Vidhi The verdict
മരട് ഫ്‌ളാറ്റ് പൊളിക്കല്‍ പശ്ചാത്തലമാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ചിത്രമാണ് 'വിധി:ദി വെര്‍ഡിക്റ്റ്'. രണ്ടു വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ശക്തമായ തിരക്കഥയും അതിനനുസരിച്ച മേക്കിങ്ങുമാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്.
മരട് ഫ്‌ളാറ്റ് സംഭവം എല്ലാവര്‍ക്കും അറിയുന്നതാണെങ്കിലും അവിടെ ജീവിച്ചു പെട്ടെന്ന് ഒരു ദിവസം പുറത്തിറങ്ങി പോവേണ്ടി വന്ന ജനങ്ങളുടെ അവസ്ഥ അങ്ങനെ ആര്‍ക്കും അറിയാന്‍ വഴി ഇല്ല. അങ്ങനൊരു കഥയാണ് വിധിയിലൂടെ പറയുന്നതും. ഹൃദയ സ്പര്‍ശിയായ ഒട്ടനവധി രംഗങ്ങളാണ് ചിത്രത്തിലുള്ളത്. ഏതു തരം പ്രേക്ഷകനെയും തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് ചിത്രം രൂപപ്പെടുത്തിയത് എന്നത് എടുത്തു പറയേണ്ട കാര്യമാണ്.
അനൂപ് മേനോന്‍, ഷീലു അബ്രഹം, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സെന്തില്‍ രാജമണി, സാജല്‍ സുദര്‍ശന്‍, നൂറിന്‍ ഷെരീ്ഫ്, അഞ്ജലി നായര്‍, സരയൂ തുടങ്ങിയവര്‍ തങ്ങളുടെ കഥാപാത്രങ്ങള്‍ മികച്ചതാക്കി. പതിവില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രവുമായി ധര്‍മജന്‍ ബോള്‍ഗാട്ടി മികച്ച അഭിനയമാണ് കാഴ്ചവെച്ചത്.
പ്രേക്ഷക മനസ്സില്‍ ആഴത്തില്‍ സ്പര്‍ശിക്കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങളാണ് സിനിമയിലുടനീളം. മികച്ച ഫിലിം മേക്കിംഗ്, മികച്ച സംഗീതം, പശ്ചാത്തല സംഗീതം എന്നിവ ചിത്രത്തിന് മാറ്റ് കൂട്ടുന്നു. ഒരു സിനിമയില്‍ നിന്ന് മറ്റൊരു സിനിമയിലേക്ക് സിനിമയിലേക്ക് എത്തുമ്പോളും കണ്ണന്‍ താമക്കുളം എന്ന സംവിധായകന്റെ ഗ്രാഫ് വളരുകയാണ്. മലയാള സിനിമ കണ്ണനില്‍ നിന്നും ഇനിയും ഒരുപാട് പ്രതീക്ഷിക്കാം എന്ന് തന്നെയാണ് ഈ സിനിമ സൂചിപ്പിക്കുന്നത്.
Content Highlights: Vidhi The verdict movie, Review, Kannan Thamarakkulam, Maradu Flat demolition
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..