മിക്കവീടുകളിലും അടയ്ക്കാന് മടിച്ചിട്ട് ഒരിക്കലും തുറക്കാത്ത ജനലുകള് ആകും ഉള്ളത്

വീട് എത്ര ചെറുതാണെങ്കിലും കിടപ്പുമുറിയ്ക്ക് വലുപ്പം പോരെങ്കിലും ക്രോസ് വെന്റിലേഷൻ വെയ്ക്കാൻ ആർക്കിടെക്റ്റുമാർ വാശിപിടിക്കാറുണ്ട് എന്തിനാണ് വീടിന് ഇത്രയും ജനൽ എന്നായിരിക്കും മിക്കവരുടെയും സംശയം. ഭംഗിക്കോ ആർഭാടത്തിനോ വേണ്ടി വയ്ക്കുന്നതല്ല അതിനും അപ്പുറം ആ വീട്ടിൽ താമസിക്കുന്നവരുടെ ജീവിതം സുഖമമാക്കുന്നതിൽ ക്രോസ് വെന്റിലേഷന് വലിയ പങ്കുണ്ട്. ചില വീടുകളിൽ പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ തന്നെ ഒരു ദുർഗന്ധം അനുഭവപ്പെടാറില്ലേ.. ഒരു തരം മുഷിഞ്ഞ ഗന്ധം. ഇത്തരം വീടുകളിലാണ് ക്രോസ് വെന്റിലേഷന്റെ പ്രസക്തി.
എന്താണ് ക്രോസ് വെന്റിലേഷൻ
എതിർ ദിശയിൽ രണ്ട് ജനലുകൾ വയ്ക്കുന്നതിനെയാണ് ക്രോസ് വെന്റിലേഷൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നേരെ എതിർ ദിശയിൽ അല്ലെങ്കിലും കാറ്റിന് ഒരു ജനലിൽ കൂടി കയറി മറ്റൊരു ജനൽ വഴി ഇറങ്ങിപ്പോകാൻ കഴിയുന്ന വിധമാകണം ക്രോസ് വെന്റിലേഷൻ. ഇതുമൂലം വീടിരിക്കുന്ന പ്രദേശത്തെ സ്വാഭാവികമായ വായുസഞ്ചാരത്തിന്റെ ഗതി തടസ്സപ്പെടില്ല.
ക്രോസ് വെന്റിലേഷൻ ഗുണങ്ങൾ
a)ശുദ്ധവായു
വീടിനുള്ളിലെ വായു ശുദ്ധീകരിക്കുന്നതിൽ ക്രോസ് വെന്റിലേഷന് വലിയ പങ്കുണ്ട്. പാചകം ചെയ്യുമ്പോഴുള്ള ഗന്ധം, മുഷിഞ്ഞ തുണികളുടെ ഗന്ധം വീട്ടിൽ ജീവിക്കുന്നവരുടെ വിയർപ്പിന്റെ ഗന്ധം ശ്വസിക്കുമ്പോൾ പുറത്തുപോകുന്ന കാർബൺ ഡൈ ഓക്‌സൈഡ്. ഇതെല്ലാം വീടിനകത്ത് തളം കെട്ടിക്കിടക്കാതെ പുറത്തേക്ക് പോകണമെങ്കിൽ ക്രോസ് വെന്റിലേഷൻ വേണം. ഒരു സൈഡിൽ മാത്രമാണ് വെന്റിലേഷനെങ്കിൽ വായുസഞ്ചാരം കൃത്യമായി നടക്കില്ല. ചിലപ്പോൾ പുറത്തുനിന്ന് വരുന്ന മുഷിഞ്ഞ ഗന്ധം മുറിയിലേക്ക് കയറിവരും. തിരിച്ച് ഇറങ്ങിപ്പോകാൻ വഴി കാണില്ല.
b)ക്രോസ് വെന്റിലേഷൻ ഇല്ലെങ്കിൽ ആരോഗ്യപ്രശ്‌നങ്ങൾ
വീടിനുള്ളിലെ ഫർണിച്ചറുകളിലും ചുവരുകളിലുമൊക്കെ വെളുത്ത നിറത്തിലുള്ള പൂപ്പൽ കാണാറില്ലേ. ആ പൂപ്പൽ പലപ്പോഴും വീടിനുള്ളിലെ വായുസഞ്ചാരം കൃത്യമല്ലാത്തതുകൊണ്ടാണ്. കാറ്റ് വന്ന് കയറി ഇറങ്ങിപ്പോകാത്തതുമൂലമാണ് ഇത്. മഴക്കാലത്താണ് ഇത്തരം പൂപ്പൽ പ്രധാനമായും കണ്ടുവരുന്നത്. വീടിനകത്തെ ഈർപ്പം അതേപടി നിലനിൽക്കുന്നത് മൂലമാണ് ഇത്തരം പൂപ്പലുകൾ പ്രത്യക്ഷപ്പെടുന്നത്. ഈർപ്പം ഇല്ലാതാകണമെങ്കിൽ ക്രോസ് വെന്റിലേഷൻ അനിവര്യമാണ്. പൂപ്പലുകൾ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് പോലും നിങ്ങളെ നയിക്കും. പൂപ്പൽ ശ്വാസകോശ സംബന്ധമായ അലർജികൾക്ക് പോലും കാരണമാകാറുണ്ട്. പ്രതിരോധശേഷി കുറഞ്ഞവരാണ് നിങ്ങളെങ്കിൽ പെട്ടെന്ന് അലർജിയും അണുബാധയും അനുഭവപ്പെടാൻ കാരണമാകാറുണ്ട്.
c)ചൂട് കുറയ്ക്കും
വേനൽക്കാലത്ത് രാത്രിയിൽ വീടിന് പുറത്ത് തണുത്ത അന്തരീക്ഷമായിരിക്കും. പകൽ മുഴുവൻ മുറിക്കുള്ളിൽ കെട്ടിക്കിടന്ന ചൂട് വായുപുറത്തേക്ക് പോയി തണുത്ത കാറ്റ് അകത്തേക്ക് എത്തണമെങ്കിൽ ക്രോസ് വെന്റിലേഷൻ നിർബന്ധമാണ്. ഇത് മുറിയ്ക്കുള്ളിലെ ചൂട് കുറയ്ക്കാൻ സഹായിക്കും..
d)വീടിനുള്ളിൽ പോസിറ്റീവ് എനർജി
ശുദ്ധവായു, കാറ്റ്, വെളിച്ചം ഇതെല്ലാം വീടിനുള്ളിൽ പോസിറ്റീവ് എനർജി നിറയ്ക്കുന്ന ഘടകങ്ങളാണ്. ഈ എനർജിയ്ക്ക് പിന്നിൽ പ്രധാനപങ്ക് ക്രോസ് വെന്റിലേഷന് തന്നെയാണ്. അതുകൊണ്ടുതന്നെ ഒരു വീടിനെ സംബന്ധിച്ച് വീടിനുള്ളിൽ ജീവിക്കുന്ന നിങ്ങളുടെ ആരോഗ്യത്തിന് ക്രോസ് വെന്റിലേഷൻ അനിവാര്യമാണ്.
അതുകൊണ്ട് ഇനി ആർക്കിടെക്റ്റുമാർ ക്രോസ് വെന്റിലേഷനെക്കുറിച്ച് പറയുമ്പോൾ പോക്കറ്റ് ലാഭിക്കാൻ വേണ്ടെന്ന് പറഞ്ഞ് അവരോട് തർക്കിക്കരുത്. ക്രോസ് വെന്റിലേഷൻ വെച്ചാൽ മാത്രം പോര. ജനലുകൾ ഒരേ സമയം തുറന്നിടുകയും വേണം. എന്നാലെ കാറ്റിന് വന്ന് പോകാൻ പറ്റു. മിക്കവീടുകളിലും അടയ്ക്കാൻ മടിച്ചിട്ട് ഒരിക്കലും തുറക്കാത്ത ജനലുകൾ ആകും ഉള്ളത്. അങ്ങനെയുള്ള വീടുകളിൽ പൊടിയും പൂപ്പലും ദുർഗന്ധവും ഉറപ്പാണ്.
Content Highlights: Ensures continuous flow of fresh air and eliminates foul indoor odors., Prevents mold and mildew growth caused by trapped moisture, protecting respiratory health., Reduces indoor temperature during hot summer days by bringing in cool breeze., Brings positive energy into living spaces through natural light and air circulation.
Published: 18 Sept 2026, 12:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented