
വിദ്യാര്‍ഥികളായ മക്കള്‍ക്കുവേണ്ടി മുറി പണിയുകയോ പുതുക്കുകയോ ചെയ്യുമ്പോള്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. നിലവിലെ അവരുടെ ആവശ്യങ്ങള്‍ പരിഗണിച്ചും പരിഹരിച്ചുംവേണം മുറി പണിയാന്‍. ഒരു വിദ്യാര്‍ഥിയുടെ മുറിയ്ക്കകം ആകര്‍ഷണത്വത്തിനും അവരുടെ പെര്‍ഫോമന്‍സിനും ഒരുപോലെ പ്രാധാന്യം നല്‍കുന്നതായിരിക്കണം. ഇവ രണ്ടും ഉറപ്പുവരുത്താന്‍ സഹായിക്കുന്ന ഏതാനും ഘടകങ്ങള്‍ നോക്കാം.
- ആദ്യത്തേത് സ്റ്റഡി ഏരിയ ആണ്. നല്ല കാറ്റും വെളിച്ചവുമുള്ള, മറ്റൊന്നിലേക്കും ശ്രദ്ധ വ്യതിചലിക്കാത്തവണ്ണമുള്ള മുറിയായിരിക്കണം പണിയേണ്ടത്. എഴുതാനും വായിക്കാനുമൊക്കെ ആവശ്യത്തിന് വിസ്താരമുള്ള ഒരു മേശയോ സ്റ്റഡി ടേബിളോ, സുഖകരമായി ഇരിക്കാന്‍ കഴിയുന്ന കസേര, ബുക്കുകളും പെന്‍സില്‍, പേന മുതലായ സ്റ്റേഷനറികളും മറ്റ് സ്റ്റഡി മെറ്റീരിയലുകളും ഒതുക്കിവെയ്ക്കാനുള്ള സ്റ്റോറേജ് സ്‌പേസ് എന്നിവ ആവശ്യമാണ്.
- കിടക്കയും ഉറങ്ങുന്ന സ്ഥലവും സുഖകരവും നല്ല ഉറക്കം പ്രോത്സാഹിപ്പിക്കുന്നതുമാകണം. കാരണം, കുട്ടികളുടെ മികച്ച രീതിയിലുള്ള അക്കാദമിക് പ്രകടനത്തിന് വിശ്രമം പ്രധാനമാണ്. കുട്ടികളുടെ ഉറക്കത്തിന് മതിയായ പിന്തുണ നല്‍കുന്ന മെത്തയും കിടക്കയും തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.
- റൂം ചെറുതാണെങ്കില്‍ സ്ഥലം കൂട്ടാനായി ബെഡ് ഡ്രോയറുകളോ കണ്ടെയ്‌നറുകളോ ഒക്കെ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. സ്റ്റോറേജ് സൊല്യൂഷനുകള്‍ ഉണ്ടാക്കിക്കൊടുക്കേണ്ടത് എന്തുകൊണ്ടും അത്യാവശമാണ്. വിദ്യാര്‍ഥികളുടെ മുറി അലങ്കോലമായിക്കിടക്കാനുള്ള സാധ്യത ഏറെയാണ്. സാധനങ്ങള്‍ അടുക്കും ചിട്ടയോടെ വെയ്ക്കുന്നതിനായി മുറിയില്‍ ഷെല്‍ഫുകളും ക്യാബിനെറ്റുകളും സ്റ്റോറേജ് ബിന്നുകളും ഉള്‍പ്പെടുത്തണം.
- ബാഗുകളും തൊപ്പികളും കോട്ടുകളുമൊക്കെ തൂക്കിയിടാന്‍ ചുമരില്‍ ഷെല്‍ഫുകളോ കൊളുത്തുകളോ സ്ഥാപിക്കുക. അതുപോലെ വാര്‍ഡ്രോബുകളും ഉള്‍പ്പെടുത്തുക.
- അടുത്തത് ലൈറ്റിങാണ്. വിദ്യാര്‍ഥികളുടെ മുറിയില്‍ നല്ല വെളിച്ചം ഉറപ്പാക്കേണ്ടത് അത്യാവശമാണ്. സ്വാഭാവിക ലൈറ്റിങ്, ആംബിയന്റ് ലൈറ്റിങ്, ടാസ്‌ക് ലൈറ്റിങ് എന്നിവ സംയോജിപ്പിച്ച് വേണം ഇത് പ്രദാനം ചെയ്യാന്‍. വെളിച്ചം കുട്ടികള്‍ക്ക് പഠനത്തില്‍ ജാഗ്രത നല്‍കുകയും അവരെ നല്ല മൂഡിലാക്കുകയും ചെയ്യുന്നു. അതിനാല്‍, ലൈറ്റിനെ എളുപ്പത്തില്‍ ക്രമീകരിക്കാന്‍ കഴിയുന്ന കര്‍ട്ടനുകളോ മറകളോ വേണം മുറിയ്ക്കകത്ത് ഉപയോഗിക്കാന്‍. വായിക്കുമ്പോഴോ അസൈന്‍മെന്റുകളില്‍ മുഴുകുമ്പോഴോ എല്ലാം കണ്ണിന് ആയാസം ഉണ്ടാകാതിരിക്കാന്‍, പഠിക്കുന്നതിന് സമീപം ടാസ്‌ക് ലൈറ്റിങും നല്‍കേണ്ടത് ആവശ്യമാണ്.
Content Highlights: student bedrooms must consist of these things
Published: 10 Aug 2023, 09:17 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented