ഹോം ഡെക്കറിന് വേണ്ടി വലിയ നിക്ഷേപങ്ങള്‍ നടത്തുന്നവരാണ് നാം. എന്നാല്‍ പലപ്പോഴും ബാത്ത്റൂം ഡെക്കറേഷനില്‍ പലരും ഇക്കാര്യങ്ങള്‍ വേണ്ടത്ര പരിഗണിക്കാറില്ല. ബാത്ത്റൂമിന് മോഡേണ്‍ ലുക്ക് കിട്ടാന്‍ ഇതാ ചില ടിപ്സ്. ഒന്നു പരീക്ഷിച്ചുനോക്കൂ.
- ബാത്ത്റൂം വോള്‍ കളര്‍ അല്പം ഡീപ് ഷെയ്ഡ് ആക്കി നോക്കാം. അല്ലെങ്കില്‍ ബ്ലാക്ക് കളര്‍ നല്‍കാം. അതിഗംഭീരമായ ഒരു ലുക്ക് കിട്ടും.
- ബാത്ത്റൂമില്‍ ഒരു ഫ്രീസ്റ്റാന്‍ഡിങ് ബാത്ത്ടബ് സെറ്റ് ചെയ്യാം. ചെറിയ സ്പേസ് മാത്രമുള്ള ബാത്ത്റൂമില്‍ സ്പേസ് സേവിങ്ങിന് ഇത് സഹായിക്കും. ഒപ്പം നല്ല മോഡേണ്‍ ലുക്കും ലഭിക്കും.
- ഫ്ളോറിന്റെ കാര്യത്തിലാണെങ്കില്‍ പെബ്ബിള്‍സ് പരീക്ഷിക്കാം. പെബ്ബിള്‍സ് വിരിച്ച ഫ്ളോര്‍ വളരെ എളുപ്പത്തില്‍ വൃത്തിയാക്കാന്‍ കഴിയും അറ്റകുറ്റപ്പണികളും വളരെ കുറയും. ബാത്ത്റൂമിന് ഒരു മോഡേണ്‍ ടച്ച് കിട്ടാന്‍ അതാണ് നല്ലത്.
- പഴമ വിളിച്ചോതുന്ന ട്രെഡീഷണല്‍ ബേസിന് ഒരെണ്ണം ബാത്ത്റൂമില്‍ സെറ്റ് ചെയ്യാം. ഇത് മോഡേണ്‍ ലുക്ക് നല്‍കും. ഇതുവഴി ബാത്ത്റൂമിന് അതിഗംഭീരമായ ലുക്ക് ലഭിക്കും.
- വലുപ്പം കൂടിയ ഷവറുകളാണ് ഇപ്പോഴത്തെ മോഡേണ്‍ ബാത്ത്റൂമുകളുടെ ന്യൂ ട്രെന്‍ഡ്. അതുകൊണ്ട് അക്കാര്യവും ഒന്ന് മനസ്സില്‍ വെക്കാം.
- ചെറിയ സ്പേസ് ആണെങ്കില്‍ അവിടെ സ്റ്റോറേജ് റാക്കുകള്‍ ചെയ്തുവെക്കാം. ഇവ ഇന്റീരിയറിന് കൃത്യമായി യോജിക്കുന്നതാവണം. അപ്പോള്‍ നല്ലൊരു മോഡേണ്‍ ലുക്ക് ലഭിക്കും.
- ബാത്ത്റൂം വോളില്‍ വലിയ കണ്ണാടികള്‍ സ്ഥാപിക്കാം.ഇത് മോഡേണ്‍ ലുക്ക് കിട്ടാന്‍ മാത്രമല്ല ബാത്ത്റൂമില്‍ കുറേക്കൂടി സ്ഥലം ഉള്ളപോലെ തോന്നാനും ഇത് സഹായിക്കും.
Content Highlights: Unique ideas to give your restroom design a modern touch Bathroom Decor ideas, My Home, Interior
Published: 06 Jul 2020, 03:15 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented