ബോളിവുഡ് സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി സുഹാന ഖാനും ഖുശി കപൂറും ഇബ്രാഹീം അലിഖാനും. നടന്‍ ഷാറൂഖ് ഖാന്റെ മകളാണ് സുഹാന ഖാന്‍. അന്തരിച്ച നടി ശ്രീദേവിയുടെയും നിര്‍മാതാവായ ബോണി കപൂറിന്റെയും മകളാണ് ഖുശി കപൂര്‍. നടന്‍ സെയ്ഫ് അലിഖാന്റെയും നടി അമൃത സിംഗിന്റെയും മകനാണ് ഇബ്രാഹീം അലിഖാന്‍. ഖുശിയുടെ സഹോദരി ജാന്‍വി കപൂറും ഇബ്രാഹീമിന്റെ സഹോദരി സാറ അലിഖാനും നേരത്തേ സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.

To advertise here,

മൂവരും ഒന്നിച്ചാണ് അരങ്ങേറ്റം കുറിക്കുന്നത്. സോയ അക്തറാണ് ചിത്രത്തിന്റെ സംവിധായികയെന്ന് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫിലിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. ആര്‍ച്ചി എന്ന ലോകപ്രശസ്തമായ കോമിക്ക് ബുക്കിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നും സൂചന. വെറോനിക്ക എന്ന കഥാപാത്രമായി ഖുശിയും ബെറ്റിയായി സുഹാനയും വേഷമിടും. ആർച്ചിയെ അവതരിപ്പിക്കുന്നത് ഇബ്രാഹിമാണ്.

ചിത്രത്തെക്കുറിച്ചും മറ്റു അഭിനേതാക്കളെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. ചിത്രത്തിന്റെ അന്തിമ കരാറില്‍ ഒപ്പിടുന്നതിന് മുമ്പുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് ബോളിവുഡ് ഹങ്കാമ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Content Highlights: Zoya Akhtar to launch Khushi Kapoor, Suhana Khanm Ibrahim Ali Khan, Archie comics, star kids cinema debut