ദിവസേനെ കുളിക്കാതെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാത്തവരാണ് മലയാളികള്‍. എന്നാല്‍ പുറത്തുനിന്ന് വീട്ടിലേക്ക് വന്നതിന് ശേഷമല്ലേ യഥാര്‍ത്ഥത്തില്‍ നിര്‍ബന്ധമായും കുളിക്കേണ്ടത്.

സാധാരണ ഒരാൾ ആഴ്ചയിൽ കുറഞ്ഞത് 50 മണിക്കൂറെങ്കിലും കിടക്കയിൽ ചെലവഴിക്കാറുണ്ട്. ഇതിൽ കൂട്ടുതൽ സമയം കിടക്കയിൽ ചെലവഴിക്കുകയാണെങ്കിൽ വിയർപ്പും അടിഞ്ഞുകൂടുകയും ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. പ്രത്യേകിച്ച് പ്രായമായവരിലും കുട്ടികളിലും അലർജി, ആസ്മ രോഗങ്ങൾ ഉള്ളവരിലും. അലർജിയും ആസ്മയും ഇല്ലാത്തവർ ആണെങ്കിൽ പോലും വൃത്തിയില്ലാത്ത ബെഡ്ഷീറ്റിലെ ഉറക്കം ഇത്തരം രോഗങ്ങൾ നിങ്ങളിലേക്കെത്താൻ കാരണമാകും.
നല്ല ഉറക്കത്തിനെ സഹായിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് വൃത്തിയുള്ള ബെഡ്ഷീറ്റുകൾ. അതുകൊണ്ടുതന്നെ ബെഡ്ഷീറ്റുകൾ എത്ര ഇടവേളകളിൽ മാറ്റണം എന്നത് വളരെ പ്രധാനമാണ്.
ആഴ്ചയിൽ ഒരിക്കൽ ബെഡ്ഷീറ്റ് കഴുകുക എന്നതാണ് ഒരു സ്റ്റാന്റേർഡ് റുട്ടീൻ. എന്നാൽ സ്ഥിരമായി ഉപയോഗിക്കാത്ത ബെഡ് ആണെങ്കിൽ ഇത് എല്ലാ രണ്ടാഴ്ച കൂടുമ്പോഴും കഴുകിയാൽ മതി.
വളർത്തുമൃഗങ്ങളെ കൂടെ കിടത്തുന്നവർ
പൂച്ച, പട്ടി തുടങ്ങിയ വളർത്തുമൃഗങ്ങളെ കൂടെ കിടത്തുന്നവരാണെങ്കിൽ മൂന്ന് ദിവസം കൂടുമ്പോഴെങ്കിലും ബെഡ്ഷീറ്റ് മാറ്റണം. രോമവും മൃഗങ്ങളുടെ ശരീരശ്രവങ്ങളും ബെഡ്ഷീറ്റ് മലിനമാകാൻ ഇടയാകും.
അലർജിയുള്ളവർ
അലർജിയും ആസ്മയും ഉള്ളവരാണെങ്കിൽ ബെഡ്ഷീറ്റ് മൂന്ന് ദിവസം കൂടുമ്പോൾ കഴുകുക എന്നത് നിർബന്ധമാണ്. ഇത് അലർജിയുടെ ലക്ഷണങ്ങൾ കുറയ്കും.
ബെഡ്ഷീറ്റ് ഇടയ്ക്കിടെ മാറ്റിയില്ലെങ്കിൽ..?
മുഷിയുമ്പോൾ മാത്രമാണ് പലരും ബെഡ്ഷീറ്റ് മാറ്റുക. എന്നാൽ, കാണുമ്പോൾ വൃത്തിയായി തോന്നുമെങ്കിലും ഒരാഴ്ചയിൽ കൂടുതൽ നിങ്ങൾ കിടന്നുറങ്ങിയ ബെഡ്ഷീറ്റിൽ ബാക്ടീരിയകൾ ഉണ്ടാകും. ഇവയെ നഗ്നനേത്രങ്ങൾകൊണ്ട് കാണാനാകില്ല. ഇത് ശരീരത്തിൽ ചൊറിച്ചിൽ ഉണ്ടാക്കാനും അതുപോലെ നിരവധി അലർജികൾ ഉണ്ടാകാനും കാരണമാകുന്നു.
മൃത ചർമ്മം
മനുഷ്യശരീരത്തിൽ നിന്ന് ദിവസേന 1.5 ഗ്രാം വരെ ഡെഡ് സ്‌കിൻ അടർന്നുവീഴാറുണ്ട്. ഉറങ്ങുമ്പോൾ ബെഡ്ഷീറ്റുമായി നമ്മുടെ ചർമ്മം ഉരസും. ഇത് മൃതചർമ്മം ബെഡ്ഷീറ്റിൽ അടിഞ്ഞുകൂടാൻ കാരണം ആകുന്നു.
പെറ്റ്‌സിന് കെട്ടിപ്പിടിച്ച് ഉറങ്ങുന്നവർ
വളർത്തുമൃഗങ്ങൾക്ക് ഉണ്ടാകുന്ന പല ചർമ്മ രോഗങ്ങളും ഉടമസ്ഥരിലേക്ക് പകരുന്നത് ഒന്നിച്ചുറങ്ങുന്ന സാഹചര്യങ്ങളിലാണ്. വളർത്തുമൃഗങ്ങളെ മാറ്റിക്കിടത്തുന്നത് പലർക്കും പ്രായോഗികമല്ല ഈ സാഹചര്യത്തിൽ ബെഡ്ഷീറ്റ് മാറ്റുന്നത് മാത്രമാണ് പോംവഴി.
ഡെസ്റ്റ് മൈറ്റ്‌സ്
നമുക്ക് കാണാനോ നഗ്നനേത്രങ്ങൾക്കൊണ്ട് തൊടാനോ കഴിയാത്തവയാണ് ഡസ്റ്റ് മൈറ്റ്‌സ്. ഇവ ആഹാരമാക്കുന്നത് മൃത ചർമ്മത്തെയാണ്. ലക്ഷക്കണക്കിന് ഡെസ്റ്റ്‌മൈറ്റ്‌സിനാണ് കിടന്നുറങ്ങുമ്പോൾ ബെഡ്ഷീറ്റിൽ ശേഖരിക്കപ്പെടുന്ന മൃതചർമ്മ കോശങ്ങൾ ആഹാരമായിത്തീരുന്നത്.
ശരീരശ്രവങ്ങൾ
ഒരു വർഷം നമ്മൾ ഉറങ്ങുന്നതിന്റെ കണക്കുകൾ പരിശോധിക്കുമ്പോൾ ലിറ്റർ കണക്കിന് വിയർപ്പാണ് ബെഡ്ഷീറ്റിൽ അടിഞ്ഞുകൂടുന്നത്. വേനലിൽ ചുട്ടുപൊള്ളുന്ന കേരളത്തിലെ കാലാവസ്ഥ കൂടിയാകുമ്പോൾ പറയുകയും വേണ്ട. വിയർപ്പും മെഴുക്കും ശരീര ശ്രവങ്ങളും കൂടി ചേരുമ്പോൾ അത് ബാക്ടീരിയകൾക്ക് നല്ലൊരു ന്യൂട്രീഷ്യനാകും.
ഉറങ്ങാൻ പോകുന്നതിന് മുമ്പുള്ള ഒരുക്കം
ഉറങ്ങുന്നതിന് മുമ്പ് പലരും ബോഡി ലോഷനുകളും ക്രീമുകളും ശരീരത്തിൽ പുരട്ടിയാണ് കിടന്നുറങ്ങാറ്. ഇതും ബെഡ്ഷീറ്റിൽ അടിഞ്ഞുകൂടും. ഇത്തരത്തിൽ ഉറങ്ങാൻ പോകുന്നതിന് മുമ്പുള്ള ഒരുക്കം കുഴപ്പമില്ല. അങ്ങനെ ഒരുങ്ങുന്നവർ ബെഡ്ഷീറ്റ് ഇടയ്ക്കിടെ മാറ്റണമെന്ന് മാത്രം.
ഭക്ഷണ പദാർത്ഥങ്ങൾ
ഉറങ്ങുന്ന ബെഡിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് നല്ലതല്ല. ഭക്ഷണാവശിഷ്ടങ്ങൾ ബെഡിലേക്ക് വീഴും എന്നത് തന്നെയാണ് ഇതിനുള്ള കാരണം. പെട്ടെന്ന് ബെഡ്ഷീറ്റ് മുഷിയാനും അത് നിങ്ങളെ ആരോഗ്യത്തെ ബാധിക്കാനും ഇത് കാരണമാകുന്നുണ്ട്.
ശരീരം ശുചിയാക്കി ഉറങ്ങാം
ദിവസേനെ കുളിക്കാതെ വീട്ടിൽ നിന്ന് പുറത്തിറങ്ങാത്തവരാണ് മലയാളികൾ. എന്നാൽ പുറത്തുനിന്ന് വീട്ടിലേക്ക് വന്നതിന് ശേഷമല്ലേ യഥാർത്ഥത്തിൽ നിർബന്ധമായും കുളിക്കേണ്ടത്. പൊടിയും വിയർപ്പും പലതരം ബാക്ടീരിയകളെയും കൊണ്ടാകും പുറത്തുനിന്ന് വരുന്നത്. എന്നിട്ട് നേരെ പോയി ബെഡിൽ കിടന്നാലോ. പുറത്തുപോകുമ്പോൾ കുളിക്കണോ വേണ്ടയോ എന്നുള്ളത് നിങ്ങളുടെ ചോയിസ് ആണ്. പക്ഷേ പുറത്തുനിന്ന് വന്നാൽ പ്രത്യേകിച്ച് കിടക്കുന്നതിന് മുമ്പ് ശരീരം വൃത്തിയാക്കി വേണം ഉറങ്ങാൻ കിടക്കാൻ.
ബെഡ്ഷീറ്റ് എങ്ങനെ കഴുകണം
- നന്നായിട്ട് വൃത്തിയാകട്ടെ എന്ന് കരുതി ഒരുപാട് ഡിറ്റർജന്റ് ഒരുപാട് അളവിൽ ഉപയോഗിക്കരുത്
- ഡിറ്റർജന്റ് നന്നായിട്ട് ബെഡ്ഷീറ്റിൽ നിന്ന് കഴുകിക്കളയാൻ ശ്രദ്ധിക്കണം
- നല്ല മണം ലഭിക്കാനായുള്ള ലോഷനുകളും ബെഡ്ഷീറ്റ് സ്റ്റിഫ് ആയി ഇരിക്കാനുമുള്ള ലോഷനുകൾ കഴിവതും ഒഴിവാക്കണം
- ചൂടുവെള്ളത്തിൽ ബെഡ്ഷീറ്റുകൾ അലക്കുന്നതാണ് നല്ലത്
- വെയിലത്ത് ഇട്ട് ഉണക്കാൻ തന്നെ ശ്രദ്ധിക്കണം
- മഴക്കാലമാണെങ്കിൽ ഈർപ്പം ഒട്ടുമില്ലാതെ ഉണക്കിയെടുത്ത ശേഷമേ ഉപയോഗിക്കാവൂ.
- കോട്ടൺ ബെഡ്ഷീറ്റുകൾ പരമാവധി ഉപയോഗിക്കാൻ ശ്രദ്ധിക്കണം
മഴ മാറി വെയിലുറച്ച് വരുന്നുണ്ട്. വേഗം പോയി മുഷിഞ്ഞ ബെഡ്ഷീറ്റുകൾ മാറ്റി വെയിലത്ത് ഇട്ടോളു.
Content Highlights: Standard routine is to wash and change bedsheets once a week., Pet owners and allergy sufferers should change bedsheets every three days., Unwashed bedsheets accumulate bacteria, dead skin, sweat, and dust mites, leading to allergies and asthma., Proper washing techniques include using hot water and drying thoroughly in the sun.
Published: 16 Aug 2026, 03:24 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented