
സപ്ലി അടിച്ചവര്ക്കും ജീവിതത്തില് തകര്ച്ച നേരിട്ടവരും ഒരേ പോലെ നെഞ്ചോട് ചേര്ത്ത ഡയലോഗാണ് സെവന്ത്ത് ഡേ എന്ന ചിത്രത്തില് പ്വഥിരാജിന്റെ കര്ണന് നെപ്പോളിയന് ഭഗത് സിങ്. ശരത് ജി മോഹന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തലക്കെട്ടും സമാനമാണ്, കര്ണന് നെപ്പോളിയന് ഭഗത് സിങ്. പേര് സൂചിപ്പിക്കുന്നതു പോലെ ജീവിതത്തില് പരാജയം നേരിടേണ്ടി വരുന്ന ഒരു കൂട്ടം യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. എന്നാല് തോറ്റു കൊടുക്കാന് ഇവര് തയ്യാറാകുന്നില്ല.
മഞ്ഞുമണ്കാല എന്ന ഗ്രാമത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ധീരജ് ഡെന്നി നായകനായി എത്തിയ ചിത്രം നിര്മിച്ചിരിക്കുന്നത് മോനു പഴേടത്താണ്.
ഒരു സാധാരണ ഗ്രാമമല്ല മഞ്ഞുമണ്കാല. രാഷ്ട്രീയം പൂര്ണമായി നിരോധിച്ച ഷാപ്പ്, ആടിനെ പട്ടിയാക്കാത്ത ചായക്കട എല്ലാമുള്ള ഒരു തനിനാട്ടിന് പുറം.
ചിത്രത്തിന്റെ ആദ്യ പകുതി രാഷ്ട്രീയക്കാര്ക്കിടയിലുള്ള തമ്മില് തല്ലാണെങ്കില് രണ്ടാം പകുതി അല്പം വിഭിന്നമാണ്. ഒരു കുറ്റാന്വേഷണ ചിത്രത്തിന്റെ എല്ലാ ചേരുവകളും ചേര്ത്തതാണ് രണ്ടാം പകുതി. കുറ്റവാളികള് ശിക്ഷിക്കപ്പെട്ടില്ലെങ്കിലും നിരപരാധികള് സംരക്ഷിക്കപ്പെടുന്നതാണ് ന്യായമെന്ന സന്ദേശമാണ് ചിത്രം നല്കുന്നത്.
ചുരുക്കം ചില കഥാപാത്രങ്ങളെ മാത്രം കേന്ദ്രീകരിക്കുന്ന അന്വേഷണ ചിത്രത്തിന്റെ ശൈലിയല്ല ഇവിടെ തിരക്കഥാകൃത്ത് കൂടിയായ ശരത് ജി മോഹന് സ്വീകരിച്ചിരിക്കുന്നത്. ഒരു കുറ്റാന്വേഷണ ചിത്രത്തിന്റെ സ്ഥിരം ചേരുവകളെ മാറ്റിയെഴുത്തുന്നുണ്ട് ചിത്രം. ചിത്രത്തിലുള്ള എല്ലാ കഥാപാത്രങ്ങള്ക്കും അവരുടേതായ സ്പേസ് ചിത്രം നല്കുന്നുണ്ട്. ഇതിലൂടെ വ്യക്തമായി സസ്പെന്സ് നിലനിര്ത്തി പോരാന് ചിത്രത്തിന് സാധിച്ചിച്ചു.
അന്വേഷണ ചിത്രമായിരുന്നിട്ടുകൂടി സംഗീതത്തിന് കൂടി പ്രാധാന്യം നല്കിയാണ് ചിത്രം അണിയിച്ചിയൊരുക്കിയിരിക്കുന്നത്. ചിത്രത്തിലെ സന്ദര്ഭങ്ങള്ക്ക് അനുയോജ്യമായ സംഗീതമൊരുക്കാന് സംഗീത സംവിധായകനായ രജ്ഞന് രാജീവിന് കഴിഞ്ഞു. ഒരു കൂട്ടം ഹാസ്യ നടന്മാരെ വെച്ച് എങ്ങനെ ഗൗരവമുള്ള ചിത്രമൊരുക്കാം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം കൂടിയാണ് 'കര്ണന് നെപ്പോളിയന് ഭഗത് സിങ്'
ഒരു ഗ്രാമത്തിലെ ഇരു പാര്ട്ടികള് തമ്മിലുള്ള രാഷ്ട്രീയ വൈരിയുടെ കഥ പറഞ്ഞുപോകേണ്ടിയിരുന്ന ചിത്രം തിരക്കഥയുടെ അസാമാന്യ കരുത്ത് കൊണ്ട് വിശ്വസനീയമാം വിധം കുറ്റാന്വേഷണത്തിന്റെ ട്രാക്കിലേക്ക് കടക്കുന്നുണ്ട്. ഇതാണ് തിയേറ്ററില് രണ്ട് മണിക്കൂര് പ്രേക്ഷകരെ പിടിച്ചിരുത്തുന്നതും. അനുയോജ്യമായ പശ്ചാത്തല സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു ഗുണമേന്മ.
സഹനടന് വേഷങ്ങളില് തിളങ്ങിയിരുന്ന ധീരജ് തനിക്ക് തമാശ മാത്രമല്ല സീരിയസ് റോളുകളും വഴങ്ങുമെന്ന് തെളിയിച്ചതോടൊപ്പം ഒരു നായകനാകാന് തനിക്ക് കിട്ടിയ അവസരത്തെ പരമാവധി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. പ്രണയ രംഗങ്ങളില് കുട്ടിത്തം ഒളിപ്പിച്ച ധീരജിന്റെ മാനറിസങ്ങള് ദൃശ്യവിരുന്നാണ്.
സൗഹൃദം, പ്രണയം, കുടുംബ ബന്ധങ്ങള് എന്നിവയുടെ രസച്ചരടിലാണ് ചിത്രം കോര്ത്തിണക്കിയിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം അമ്മ കഥാപാത്രത്തിന് തിരശീലയില് പ്രാധാന്യം നല്കുന്ന ചിത്രം കൂടിയാണിത്.
ഉമ്മറായെത്തിയ ഇന്ദ്രന്സ്, ശശീന്ദ്രന് (വിജയകുമാര്), ചെറിയാന് ( ജോയ് മാത്യു) എന്നിവരും അവരുടെ വേഷം ഗംഭീരമാക്കിയിട്ടുണ്ട്. ഒന്നിലേറെ ട്വിസ്റ്റുള്ള ചിത്രം കൂടിയാണ് 'കര്ണര് നെപ്പോളിയന് ഭഗത് സിങ്'. കുറ്റാന്വേഷണ ചിത്രമെന്നാല് സ്റ്റണ്ട് സീനുകള് ചേര്ത്ത ഡിജിറ്റല് ഫിലിമല്ലെന്നതിന്റെ തെളിവാണ് കര്ണര് നെപ്പോളിയന് ഭഗത് സിങിന് തിയേറ്ററുകളില് ലഭിക്കുന്ന വരവേല്പ്പ്.
Content Highlights: Movie review of karnan napoleon bhagat singh,dheeraj bhenny, joy mathew, rony david
Published: 04 Feb 2022, 03:01 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented