പ്രശസ്ത ഇറാനിയൻ ചലച്ചിത്ര സംവിധായകൻ ജാഫർ പനാഹിക്ക് അഞ്ചു വർഷവും ഒരു മാസവും തടവുശിക്ഷ വിധിച്ച് ടെഹ്റാനിലെ കോടതി. സംവിധായകന്റെ അഭാവത്തിലാണ് വിധി പുറപ്പെടുവിച്ചത്. തടവിന് പുറമേ, അദ്ദേഹത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാനും രണ്ടു വർഷത്തേക്ക് വിദേശയാത്രയ്ക്കും സോഷ്യൽ മീഡിയ ഉപയോഗത്തിനും വിലക്കേർപ്പെടുത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

To advertise here,

ജാഫർ പനാഹിക്കെതിരെ ചുമത്തിയിരിക്കുന്ന പുതിയ കുറ്റങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമല്ലെന്ന് സംവിധായകന്റെ അഭിഭാഷകൻ മുസ്തഫ നിലി അറിയിച്ചു. പനാഹിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനെ തുടർന്ന് പ്രോസിക്യൂട്ടറുടെ ഓഫീസിൽ അന്വേഷിച്ചപ്പോഴാണ് ഇത്തരമൊരു വിധി വന്നതായി ശ്രദ്ധയിൽപ്പെടുന്നതെന്നും അഭിഭാഷകൻ പറഞ്ഞതായി ഇറാനിലെ വാർത്താ ഏജൻസിയായ ഐ.എസ്.എൻ.എ. റിപ്പോർട്ട് ചെയ്തു.

ALSO READ | വേട്ടയാടപ്പെട്ട ജീവിതങ്ങളുടെ പ്രതികാരം വരച്ചുകാട്ടുന്ന 'ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡൻ്റ്'

ജാഫർ പനാഹി മാർച്ചിൽ ഇറാനിൽ തിരിച്ചെത്തിയിരുന്നു. എന്നാൽ, അദ്ദേഹം രാജ്യത്ത് തുടരുന്നുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് അഭിഭാഷകൻ അറിയിച്ചു. ഭരണകൂടവിരുദ്ധ പ്രചാരണം നടത്തി എന്നാരോപിച്ച് പനാഹിക്ക് ഒരു വർഷത്തെ തടവുശിക്ഷ ചുമത്തിയിരുന്നു.

ALSO READ | ജാഫർ പനാഹിയെ വീണ്ടും തടവിന് ശിക്ഷിച്ച് ഇറാൻ

2025-ൽ കാൻ ഫിലിം ഫെസ്റ്റിവലിൽ പാം ദോർ പുരസ്‌കാരം നേടിയ 'ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്‌സിഡന്റ്', 'ദി സർക്കിൾ', 'ഓഫ്സൈഡ്', 'ടാക്‌സി', 'നോ ബെയേഴ്‌സ്' തുടങ്ങിയ ലോകശ്രദ്ധ നേടിയ നിരവധി ചിത്രങ്ങളുടെ സംവിധായകനാണ് ജാഫർ പനാഹി. ഭരണകൂടത്തിന്റെ വിലക്കുകളും അറസ്റ്റും നേരിടുമ്പോഴും ഇറാനിലെ സാമൂഹിക യാഥാർഥ്യങ്ങൾ ആസ്പദമാക്കി സിനിമകൾ നിർമിക്കുന്നതിലൂടെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ ഇടയിൽ പ്രശസ്തനാണ് പനാഹി.