
ഗിരിജ ഓക്ക് ഗൊഡ്‌ബോലെ | Photo: Instagram/ Girija Oak Godbole
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒരു മറാഠി നടി സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. ഏതാണ്ട് ഒരുമാസംമുമ്പ് നല്‍കിയ അഭിമുഖത്തിലെ ഏതാനും ഭാഗങ്ങള്‍ റീല്‍സുകളായി പ്രചരിച്ചപ്പോഴാണ് നടി ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടംപിടിച്ചത്. ഹോളിവുഡ് നടി സിഡ്‌നി സ്വീനിക്ക് ഇന്ത്യയുടെ മറുപടിയെന്നും ഇന്ത്യന്‍ മോണിക്ക ബലൂച്ചിയെന്നും ആരാധകര്‍ അവരെ വിശേഷിപ്പിച്ചു. പുതിയ നാഷണല്‍ ക്രഷ് എന്നും സോഷ്യല്‍മീഡിയ നടിക്ക് പേരിട്ടു. ആരാണ് ഈ നീലസാരിക്കാരി?
രണ്ടുപതിറ്റാണ്ടോളമായി ഹിന്ദി- മറാഠി സിനിമകളില്‍ സജീവമാണ് ഈ 37-കാരി. പേര്, ഗിരിജ ഓക്ക് ഗൊഡ്‌ബോലെ. ബോളിവുഡില്‍ ആമിര്‍ ഖാന്റെ 'താരെ സമീന്‍പര്‍', ഷാരൂഖ് ഖാന്റ 'ജവാന്‍' തുടങ്ങി ഏതാനും ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യന്‍ ഭാഷയില്‍ 'ഹൗസ്ഫുള്‍' എന്ന കന്നഡ ചിത്രത്തിലും ചിത്രം വേഷമിട്ടു. മനോജ് ബാജ്‌പേയി നായകനായ ഒരു ബോളിവുഡ് ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്. ഹിന്ദി- മറാഠി ടെലിവിഷന്‍ സീരിയലുകളിലും താരം സജീവമാണ്.
15-ാം വയസിലാണ് താരം ആദ്യമായി ക്യാമറയ്ക്കുമുന്നിലെത്തിയത്. ഗിരിജയുടെ പിതാവ് ഗിരീഷ് ഓക്കും സിനിമകളിലും ടിവി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഭര്‍ത്താവിന്റെ പിതാവ് അറിയപ്പെടുന്ന നിര്‍മാതാവും ഭര്‍ത്താവ് ചലച്ചിത്രരംഗത്തും സജീവമാണ്.
ലല്ലന്‍ടോപ്പിന് നല്‍കിയ അഭിമുഖത്തിലെ രണ്ട് ഭാഗങ്ങളാണ് താരത്തിന് പെട്ടെന്ന് പ്രശസ്തി നല്‍കിയത്. 'തെറാപ്പി ഷെറാപ്പി' എന്ന ടെലിവിഷന്‍ സീരിയലില്‍ ഗുല്‍ഷന്‍ ദേവയ്യയ്‌ക്കൊപ്പം ഇന്റിമേറ്റ് സീനില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവത്തെക്കുറിച്ചായിരുന്നു ഒന്ന്. മറ്റൊന്ന്, ഫിസിക്‌സ് പ്രൊഫസര്‍, വേവ്‌സ് എന്നതിന് ബേബ്‌സ് എന്ന് ഉച്ചരിച്ചപ്പോഴുണ്ടായ ആശയക്കുഴപ്പത്തെക്കുറിച്ച് തുറന്നുപറഞ്ഞപ്പോഴുള്ളതും.
അപ്രതീക്ഷിതമായി വന്നുചേര്‍ന്ന പ്രശസ്തിയെക്കുറിച്ച് ഗിരിജ ഓക്ക് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ മനസുതുറന്നു. തന്നെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കണ്ടപ്പോള്‍ തമാശയാണ് തോന്നിയതെന്ന് ഗിരിജ ഓക്ക് പറഞ്ഞു.
'ചിലര്‍ എന്നെ നടി പ്രിയ ബാപ്പട്ടുമായി താരതമ്യംചെയ്തു. ചില ഹാന്‍ഡിലുകളില്‍ എന്നെ മോശമായി ചിത്രീകരിക്കുന്ന പോസ്റ്റുകള്‍ വന്നു. ചില പേജുകള്‍ എന്നെ ലൈംഗികമായി ചിത്രീകരിച്ചു. 'നിങ്ങള്‍ അവരെ ഇപ്പോഴല്ലേ കണ്ടെത്തിയത്, ഞങ്ങള്‍ക്ക് അവളെ വര്‍ഷങ്ങളായി അറിയാം', എന്നായിരുന്നു മറാഠി ആരാധകരുടെ പ്രതികരണം'- ഗിരിജ പറഞ്ഞു.
'ഇത് കേവലും ഒരു ട്രെന്‍ഡ് മാത്രമാണ്. അത് വരികയും പോവുകയുംചെയ്യും. എന്നാല്‍, ഞാന്‍ അഭിനയിച്ച വേഷങ്ങള്‍ മാത്രമേ അവശേഷിക്കുകയുള്ളൂ. ഞാന്‍ അഭിനയിച്ചവ ഇപ്പോള്‍ ആളുകള്‍ കാണുന്നുണ്ടെങ്കില്‍ സന്തോഷം'- അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Discover Girija Oak, the Marathi actress dubbed `India`s Monica Bellucci` after her interview clips went viral. Known for `Taare Zameen Par` & `Jawan`
Published: 12 Nov 2025, 05:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented