
മുംബെെ: അന്തരിച്ച പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ വാജിദ് ഖാന്റെ മാതാവ് റെെസാ ബീഗത്തിന് കോവിഡ് 19 സ്ഥിരീകരിച്ചു. മുംബൈ ചേമ്പുരിലെ സുരാന ആശുപത്രിയില്‍ ചികിത്സയിലാണ് അവർ. വാജിദ് ചികിത്സയിലായതിനെ തുടർന്ന് റെെസാ ഖാനും അദ്ദേഹത്തോടൊപ്പം ആശുപത്രിയിൽ ഉണ്ടായിരുന്നു
വൃക്കരോഗത്തിന് സുരാനാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വാജിദിന് മരിക്കുന്നതിന്റെ തലേ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. അണുബാധ രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ നാല് ദിവസമായി വാജിദ് വെന്റിലേറ്ററിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.
സൽമാൻ ഖാൻ ചിത്രങ്ങളിലൂടെയാണ് വാജിദ് ഖാനും സഹോദരൻ സാജിദ് ഖാനും ശ്രദ്ധ നേടുന്നത്. സാജിദുമായി ചേര്‍ന്ന് നിരവധി സിനിമകള്‍ക്ക് അദ്ദേഹം സംഗീതം ഒരുക്കിയിട്ടുണ്ട്. വാണ്ടഡ്, എക്താ ടൈഗര്‍, ദബാങ് തുടങ്ങിയ വാജിദ് ഖാന്‍ സംഗീതമൊരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളാണ്. 1998ല്‍ പുറത്തിറങ്ങിയ സല്‍മാന്‍ ഖാന്‍ ചിത്രമായ പ്ര്യാര്‍ കിയ തോ ഡര്‍ണ ക്യാ എന്ന ചിത്രത്തിലൂടെയാണ് വാജിദ്-സാജിദ് സഖ്യം ബോളിവുഡ് സംഗീതസംവിധാന രംഗത്തേക്കെത്തുന്നത്.
ഐപിഎല്‍ നാലാം സീസണിലെ 'ധൂം ധൂം ധൂം ദമാക്ക' എന്ന തീം സോങ് ഒരുക്കിയതും വാജിദ്-സാജിദ് കൂട്ടുകെട്ടാണ്. മരണവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ പ്രിയങ്ക ചോപ്ര, വരുണ്‍ ധവാന്‍, ശങ്കര്‍ മഹാദേവന്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ സോഷ്യല്‍ മീഡിയകളിലൂടെ വാജിദിന്റെ വിയോഗത്തില്‍ അനുശോചിച്ചു.
Content Highlights: Music Composer Singer Wajid Khans mother Razina Khan tests positive for COVID-19
Published: 02 Jun 2020, 07:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented