സിനിമയിലെ നായകനും നായികയും തമ്മിലുള്ള പ്രായവ്യത്യാസത്തെ വിമര്‍ശിച്ച് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. ഈ പ്രവണത ശരിയല്ലെന്ന് അദ്ദേഹം പറയുന്നു. ആരുടെയും പേരെടുത്ത് പറയാതെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. എന്നാല്‍ ഒരേ ഒരു വ്യക്തിമാത്രമാണ് അതിന് ഉത്തരവാദിയെന്നും അദ്ദേഹം കുറിച്ചു. 

To advertise here,

സിനിമയുടെ ഗുണനിലവാത്തെ മറന്നേക്കൂ, 60 കാരനായ നായകന്‍ 20-30 വയസ്സുള്ള നായികമാരെ തേടിപോകുന്നു. അവരുടെ മുഖം ചെറുപ്പമായി തോന്നാന്‍ ഫോട്ടോഷോപ്പ് ചെയ്യുന്നു. ബോളിവുഡിന് അടിസ്ഥാനപരമായി എന്തോ പ്രശ്‌നമുണ്ട്. ഈ പ്രവണത ബോളിവുഡിനെ നശിപ്പിക്കുന്നു. ഒരേ ഒരു വ്യക്തിയാണ് അതിന് ഉത്തരവാദി.

കാശ്മീര്‍ ഫയല്‍സാണ് വിവേക് അഗ്നിഹോത്രിയുടെ ഏറ്റവും പുതിയ ചിത്രം. ഇന്ത്യയൊട്ടാകെ റിലീസ് ചെയ്ത കാശ്മീര്‍ ഫയല്‍സ് സാമ്പത്തികമായി വന്‍ വിജയമായിരുന്നു. കാശ്മീര്‍ പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്.