വിശാലമായ മുറ്റമുള്ള വീടുകള്‍ ഇന്ന് അപൂര്‍വമാണ്. കാലം മാറുന്നതിന് അനുസരിച്ച് വീട്ടുമുറ്റവും ചെറുതായിക്കൊണ്ടിരിക്കുകയാണ്. വീടിനോട് ചേര്‍ന്ന് അല്പം സ്ഥലം മാത്രമേ ഭൂരിഭാഗം നഗരവാസികള്‍ക്കും ഉണ്ടാവുകയുള്ളൂ. ഈ സ്‌പേസില്‍ വേണം കാര്‍ പാര്‍ക്ക് ചെയ്യാനും പൂന്തോട്ടം നട്ടുപിടിപ്പിക്കാനുമെല്ലാം. ചെടികള്‍ നട്ടുവളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സ്ഥലപരിമിതി ഒരു തടസ്സമായി തോന്നാം. ഇവിടെയാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡനിങിന്റെ പ്രസക്തി. 

To advertise here,

മുറ്റം കുറവുള്ളവര്‍ക്കും നഗരവാസികള്‍ക്കുമെല്ലാം ഇടുങ്ങിയ ഔട്ട്‌ഡോര്‍ സ്‌പേസിലും ബാല്‍ക്കണിയിലും ചെടികള്‍ നട്ടുവളര്‍ത്താന്‍ പ്രാപ്തമാക്കുന്ന വിദ്യയാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡനിങ്. ചെടികള്‍ ഉപയോഗിച്ച് ഭിത്തി ആകര്‍ഷകമാക്കാനും ജൈവവൈവിധ്യം സംരക്ഷിക്കാനും ശുദ്ധവായു പ്രദാനം ചെയ്യാനും വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ക്ക് സാധിക്കും. ശുദ്ധവായുവിനും പച്ചപ്പിനും പ്രാധാന്യം നല്‍കുന്ന ആധുനികകെട്ടിട നിര്‍മാണ രീതിയില്‍ വെര്‍ട്ടിക്കല്‍  ഗാര്‍ഡന്‍ അഥവാ ഗ്രീന്‍ വാളിന് പ്രസക്തിയേറെയാണ്. 

placeholder
Representative Image | Photo: Canva.com

എങ്ങനെയാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ പിടിപ്പിക്കേണ്ടത്?

  • ആദ്യമായി എത്ര സ്ഥലമാണ് ഗാര്‍ഡനുവേണ്ടി നീക്കിവെയ്ക്കാന്‍ ഉദ്ദേശിക്കുന്നത് എന്നത് കൃത്യമായി വിലയിരുത്തുക. ഇവിടം ആവശ്യത്തിനു സൂര്യപ്രകാശം ലഭിക്കുന്നയിടമാണെന്ന് ഉറപ്പുവരുത്തണം.
  • അടുത്തത് വെര്‍ട്ടിക്കല്‍ ഗാര്‍ഡനിലേക്ക് ആവശ്യമുള്ള ചെടികള്‍ തെരഞ്ഞെടുക്കുന്നതാണ്. നിങ്ങളുടെ സ്ഥലത്തെ കാലാവസ്ഥയ്ക്കും മറ്റ് പ്രത്യേകതകള്‍ക്കും അനുസൃതമായ ചെടികള്‍ വേണം തെരഞ്ഞെടുക്കാന്‍. പന്നല്‍ച്ചെടികള്‍, സക്കുലന്റുകള്‍, ഔഷധസസ്യങ്ങള്‍ എന്നിവയാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡനില്‍ സാധാരണ കാണപ്പെടാറുള്ള ചെടികള്‍.
  • അടുത്തതായി ഏത് ആകൃതിയിലുള്ള ഗാര്‍ഡനാണ് വേണ്ടതെന്ന് നിശ്ചയിക്കണം. ഓരോരുത്തരുടേയും സ്ഥലസൗകര്യവും ബജറ്റും അനുസരിച്ചുവേണം ഇത് നിശ്ചയിക്കാന്‍. വെര്‍ട്ടിക്കല്‍ പ്ലാന്ററുകള്‍, ഭിത്തിയോട് പിടിപ്പിക്കുാവുന്ന ചട്ടികള്‍, തൂക്കിയിടുന്ന ചട്ടികള്‍, ഭിത്തിയിലോ മതിലിലോ പിടിപ്പിക്കുന്ന പോക്കറ്റ് പ്ലാന്ററുകള്‍ തുടങ്ങി അനേകം തരത്തിലുള്ള ഗാര്‍ഡനിങ് രീതികളുണ്ട്.
  • ചെടികള്‍ക്ക് വളരാനാവശ്യമായ ഗ്രോയിങ് മീഡിയം തയ്യാറാക്കുക എന്നത് പ്രധാനമാണ്. വെള്ളം ചോര്‍ന്നുപോകാന്‍ അനുവദിക്കുന്നതും എന്നാല്‍ ആവശ്യത്തിന് ഈര്‍പ്പം നിലനിര്‍ത്തുന്നതുമായ പോട്ടിങ് മിശ്രിതം വേണം ഉപയോഗിക്കാന്‍. നട്ടതിനുശേഷം ജൈവ കമ്പോസ്റ്റ് കൂടി ചേര്‍ത്തുകൊടുത്താല്‍ മണ്ണിന്റെ ഫലഭൂയിഷ്ഠത വര്‍ധിക്കുകയും ചെടികള്‍ തഴച്ചുവളരുകയും ചെയ്യും.
placeholder
Representative Image | Photo: Canva.com
  • അടുത്ത ഘട്ടം ജലസേചനമാണ്. വെര്‍ട്ടിക്കല്‍ ഗാര്‍ഡനിലെ എല്ലാ ചെടികള്‍ക്കും ഒരുപോലെ വെള്ളം ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. ഒന്നുകില്‍ ഹോസ് ഉപയോഗിച്ച് സ്വന്തമായി നനയ്ക്കാം അല്ലെങ്കില്‍ ഡ്രിപ്പ് ഇറിഗേഷന്‍ പോലെയുള്ള ജലസേചന മാര്‍ഗങ്ങളെ ആശ്രയിക്കാം.
  • ഗാര്‍ഡന്റെ ഡിസ്‌പ്ലേയിലാണ് അതിന്റെ ഭംഗി. ഭിത്തിയില്‍ ജീവസ്സുറ്റ ഒരു പെയിന്റിങ് പോലെ#യാണ് ഭംഗിയായി സെറ്റ് ചെയ്ത ഒരു വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ നിലനില്‍ക്കുക. ഈ ഗാര്‍ഡനില്‍ പല നീളത്തിലും നിറത്തിലുമുള്ള ചെടികളുണ്ടാവും. പൊക്കം കൂടുതലുള്ള ചെടികളെ പിന്നിലേക്കും കുഞ്ഞന്‍ ചെടികളെ മുന്നിലേക്കും കൊണ്ടുവരാന്‍ ശ്രദ്ധിക്കുക. പല നിറങ്ങളിലുള്ള ചെടികള്‍ അണിനിരത്തി വര്‍ണാഭമായ ഡിസ്‌പ്ലേ ഒരുക്കാന്‍ ശ്രദ്ധിക്കുക.
  • എന്തെല്ലാം ചെയ്താലും വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ തഴച്ചുവളരണമെങ്കില്‍ കൃത്യമായ പരിപാലനവും മെയിന്റനന്‍സും നവല്‍കണം. വേണ്ടിവന്നാല്‍ ഇതിനായി ഒരു മെയിന്റനന്‍സ് കലണ്ടര്‍ തന്നെ ഉണ്ടാക്കാവുന്നതാണ്. പഴുത്ത ഇലകളെ കൃത്യമായി നീക്കം ചെയ്യാനും വെള്ളവും വളവും കൃത്യമായ ഇടവേളകളില്‍ നല്‍കാനും മറക്കരുത്. കാലാവസ്ഥാവ്യതിയാനങ്ങള്‍ക്കനുസരിച്ച് ഒരോ ചെടിയുടെ പരിപാലനരീതിയിലും മാറ്റങ്ങള്‍ വരുത്തണം.