ആന്റണി പെപ്പെയുടെ മാസ്-ആക്ഷൻ ചിത്രം 'കാട്ടാളൻ' ഉൾപ്പെടെ പ്രേക്ഷകർ കാത്തിരുന്ന ഒട്ടേറെ ചിത്രങ്ങളാണ് ഈയാഴ്ച വിവിധ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിൽ സ്ട്രീമിങ് ആരംഭിക്കുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ചിത്രങ്ങളും ഒ.ടി.ടിയിലെത്തുന്നുണ്ട്.

To advertise here,

കാട്ടാളൻ

ആന്റണി വർഗീസ് പെപ്പെയെ നായകനാക്കി പോൾ ജോർജ് സംവിധാനം ചെയ്ത ചിത്രമാണ് കാട്ടാളൻ. ദുഷാര വിജയൻ, സുനിൽ, കബീർ സിങ് എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം നിർമിച്ചത് ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് ആണ്. ഓഗസ്റ്റ് 13-ന് ചിത്രം മനോരമമാക്‌സ് ഒ.ടി.ടിയിൽ സ്ട്രീമിങ് ആരംഭിക്കും.

ഉയിർ

പ്രമുഖ സംവിധായകൻ എം. പത്മകുമാർ ഒരുക്കിയ 'ഉയിർ' ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രമാണ്. റോഷൻ മാത്യു, ബൈജു സന്തോഷ്, അതുല്യ ചന്ദ്ര തുടങ്ങിയവരാണ് പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. 'ഉയിർ' സ്ട്രീമിങ് ചൊവ്വാഴ്ച ജിയോഹോട്‌സ്റ്റാറിൽ ആരംഭിച്ചു.

മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലും ഒ.ടി.ടിയിൽ മികച്ച ചിത്രങ്ങൾ എത്തുന്നുണ്ട്. നിർമാതാവ് ആകാശ് ഭാസ്‌കരൻ ആദ്യമായി സംവിധാനം ചെയ്ത ഇദയം മുരളിയും ഈയാഴ്ച ഒ.ടി.ടിയിലെത്തും. അഥർവ മുരളി, പ്രീതി മുകുന്ദൻ, കയാദു ലോഹർ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ ഫഹദ് ഫാസിലും അഭിനയിച്ചിട്ടുണ്ട്. വ്യാഴാഴ്ച ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും.

മലയാളി നടി സ്വാസിക വിജയ് ആന്റണിയുടെ നായികയായി എത്തിയ 'നൂറുസാമി'യും വ്യാഴാഴ്ച ഒ.ടി.ടി. സ്ട്രീമിങ് ആരംഭിക്കും. ലിജോമോളും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. വ്യാഴാഴ്ച സീ5-ൽ സ്ട്രീമിങ് ആരംഭിക്കും. നാഗാർജുനയുടെ മകൻ അഖിൽ അക്കിനേനി പ്രധാന വേഷം നായകനായ തെലുങ്ക് ചിത്രം 'ലെനിനും' ഇതേ ദിവസം സീ5 ഒ.ടി.ടിയിലെത്തും.