ശൈത്യകാലമെന്നാല്‍ ആഘോഷങ്ങളുടെ സീസണ്‍ കൂടിയാണ്. ക്രിസ്മസ് ആഘോഷങ്ങളുടെ ഗൃഹാതുരത്വം നമ്മെ തഴുകുന്ന സമയമാണിത്. ക്രിസ്മസ് മാജിക് പുനര്‍സൃഷ്ടിക്കാനായി നാം വീടുമുഴുവന്‍ അണിയിച്ചൊരുക്കാറുണ്ട്. ക്രിസ്മസ് ഡെക്കറേഷനെ അത്യധികം ഗൗരവത്തോടെ സമീപിക്കുന്നവരുമുണ്ട്.

To advertise here,

വര്‍ഷങ്ങളായി ക്രിസ്മസ് ഡെക്കറേഷനില്‍ ആവര്‍ത്തിച്ചുവരുന്ന ചില സംഗതികളുണ്ട്. ഇത്തവണത്തെ ക്രിസ്മസിനെങ്കിലും നമുക്കൊന്ന് മാറ്റിപ്പിടിക്കാം.

  • ക്രിസ്മസ് എന്നാല്‍ ചുവപ്പും പച്ചയും നിറങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുള്ള അലങ്കാരങ്ങളല്ല. എന്നാല്‍ ഇത് പരമ്പരാഗതമായ സങ്കല്പമാണ്. വൈവിധ്യമാര്‍ന്ന നിറങ്ങളിലുള്ള ഡെക്കറേറ്റിങ് വസ്തുക്കള്‍ ഇന്ന് വിപണിയിലുണ്ട്. ഇവ കൂടാതെ, സ്വന്തമായി ഡെക്കറേറ്റിങ് സാധനങ്ങള്‍ ഉണ്ടാക്കുകയും ചെയ്യാം. ചുവപ്പും പച്ചയും നിറങ്ങള്‍ മാത്രം ഫോക്കസ് ചെയ്യുന്നതുളഅള അലങ്കാരപ്പണികള്‍ നിര്‍ത്തണം. ഇത് മിനിമലിസത്തിന്റെ കാലമാണ്. കൂടുതല്‍ പേരും പേസ്റ്റല്‍ നിറങ്ങളിലേക്ക് തിരിയുന്ന ഈ സമയത്ത് സില്‍വര്‍, ഓഫ്-വൈറ്റ് നിറങ്ങളിലേക്ക് തിരിയാന്‍ യാതൊരു മടിയും വിചാരിക്കരുത്. വെളുത്ത നിറത്തില്‍ ഡെക്കറേഷന്‍സ് നല്‍കി വീടിനാകമാനം ഒരു സ്‌നോവി വൈറ്റ് ആംബിയന്‍സ് നല്‍കുന്നത് മികച്ച ആശയമാണ്. മാത്രമല്ല, ഓഫ് വൈറ്റ് നിറങ്ങള്‍ക്ക് ഒരു കോണ്‍ട്രാസ്റ്റായി ചുവപ്പും പച്ചയും പോലെയുള്ള ഇരുണ്ട നിറങ്ങള്‍ നല്‍കതുകയും ചെയ്യാം. 
  • ആര്‍ട്ടിഫിഷ്യല്‍ മാലകളും ക്രിസ്മസ് ട്രീകളുമുപയോഗിച്ചാണ് നമ്മള്‍ സാധാരണ വീട് അലങ്കരിക്കാറുള്ളത്. എന്നാല്‍ യഥാര്‍ഥത്തിലുള്ള പച്ചപ്പാണ് ഏറ്റവും നല്ലത്. വീടിന് കൂടുതല്‍ സൗന്ദര്യാത്മകത നല്‍കുന്നതും ഇതുതന്നെ. എന്നാല്‍ ശരിക്കുമുള്ള മരങ്ങളും ഇലകളുമുപയോഗിക്കുമ്പോള്‍ ഇവ പെട്ടന്ന് ഉണങ്ങിപ്പോകാനുള്ള സാധ്യത മുന്‍കൂട്ടിക്കാണണം. അതിനാല്‍, ഇടയ്ക്കിടയ്ക്ക ഇവയ്ക്ക് വെള്ളം തളിച്ചുകൊടുക്കണം. ഇത് വീട്ടിലാകമാനം നല്ല ഗന്ധം പരത്തുന്നതിനും വീടിന് ഒരു ഫ്രഷ് ലുക്ക് നല്‍കുന്നതിനും സഹായിക്കും. അതിനാല്‍, ക്രിസ്മസ് പാര്‍ട്ടികളോ മറ്റോ നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ പരിപാടിയുടെ തൊട്ടുമുമ്പ് മാത്രം ഇത്തരം അലങ്കാരങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ അവയുടെ ഫ്രഷ്‌നെസ് നഷ്ടപ്പെട്ടേക്കാം.
  • അടുത്തത് പല തീമുകള്‍ കൂട്ടിക്കുഴച്ച് ഡെക്കറേഷന്‍ നടത്തുന്നതാണ്. ഇഷ്ടമുള്ള കളര്‍ തീം നല്‍കി നമുക്ക് വീടിനെ അണിയിച്ചൊരുക്കാവുന്നതാണ്. എന്നാല്‍ താരെ ചേര്‍ച്ചയില്ലാത്ത പല നിറങ്ങളിലെ അലങ്കാരവസ്തുക്കള്‍ കൂട്ടിക്കലര്‍ത്തി ആകെ മൊത്തത്തില്‍ ഒരു ചേര്‍ച്ചയില്ലായ്മ ഉണ്ടാക്കിയെടുക്കരുത്. നിങ്ങളുടെ വീടിന്റെ നിറത്തിനും സ്‌റ്റൈലിനും ഇണങ്ങിയ നിറങ്ങളും ഡിസൈനുകളും വേണം ഡെക്കറേഷനായി തെരഞ്ഞെടുക്കാന്‍.
  • മെഴുകുതിരികള്‍ കത്തിച്ചുവെയ്ക്കുന്നത് ക്രിസ്മസ് സമയത്ത് പതിവാണ്. എന്നാല്‍ ഇത് കൂട്ടമായി ഒരു സ്ഥലത്തുതന്നെ കത്തിച്ചുവെയ്ക്കരുത്. അതുപോലെ, ക്രിസ്മസ് ട്രീയുടെ അടുത്ത് ഇവ കത്തിച്ചുവെയ്ക്കുന്നത് തീ പിടിക്കാന്‍ കാരണമായേക്കാം. ഇതൊഴിവാക്കാനായി ബാറ്ററി കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ഫ്‌ളെയിംലെസ് മെഴുകുതിരികളിലേക്ക് വഴിമാറാം. ഇത്തരം മെഴുകുതിരികള്‍ ക്രിസ്മസിനു ശേഷവും നമുക്ക് വീട്ടില്‍ ഡിസ്‌പ്ലേയ്ക്കായി ഉപയോഗിക്കാം. വര്‍ഷം മുഴുവന്‍ നമ്മുടെ വീടിന് ഇത് അഴകും ആകര്‍ഷണത്വവും നല്‍കും.

ക്രിസ്മസ് സീസണ്‍ എത്തിയതോടെ നമ്മുടെ ഉത്സാഹവും വര്‍ധിച്ചിരിക്കയാണ്. ആവര്‍ത്തിച്ചുപോരുന്ന ഡെക്കറേഷന്‍ ട്രെന്‍ഡുകള്‍ മാറ്റിപ്പിടിച്ച് മനസ്സിനിണങ്ങിയ നിറങ്ങളും അലങ്കാരങ്ങളും നല്‍കിക്കൊണ്ട് ഈ ക്രിസ്മസ് നമുക്ക് വര്‍ണാഭമാക്കാം.