സുസ്ഥിരമായ ജീവിതശൈലി പിന്തുടരുക എന്നതാണ് നമ്മുടെയും ഭാവിതലമുറയുടേയും നിലനില്‍പ്പിനുള്ള ഏകമാര്‍ഗം. ലോകത്താകമാനം സുസ്ഥിരവികസനവും പരിസ്ഥിതിസൗഹൃദ ജീവിതശൈലിയും ലക്ഷ്യമിടുന്ന ഈ കാലത്ത് വാസ്തുവിദ്യയിലും സുസ്ഥിരത കൈവരിക്കേണ്ടത് ആവശ്യമാണ്. ഇത്തരത്തില്‍, ആര്‍ക്കിടെക്ചര്‍ രംഗത്തും പരിവര്‍ത്തനങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഗ്രീന്‍ ആര്‍ക്കിടെക്ചര്‍ അഥവാ ഹരിത വാസ്തുവിദ്യ ഇത്തരത്തിലൊരു പരിണാമപ്രവണതയാണ്.
എന്താണ് ഗ്രീന്‍ ആര്‍ക്കിടെക്ചര്‍?
പരിസ്ഥിതിയോട് ഇണങ്ങിയും പരമാവധി ആഘാതം കുറച്ചുമുള്ള ഡിസൈനിങും നിര്‍മാണവുമാണ് ഗ്രീന്‍ ആര്‍ക്കിടെക്ചറിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യപോലെയുള്ള വികസ്വര രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് അഭികാമ്യമാണ് ഈ രീതി. മാത്രമല്ല, ഇത് രാജ്യത്തിന്റെ ഊര്‍ജ ഉപഭോഗവും ഗണ്യമായി കുറയ്ക്കും.
ഗ്രീന്‍ ആര്‍ക്കിടെക്ചറിന്റെ സവിശേഷതകള്‍:
- പ്രകൃതിയിലെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് കോട്ടം വരുത്താതെയുള്ള നിര്‍മാണം.
- പുനരുപയോഗിക്കാവുന്ന ഊര്‍ജസ്രോതസ്സുകളുടെ കൂടുതലായ ഉപയോഗം.
- വെള്ളം പാഴാകാതെയും പരമാവധി സൂക്ഷിച്ചും മാത്രം ഉപയോഗിക്കത്തക്ക രീതിയിലുള്ള പ്ലംബിങ് സംവിധാനം.
- ഏറ്റവും കുറച്ചുമാത്രം ഊര്‍ജം ഉപയോഗിക്കുന്ന ലൈറ്റിങും മറ്റ് അപ്ലയന്‍സുകളുമാണ് ഇതില്‍ ഉപയോഗിക്കുന്നത്.
- വീടിന്റെ മേല്‍ക്കൂരയും ലാന്‍സ്‌കേപ്പിങുമെല്ലാം പരമാവധി പച്ചപ്പുകൊണ്ട് നിറയ്ക്കും.
- വിഷരഹിതവും പരിസ്ഥിതിസൗഹൃദവുമായ വസ്തുക്കളുടെ ഉപയോഗം.
- പഴയ കെട്ടിടങ്ങള്‍ അഡാപ്റ്റീവ് ആയ രീതിയില്‍ പുനരുപയോഗിക്കുന്നത്.
- ലഭ്യമായ സ്ഥലങ്ങള്‍ കാര്യക്ഷമമായ രീതിയില്‍ ഉപയോഗപ്പെടുത്തുന്നത്.
- ഒരിക്കലുപയോഗിച്ച വെള്ളം തുണി അലക്കാനും പാത്രം കഴുകാനുമൊക്കെയായി പുനരുപയോഗം ചെയ്യുന്നതും മഴവെള്ളം സംഭരിക്കുന്നതുമെല്ലാം ഗ്രീന്‍ ആര്‍ക്കിടെക്ചറിന്റെ ഭാഗമാണ്.
എന്തൊക്കെയാണ് ഗ്രീന്‍ ആര്‍ക്കിടെക്ചര്‍ കൊണ്ടുള്ള നേട്ടങ്ങള്‍?
- ഊര്‍ജ ഉപഭോഗത്തില്‍ കാര്യമായ വ്യത്യാസം വരും. ദി എനര്‍ജി ആന്‍ഡ് റിസോഴ്സസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ നഗരങ്ങളില്‍ഗ്രീന്‍ ആര്‍കിടെക്ചര്‍ പ്രാവര്‍ത്തികമായാല്‍ പ്രതിവര്‍ഷം 8,400 മെഗാവാട്ട്സ് വൈദ്യുതി ലാഭിക്കാന്‍ കഴിയും. 5,50,000വീടുകളില്‍ വൈദ്യുതി എത്തിക്കാന്‍ ഇതുമൂലം സാധിക്കും. സൗരോര്‍ജം, ജിയോതെര്‍മല്‍ മുതലായ ഊര്‍ജ സ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തിയാണ് ഇത് സാധ്യമാക്കുന്നത്
- കുറഞ്ഞ പ്രവര്‍ത്തനച്ചെലവും മെയിന്റനന്‍സ് ചെലവും
- നഗരപ്രദേശങ്ങളില്‍ പച്ചപ്പ് സൃഷ്ടിക്കുകയും അതുവഴി കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുകയും തുടര്‍ന്ന് അന്തരീക്ഷമലിനീകരണത്തിന്റെ തോത് കുറയ്ക്കുകയും ചെയ്യേുന്നു.
- ശരിയായ വെന്റിലേഷനും വിഷരഹിത വസ്തുക്കളുടെ ഉപയോഗവും വീടിന്റെ അകത്തളത്തേയും മേന്മയുള്ളതാക്കുന്നു
ഗ്രീന്‍ ആര്‍ക്കിടെക്ചര്‍ നടപ്പിലാക്കാനുള്ള വെല്ലുവിളികള്‍:
- തുടക്കത്തിലുള്ള വലിയ ചെലവാണ് പ്രധാന വെല്ലുവിളി. ഊര്‍ജ സംരക്ഷണത്തിന് പര്യാപ്തമായ ഉപകരണങ്ങള്‍ വാങ്ങാനും മറ്റുമായി തുടക്കത്തില്‍ നല്ല ചെലവാകുമെങ്കിലും ഇവയുടെ ഓപ്പറേഷണല്‍ കോസ്റ്റും മെയിന്റെനന്‍സ് കോസ്റ്റും താരതമ്യേന കുറവാണ്. അതിനാല്‍, ദീര്‍ഘനാളത്തേക്ക് എന്ന നിലയില്‍ സമീപിക്കുമ്പോള്‍ ഗ്രീന്‍ ആര്‍ക്കിടെക്ചര്‍ മികച്ച ഓപ്ഷനാണ്.
- പാരിസ്ഥിതിക വിഷയങ്ങള്‍ കണക്കിലെടുത്ത് നിര്‍മാണം നടത്തുന്നതിനാല്‍ നിര്‍മാണത്തിന് വളരെയധികം സമയമെടുക്കും.
- പുനരുപയോഗിക്കാവുന്ന ഊര്‍ജസ്രോതസ്സുകളുടെ ലഭ്യത ഇല്ലാത്തയിടങ്ങളില്‍ ഇത്തരം ആര്‍ക്കിടെക്ചറിന് സാധ്യത കുറവായിരിക്കും.
ഗ്രീന്‍ ആര്‍ക്കിടെക്ചര്‍ ഇന്ത്യയില്‍
സുസ്ഥിര വാസ്തുവിദ്യയെ സ്വീകരിക്കുന്ന നിലപാടാണ് ഇന്ത്യയ്ക്കുള്ളത്. ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സിലിന്റെ പിന്തുണയോടെ മുന്‍നിര റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനങ്ങളെല്ലാം ഈ ഗ്രീന്‍ മൂവ്‌മെന്റിന്റെ ഭാഗമാവുകയാണ്. ഭാവിയില്‍ നമുക്ക് ഏറ്റവും ലാഭകരവും സാങ്കേതികവിദ്യയുടെ സഹായത്താല്‍ എളുപ്പത്തില്‍ നടപ്പിലാക്കാന്‍ കഴിയുന്നതുമാണ് ഹരിത ആര്‍ക്കിടെക്ചര്‍.
Content Highlights: what are the scope and limitations of green architecture
Published: 26 Dec 2023, 12:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented