എത്ര മനോഹരം, വിഷ്ണുവിനും കുടുംബത്തിനും അഭിനന്ദനങ്ങൾ നേരുന്നു എന്നാണ് ദുൽഖർ സൽമാൻ കമന്റ് ചെയ്തത്.

വിഷ്ണു ഉണ്ണികൃഷ്ണൻ | ഫോട്ടോ: www.instagram.com/vishnuunnikrishnan.onair/
നടനായും തിരക്കഥാകൃത്തായും സംവിധായകനായും പ്രേക്ഷക മനസുകളിൽ ഇടംപിടിച്ച താരമാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. പുതിയ ചിത്രങ്ങളുടെ തിരക്കുകളിൽ നിൽക്കേ ജീവിതത്തിലെ ഏറെ സന്തോഷം നിറഞ്ഞ ഒരു വിശേഷം പങ്കുവെച്ചിരിക്കുകയാണ് വിഷ്ണു. താൻ ഇരട്ടക്കുട്ടികളുടെ അച്ഛനായെന്നാണ് വിഷ്ണു ഉണ്ണികൃഷ്ണൻ അറിയിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയയിലൂടെയാണ് വിഷ്ണു ഉണ്ണികൃഷ്ണൻ സന്തോഷ വാർത്ത അറിയിച്ചത്. ഇരട്ടി മധുരം, ഇരട്ടി സന്തോഷം, ഇരട്ടി സ്നേഹം...ഐശ്വര്യക്കും എനിക്കും ഇരട്ടക്കുട്ടികൾ പിറന്നു എന്നാണ് അദ്ദേഹം കുഞ്ഞിക്കാലുകളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്.
നിരവധി പേരാണ് വിഷ്ണുവിനും ഐശ്വര്യക്കും ആശംസകൾ അറിയിച്ചെത്തിയത്. എത്ര മനോഹരം, വിഷ്ണുവിനും കുടുംബത്തിനും അഭിനന്ദനങ്ങൾ നേരുന്നു എന്നാണ് ദുൽഖർ സൽമാൻ കമന്റ് ചെയ്തത്. സംവിധായകൻ തരുൺ മൂർത്തി, നടൻ വിനയ് ഫോർട്ട്, നടി ഉണ്ണിമായ നാലപ്പാടം എന്നിവരും ആശംസകളറിയിച്ചെത്തി.
നാദിർഷ സംവിധാനം ചെയ്യുന്ന മാജിക് മഷ്റൂംസ്, ഈസ്റ്റ് കോസ്റ്റ് വിജയൻ ഒരുക്കുന്ന ഭീഷ്മർ എന്നിവയാണ് വിഷ്ണു ഉണ്ണികൃഷ്ണന്റേതായി വരാനിരിക്കുന്ന ചിത്രങ്ങൾ.
Content Highlights: Actor Vishnu Unnikrishnan announces the joyous arrival of his twin babies, sharing his double happiness with fans. Celebrities like Dulquer Salmaan send their warm wishes.
Published: 20 Oct 2025, 05:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented