പ്രദര്‍ശന തുടരുന്ന മലയാള ചിത്രം 'താള്‍' ആദ്യമായി ഐ.എഫ്.എഫ്.കെ. ഫിലിം മാര്‍ക്കറ്റില്‍ എത്തുന്ന കൊമേര്‍ഷ്യല്‍ ചിത്രമായി മാറി. സിനിമാ പ്രദര്‍ശത്തിനൊപ്പം മാര്‍ക്കറ്റിംഗും സാധ്യമാക്കുന്ന ഐ.എഫ്.എഫ്.കെ. ഫിലിം മാര്‍ക്കറ്റില്‍ നടന്ന പ്രദര്‍ശനത്തില്‍ ചിത്രത്തിലെ താരങ്ങളായ ആന്‍സണ്‍ പോള്‍, ആരാധ്യ ആന്‍, വിവിയ ശാന്ത്, അരുണ്‍ എന്നിവര്‍ പങ്കെടുത്തു. രാജസാഗറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ 'താള്‍' തിയേറ്ററില്‍ രണ്ടാം വാരത്തിലേക്കു കടക്കുകയാണ്.
വിശ്വയും മിത്രയും നന്ദുവും കാര്‍ത്തിക്കും സുഹൃത്തുക്കളാണ്. അവരുടെ ക്യാംപസ് ജീവിതത്തില്‍ ഉണ്ടാവുന്ന ചില പ്രശ്‌നങ്ങളാണ് 'താളി'ലൂടെ അവതരിപ്പിച്ചിരിക്കുന്നത്. വിശ്വയും മിത്രയും ക്യാംപസില്‍ അവശേഷിപ്പിച്ച ചില അടയാളങ്ങളിലൂടെ അവരിലേക്ക് എത്താന്‍ ശ്രമിക്കുന്ന പുത്തന്‍ തലമുറയ്ക്ക് നേരിടേണ്ടിവരുന്ന ചില പ്രശ്‌നങ്ങളിലൂടെയാണ് ചിത്രം മുന്നേറുന്നത്.
വിശ്വയായി അന്‍സണ്‍ പോളും മിത്രയായി ആരാധ്യ ആനും കാര്‍ത്തിക്കായി രാഹുല്‍ മാധവും നന്ദുവായി വിവിയ ശാന്തും എത്തുന്നു. അന്‍സണ്‍ പോളിന്റെയും ആരാധ്യയുടെയും കഥാപാത്രങ്ങള്‍ പ്രശംസ നേടുമ്പോള്‍ ചിത്രത്തില്‍ പ്രേക്ഷകര്‍ ശ്രദ്ധിക്കുന്ന മറ്റൊരു കഥാപാത്രമാണ് വിവിയ അവതരിപ്പിച്ച നന്ദു എന്ന ഊമയായ പെണ്‍കുട്ടി. ചിത്രത്തിന്റെ സ്‌ക്രീനിംഗ് കണ്ട ഒരു പ്രേക്ഷക വിവിയയോട് 'യഥാര്‍ത്ഥത്തില്‍ ഊമ ആണോ?' എന്ന് ചോദിച്ചു; എന്നാല്‍ ചിത്രം കണ്ട മറ്റൊരു യുവാവ് ചോദിച്ചത് ജസ്റ്റ് മാരീഡ് എന്ന സിനിമയില്‍ കണ്ടപോലെ തന്നെ ഇപ്പോഴും കാണാന്‍...എന്താ മമ്മൂക്കയ്ക്ക് പഠിക്കുവാണോ..?'. ഈ രണ്ടു കമന്റ്‌റുകളും തനിക്ക് ലഭിച്ച അവാര്‍ഡ് പോലെയാണെന്നാണ് വിവിയ മറുപടി പറഞ്ഞത്. ജസ്റ്റ് മാരീഡ്, വിജയ് സൂപ്പറും പൗര്‍ണ്ണമിയും, ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന തുടങ്ങിയ മലയാള ചിത്രങ്ങളില്‍ കൂടാതെ തമിഴ്, തെലുങ്ക് സിനിമകളിലും വിവിയ അഭിനയിച്ചിട്ടുണ്ട്. മോഡലായി കരിയര്‍ ആരംഭിച്ച വിവിയ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയര്‍ കൂടിയാണ്.
ഗ്രേറ്റ് അമേരിക്കന്‍ ഫിലിംസിന്റെ ബാനറില്‍ ക്രിസ് തോപ്പില്‍, മോണിക്ക കമ്പാട്ടി, നിഷീല്‍ കമ്പാട്ടി എന്നിവര്‍ നിര്‍മ്മിച്ച ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. 'താളി'ലെ മനോഹരമായ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് ബിജിബാല്‍ ആണ്. ക്യാംപസ് ത്രില്ലര്‍ ജോണറില്‍ പെടുത്താവുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് മാധ്യമ പ്രവര്‍ത്തകനായ ഡോ. ജി.കിഷോറാണ്. രണ്‍ജി പണിക്കര്‍, രോഹിണി, ദേവി അജിത്ത്, സിദ്ധാര്‍ത്ഥ് ശിവ, നോബി, ശ്രീധന്യ, അരുണ്‍ കുമാര്‍ മറീന മൈക്കിള്‍, വല്‍സ കൃഷ്ണാ, അലീന സിദ്ധാര്‍ഥ് എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍.
'താളി'ന്റെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. ഛായാഗ്രഹണം: സിനു സിദ്ധാര്‍ത്ഥ്, സംഗീതം: ബിജിബാല്‍, ലിറിക്സ്: ബി.കെ. ഹരിനാരായണന്‍, രാധാകൃഷ്ണന്‍ കുന്നുംപുറം, സൗണ്ട് ഡിസൈന്‍: കരുണ്‍ പ്രസാദ്, വിസ്ത ഗ്രാഫിക്‌സ്, വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍, പ്രൊജക്റ്റ് അഡൈ്വസര്‍: റെജിന്‍ രവീന്ദ്രന്‍, കല: രഞ്ജിത്ത് കോതേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കിച്ചു ഹൃദയ് മല്ല്യ , ഡിസൈന്‍: മാമി ജോ, ഡിജിറ്റല്‍ ക്രൂ: ഗോകുല്‍, വിഷ്ണു, പി.ആര്‍.ഓ.: പ്രതീഷ് ശേഖര്‍.
Content Highlights: Vivia actress, taal movie malayalam, iffik film market, anson paul
Published: 13 Dec 2023, 03:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented