‍ ഫ്രെയിമിലുള്ള വീടുകളെക്കാള്‍ പെട്ടന്ന് തടികൊണ്ടുള്ള വീടുകള്‍ കാറ്റിലുലഞ്ഞുപോകും.
Content Highlights: what are the specialities and limitations of A frame houses
Published: 29 Dec 2023, 11:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented