ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണയുമായി ബോളിവുഡ് സംവിധായിക സോയ അക്തര്‍, നടിമാരായ സോനം കപൂര്‍, കൊങ്കണ സെന്‍ശര്‍മ നടന്‍മാരായ അലി ഫസല്‍, സിദ്ധാര്‍ഥ് എന്നിവര്‍ രംഗത്ത്. കഴിഞ്ഞ ദിവസം നടി എഴുതിയ കുറിപ്പ് പങ്കുവെച്ചാണ് സോയ രംഗത്ത് വന്നിരിക്കുന്നത്. 

To advertise here,

നടിക്ക് പിന്തുണയുമായി മോഹന്‍ലാല്‍, മമ്മൂട്ടി, രേവതി, പൃഥ്വിരാജ്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ദുല്‍ഖര്‍ സല്‍മാന്‍, മഞ്ജു വാര്യര്‍, ആഷിഖ് അബു, അന്നാ ബെന്‍, പാര്‍വതി, റിമ കല്ലിങ്കല്‍, ഐശ്വര്യ ലക്ഷ്മി, ബാബുരാജ് തുടങ്ങി നിരധി താരങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്.

നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ്

ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര.

അഞ്ച് വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അക്രമണത്തില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അപ്പോളൊക്കേയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു; എനിക്ക് വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലക്കാതിരിക്കാന്‍. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു.

നീതിപുലരാനും തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്ന്‌കൊണ്ടിരിക്കും. കൂടെ നില്‍ക്കുന്ന എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

Content Highlights: Zoya Akthar Ali Fazal Konkana sen Sharma, Sonam Kapoor, Sidharth, Zoya Akthar lend support to survivor actor, actress attack case