
സിനിമാ ചരിത്രത്തിലാദ്യമായി കഥാപാത്രമാകാൻ ഒരു പഴയകാല വണ്ടി ആവശ്യപ്പെട്ട് വേറിട്ട ശൈലിയിൽ കാസ്റ്റിംഗ് കാൾ നടത്തി ശ്രദ്ധ നേടിയ ചിത്രമാണ് " പ്രതി പ്രണയത്തിലാണ് ". വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആവശ്യമായ വണ്ടി ഇപ്പോൾ കണ്ടെത്തിയിരിക്കുകയാണ്.
തൃശൂരിലുള്ള ഒരു 1967 മോഡൽ, വോകസ് വാഗൻ കോമ്പി ആണ് പ്രധാന കഥാപാത്രമാവുന്നത്. വണ്ടി കിട്ടിയ കാര്യം തന്റെ ഫേസ്ബുക്കിലൂടെയാണ് വിനോദ് ഗുരുവായൂർ അറിയിച്ചത്.ആയിരക്കണക്കിന് അപേക്ഷകരാണ് ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നത്.ഇതു വരെ വന്നിരിക്കുന്ന വാഹനങ്ങളിൽ ഈയൊരു വാഹനമാണ് ഇപ്പോ തിരഞ്ഞെടുത്തിട്ടുള്ളത്.കുറച്ചു മിനുക്കു പണികൾ കൂടെയുണ്ട്.അതിനു വേണ്ടി വണ്ടി ഇപ്പോ തൊടുപുഴയിലാണുള്ളത്.
" പ്രതി പ്രണയത്തിലാണ് " എന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും വിനോദ് ഗുരുവായൂർ തന്നെ നിർവ്വഹിക്കുന്നു. രചനയിൽ മുരളി ഗിന്നസ് സഹകരിക്കുന്നുണ്ട്. ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ലൊക്കേഷൻ വാഗമൺ പ്രദേശമാണ്.വരത്തൻ എന്ന ചിത്രത്തിലുള്ള വാഗമണിലെ വീടാണ് ഈ ചിത്രത്തിൽ പോലീസ് സ്റ്റേഷനായി ചിത്രീകരിക്കുന്നതെന്ന് വിനോദ് ഗുരുവായൂർ പറഞ്ഞു. വാർത്ത പ്രചരണം-എ എസ് ദിനേശ്
content highlights : vinod guruvayoor movie prathi pranayathilaanu
Published: 11 Aug 2021, 03:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented