കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല (63) അന്തരിച്ചു. കോഴിക്കോട് വെള്ളിപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം.
മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്തില്‍ വിളയിലില്‍ കേളന്-ചെറുപെണ്ണ് ദമ്പതികളുടെ മകളായാണ് ജനനം. വിളയില്‍ വത്സലയായിരുന്ന ഇവര്‍ പിന്നീട് ഇസ്ലാം മതം സ്വീകരിച്ച് വിളയില്‍ ഫസീല എന്ന പേര് സ്വീകരിക്കുകയായിരുന്നു. അന്തരിച്ച മാപ്പിളപ്പാട്ട് ഗായകന് വി.എം. കുട്ടിയാണ് സംഗീതരംഗത്തേക്ക് കൊണ്ടുവന്നത്.
Also Read
എം.എസ്. വിശ്വനാഥന്റെ സംഗീതത്തിലാണ് ഫസീല സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 'മുഹമ്മദ് മുസ്തഫ' എന്ന ചിത്രത്തില്‍ പി.ടി അബ്ദുറഹ്മാന്റെ രചനയില്‍ 'അഹദവനായ പെരിയോനെ' എന്ന ഗാനമായിരുന്നു അത്.
ഹസ്ബീ റബ്ബി ജല്ലല്ലാഹ്, ഹജ്ജിന്റെ രാവില്‍ ഞാന്‍ കഅ്ബം കിനാവ് കണ്ടു, ആകെലോക കാരണമുത്തൊളി, ഉടനെ കഴുത്തെന്റെ, ആനെ മദനപ്പൂ, കണ്ണീരില്‍ മുങ്ങി, മണി മഞ്ചലില്‍, പടപ്പു പടപ്പോട്, റഹ്മാനല്ലാ, ഉമ്മുല്‍ ഖുറാവില്‍, യത്തീമീന്ന, മക്കത്ത് പോണോരെ എന്നീ പ്രശസ്തമായ ഗാനങ്ങള്‍ ഫസീല പാടിയതാണ്. വിദേശത്തും സ്വദേശത്തുമായി ഒട്ടേറെ വേദികളില്‍ ഫസീല പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
കേരള മാപ്പിള കലാ അക്കാദമി ഏര്‍പ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്, ഫോക് ലോര്‍ അക്കാദമി ലൈഫ് അച്ചീവ്മെന്റ് അവാര്‍ഡ്, മാപ്പിള കലാരത്നം അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Content Highlights: vilayil faseela, mappilapattu singer passed away, Malayalam Cinema songs
Published: 12 Aug 2023, 10:09 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented