'’ജീവിതം എത്രമാത്രം നശ്വരമാണെന്ന് ഇത്തരം നിമിഷങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. ശക്തിക്കും സമാധാനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു.'’

സംഘർഷ ഭീതിക്കിടെ മിസൈൽ ആക്രമണങ്ങളുടെ നടുക്കുന്ന വീഡിയോ പങ്കുവെച്ച് തെലുങ്ക് നടൻ വിഷ്ണു മഞ്ചു. ദുബായിൽ കുടുംബത്തെ സന്ദർശിക്കുന്നതിനിടെ പകർത്തിയ വീഡിയോ ആണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
'ദുബായിൽ കുടുംബത്തെ സന്ദർശിക്കുന്നു. ആകാശത്ത് മിസൈലുകൾ കാണാം. വലിയ ശബ്ദവും പ്രകമ്പനവും ഞങ്ങളുടെ വീടിനെ വിറപ്പിച്ചു. ഇളയ കുട്ടിയെ അത് ഭയപ്പെടുത്തി. സമാധാനത്തിനായി പ്രാർഥിക്കുന്നു. ഒരു കുട്ടിക്കും ഇത്തരത്തിൽ ഭയപ്പെടേണ്ടി വരരുത്. രാജ്യത്തെ പൗരന്മാരെ സുരക്ഷിതരാക്കിയതിന് യുഎഇ പ്രതിരോധ സേനകൾക്ക് നന്ദി. ജീവിതം എത്രമാത്രം നശ്വരമാണെന്ന് ഇത്തരം നിമിഷങ്ങൾ ഓർമ്മിപ്പിക്കുന്നു. ശക്തിക്കും സമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു. ഹർ ഹർ മഹാദേവ്.' - അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വീടിന് പുറത്തുനിന്ന് പകർത്തിയതെന്ന് കരുതുന്ന വീഡിയോയിൽ മിസൈൽ കുതിച്ചുപായുന്നത് കാണാം.
ആണവപദ്ധതി ഉപേക്ഷിക്കാൻ തയ്യാറാകാത്തതിന്റെ പേരിൽ ഇറാനുനേരേ ഇസ്രയേലും യു.എസും സംയുക്ത വ്യോമാക്രമണം നടത്തിയതോടെയാണ് പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ അമർന്നത്. ഇസ്രയേലിന്റെ ആക്രമണത്തിനു മറുപടിയായി ഇസ്രയേലിലേക്കും യു.എസിന്റെ പശ്ചിമേഷ്യയിലെ താവളങ്ങൾക്കുനേരേയും ഇറാൻ മിസൈലാക്രമണം നടത്തി. യു.എസിന്റെ അഞ്ചാം നാവികപ്പടയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്ന ബഹ്റൈനിലെ സേനാതാവളത്തിനുസമീപവും യു.എഇ.യിലെ അബുദാബി, ദുബായ് എന്നിവിടങ്ങളിലും കുവൈത്തിലും സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിലും സിറിയയിലും ഇറാഖിലും സ്‌ഫോടനങ്ങൾ റിപ്പോർട്ടുചെയ്തു. യുഎയിൽ രണ്ട് പേരും ഇറാഖിൽ രണ്ടുപേരും സിറിയൻ നഗരമായ സുവൈദയിൽ നാലുപേരും കൊല്ലപ്പെട്ടു.
Content Highlights: Actor Vishnu Manchu shares a video of missile interceptions over Dubai., The incident is part of a larger military escalation involving the US, Israel, and Iran.
Published: 01 Mar 2026, 10:41 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented