ചെന്നൈ: ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ‘വിണ്ണൈ താണ്ടി വരുവായാ’ എന്ന സിനിമയിലെ ദൃശ്യങ്ങളും പശ്ചാത്തലസംഗീതവും പുതുതായി പ്രദർശനത്തിനെത്തിയ ‘ആരോമലേ’ എന്ന ചിത്രത്തിൽ ഉപയോഗിക്കുന്നത് മദ്രാസ് ഹൈക്കോടതി വിലക്കി. പകർപ്പവകാശലംഘനം ചൂണ്ടിക്കാണിച്ച് നിർമാതാക്കളായ ആർഎസ് ഇൻഫൊടെയ്ൻമെന്റ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൻ. സെന്തിൽകുമാറിന്റെ ഇടക്കാല ഉത്തരവ്.

To advertise here,

2010-ൽ പുറത്തിറങ്ങിയ ‘വിണ്ണൈ താണ്ടി വരുവായ’ എന്ന സിനിമയിലെ ചില ദൃശ്യങ്ങളും പശ്ചാത്തലസംഗീതവും ഇതിൽ കടന്നുവരുന്നുണ്ട്. സിനിമയുടെ നിർമാതാക്കളായ തങ്ങൾക്കാണ് വിണ്ണൈ താണ്ടി വരുവായായിലെ ദൃശ്യങ്ങളുടെയും സംഗീതത്തിന്റെയും അവകാശമെന്നും അനുമതി കൂടാതെയാണ് അത് പുതിയ സിനിമയിൽ ഉപയോഗിച്ചതെന്നും ആർ.എസ്. ഇൻഫൊടെയ്ൻമെന്റ് ഹർജിയിൽ പറയുന്നു.

നവാഗത സംവിധായകനായ സാരംഗ് ത്യാഗുവിന്റെ ആരോമലേ നവംബർ ഏഴിനാണ് പ്രദർശനത്തിയത്. തിയേറ്ററുകളിലും വൈകാതെ ഒടിടി പ്ലാറ്റ്‌ഫോമിലും ചിത്രം പ്രദർശിപ്പിക്കുമ്പോൾ തങ്ങളുടെ സിനിമയിലെ ദൃശ്യങ്ങൾ നീക്കംചെയ്യാൻ നിർദേശിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.