സന്തോഷവും അല്‍പം സങ്കടവുമായി ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ | Santhosham Movie Review


മേഘ ആൻ ജോസഫ്

ചിത്രത്തിന്റെ പോസ്റ്റർ | photo: facebook/ anusitara

കുടുംബങ്ങളിൽ നടക്കുന്ന സംഭവങ്ങളും വിഷയങ്ങളും പ്രമേയമാക്കിയ ധാരാളം സിനിമകൾ നമ്മൾ കണ്ടിട്ടും ആസ്വദിച്ചിട്ടുമുണ്ട്. അക്കൂട്ടത്തിൽ അത്രയധികം പരാമർശിക്കപ്പെടാത്ത ഒരു കഥാപശ്ചാത്തലമാണ് സന്തോഷം എന്ന സിനിമയുടേത്. ഒരു വീട്ടിലെ ചേച്ചിയും അനിയത്തിയും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും വികാരതലങ്ങളും ചർച്ച ചെയ്യുന്ന സന്തോഷം പ്രേക്ഷകർക്ക് നൽകുന്നത് മികച്ച കാഴ്ചാനുഭവമാണ്. കഥാപാത്രങ്ങൾ കരയുമ്പോൾ അവരുടെ കൂടെക്കരയാനും അവർ ചിരിക്കുമ്പോൾ നമ്മളറിയാതെ സ്വയം ചിരിക്കാനും കഴിയുന്ന, നമ്മുടെ ജീവിതങ്ങളോട് ചേർത്തുവെയ്ക്കാനാവുന്ന ഫാമിലി എന്റർടെയ്നർ എന്ന് സന്തോഷത്തെ വിശേഷിപ്പിക്കാം.

ഒരു അച്ഛനും അമ്മയും അവരുടെ രണ്ട് പെൺമക്കളും അമ്മൂമ്മയുമടങ്ങുന്ന കുടുംബത്തിലാണ് കഥ നടക്കുന്നത്. അവരുടെ വീടിന്റെ പേര് തന്നെ 'സന്തോഷം' എന്നാണ്. അച്ഛനും അമ്മയുമായി അഭിനയിച്ചിരിക്കുന്നത് കലാഭവൻ ഷാജോണും ആശ അരവിന്ദുമാണ്. വീട്ടിലെ മുതിർന്ന കുട്ടിയായ ആദ്യയായി അനു സിത്താരയും ഇളയ മകളായ അക്ഷരയായി ബേ​ബി ലക്ഷ്മിയുമാണ് വേഷമിട്ടിരിക്കുന്നത്. അമ്മൂമ്മയായ ലീലാമ്മച്ചി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മല്ലിക സുകുമാരനാണ്.

ആദ്യയുടെ കുഞ്ഞനയത്തിയായ അക്ഷരയുടെ ചിന്തകളിലൂടേയും പ്രശ്നങ്ങളിലൂടേയുമാണ് കഥ സഞ്ചരിക്കുന്നത്. ബേബി ലക്ഷ്മി തന്റെ കഥാപാത്രത്തെ വളരെ ​ഭം​ഗിയായി സ്ക്രീനിൽ അവതരിപ്പിച്ചിട്ടുണ്ട്. വീട്ടിലെ ഇളയ കുട്ടിയുടേതായ പരിഭവങ്ങളും വാശിയും എന്നാൽ പ്രായത്തിൽ കവിഞ്ഞ അറിവോടെയുള്ള സംസാരരീതിയുമൊക്ക പ്രേക്ഷകർ കണ്ടിരുന്നുപോകും.

തന്നേക്കാൾ നന്നേ മുതിർന്ന ആദ്യ തന്റെ വേഷവിധാനത്തിലും പഠിത്തത്തിലും ഭക്ഷണക്രമങ്ങളിലുമൊക്ക ഇടപെടുന്നത് അക്ഷരയ്ക്ക് ഇഷ്ടപ്പെടാതെ വരുന്നിടത്ത് സിനിമ എസ്റ്റാബ്ലിഷ് ചെയ്യപ്പെടുന്നു. അവൾ വീട്ടിൽ അസ്വസ്ഥയാവുന്നു. തനിക്ക് അഭിപ്രായസ്വാതന്ത്ര്യമില്ല എന്നുപറഞ്ഞ് സങ്കടപ്പെടുന്നു. ചേച്ചി ഒരു പ്രേമത്തിൽ വീണാൽ സ്വാതന്ത്ര്യം ലഭിക്കും എന്ന് കരുതിയ അക്ഷരയുടെ അടുത്തേക്ക് ​ഗിരീഷ് എന്ന ചെറുപ്പക്കാരനെത്തുന്നു. അക്ഷരയിലൂടെ ആദ്യയെ പരിചയപ്പെട്ട് തന്റെ പ്രണയം പറയുക എന്നതായിരുന്നു അയാളുടെ ഉദ്ദേശം. അങ്ങനെ അക്ഷരയും കൂട്ടുകാരും അക്ഷരയിലേക്കെത്താൻ ​ഗിരീഷിനെ അകമഴിഞ്ഞ് സഹായിക്കുന്നു. നടൻ അമിത് ചക്കാലക്കൽ ​ഗിരീഷ് എന്ന സ്നേഹസമ്പന്നനായ കാമുകനെ വളരെ തന്മയത്വത്തോടുകൂടി അവതരിപ്പിച്ചിട്ടുണ്ട്.

പ്രേമം പുരോ​ഗമിക്കുന്നതിനിടയിൽ ആദ്യ അക്ഷരയെ ശ്രദ്ധിക്കാതാകുന്നു. സ്വന്തം കാര്യങ്ങൾ നീ സ്വയം ചെയ്തോളൂ എന്ന് പറയുന്നു. തുടക്കത്തിൽ താൻ ആ​ഗ്രഹിച്ചുനടന്ന സ്വാതന്ത്ര്യം ലഭിച്ചതിൽ ആദ്യ സന്തോഷവതിയാകുന്നുണ്ടെങ്കിലും പതിയെപ്പതിയെ അവൾ ചേച്ചിയെ മിസ്സ് ചെയ്തുതുടങ്ങുന്നു. തുടര്‍ന്നുള്ള സംഭവവികാസങ്ങളാണ് സന്തോഷം എന്ന ചിത്രം.

നവാ​ഗതനായ അജിത് വി. തോമസാണ് സന്തോഷത്തിന്റെ സംവിധായകൻ. അർജുൻ ടി. സത്യന്റേതാണ് തിരക്കഥ. മികച്ച ​പാട്ടുകൾ കൊണ്ട് സമ്പന്നമാണ് സന്തോഷം. വിനായക് ശശികുമാറിന്റെ വരികൾക്ക് ഈണം നൽകിയത് പി.എസ്. ജയഹരിയാണ്. മീസ്-എൻ-സീൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഇഷ പട്ടാലിയും അജിത് വി. തോമസും ഒരുമിച്ചാണ് സിനിമ നിർമിച്ചിരിക്കുന്നത്.

Content Highlights: Santhosham Movie, Anu Sithara, Amith Chakkalakkal

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023


Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023

Most Commented