അക്വേറിയത്തിൽ പലരും മത്സ്യത്തെ വളർത്തുന്നത് വെറും കൗതുകത്തിനോ വീട് അലങ്കരിക്കാനോ മാത്രമല്ല. വീട്ടിലേക്ക് ഭാഗ്യം കൊണ്ടുവരാൻ ഈ മത്സ്യങ്ങൾക്ക് കഴിവുണ്ടത്രെ. ഫെങ്ഷുയി (ചൈനീസ് വാസ്തു) പ്രകാരം ഭാഗ്യം കൊണ്ടുവരുന്ന അഞ്ച് മത്സ്യങ്ങൾ

To advertise here,

1.അരോണ

ആരോഗ്യവും,ഐശ്വര്യവും,സമ്പത്തും,അധികാരവും കൊണ്ടുവരാൻ അരോവണ മത്സ്യത്തിന് കഴിവുണ്ടെന്നാണ് ചൈനീസ് വാസ്തു പറയുന്നത്. ഈ മത്സ്യം നിങ്ങളുടെ അക്വേറിയത്തിൽ ഉണ്ടെങ്കിൽ സമ്പത്ത് കൈവരാനുള്ള സാഹചര്യം നിങ്ങളെ തേടിവരുമെന്നാണ് വിശ്വാസം. ദുഷ്ട ശക്തികളിൽ നിന്നും അരോണ മത്സ്യം നിങ്ങളെ സംരക്ഷിക്കുന്നു.

2.ഹോൺ മത്സ്യം


ഈ മത്സ്യത്തിന്റെ ശരീരത്തിലെ കറുത്ത പാടുകൾ സമ്പത്തിന്റെ സൂചനയാണത്രെ. നെഗറ്റീവ് എനർജിയെ വീട്ടിൽ നിന്നു തുരത്തി പോസിറ്റീവ് എനർജി നിറയ്ക്കാനും ഈ മത്സ്യത്തിന് പ്രത്യേക കഴിവുണ്ടെന്നാണ് വിശ്വാസം.

3.ഫെങ്ഷുയി മത്സ്യം
ഈ മത്സ്യത്തിന് ഭാഗ്യം കൊണ്ടുവരാനുള്ള കഴിവുണ്ടത്രെ. ശോഭനമായ ഭാവിയുടെയും സമ്പത്തിന്റെയും പ്രതീകമായാണ് ഈ മത്സ്യത്തെ പലരും കണക്കാക്കുന്നത്. അപകടങ്ങളിൽ നിന്നും നിങ്ങളെ സംരക്ഷിക്കുന്ന ഈ മത്സ്യം നിർഭാഗ്യം വീട്ടിൽ നിന്നും അകറ്റി നിർത്തുകയും ചെയ്യുന്നു.

5. ഡ്രാഗൺ കാർപ്പ്

വീട്ടിൽ ഡ്രാഗർ കാർപ്പുണ്ടെങ്കിൽ ആഗ്രഹിച്ചതെല്ലാം താനേ ലഭിക്കുമെന്നാണ് ഫെങ്ഷുയി പറയുന്നത്. കൂടാതെ കരിയറിൽ അഭിവൃദ്ധിയുണ്ടാകാനും ഡ്രാഗൺ കാർപ്പിന്റെ സാന്നിധ്യം സഹായിക്കുന്നു. തൊഴിൽ പരമായ ഉന്നതിക്കും,വിദ്യാഭ്യാസ പരമായ അഭിവൃദ്ധിക്കും ഡ്രാഗൺ കാർപ്പിനെ അക്വേറിയത്തിൽ വളർത്തിയാൽ മതി.

6. ഗോൾഡ് ഫിഷ്

ഒരു കറുത്ത നിറമുള്ള മത്സ്യത്തോടൊപ്പം എട്ട് സ്വർണ്ണ മത്സ്യങ്ങൾ കൂടിയുണ്ടെങ്കിൽ വീട്ടിൽ ഭാഗ്യം വരും. അലങ്കാര മത്സ്യങ്ങളിൽ കാണാൻ ഏറ്റവും ഭംഗിയുള്ളതും ഈ സ്വർണമത്സ്യമാണ്. ദമ്പതിമാർ തമ്മിൽ സ്വരച്ചേർച്ചയില്ലെങ്കിൽ രണ്ട് സ്വർണമത്സ്യങ്ങളെ അക്വേറിയത്തിൽ നിറച്ചാൽ മതി.