
തമിഴ് സൂപ്പർതാരം വിക്രമിനെ നേരിൽ കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് ഷമ്മി തിലകന്റെ മകനും നടനുമായ അഭിമന്യു ഷമ്മി തിലകൻ. ചിയാൻ 63 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സെറ്റിൽവെച്ചാണ് ഇരുവരും ഒന്നിച്ചുകണ്ടത്. ചിത്രത്തിൽ ഷമ്മി തിലകനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
കണ്ടയുടനെ 'എടാ നിനക്ക് എന്നെ ഓർമയുണ്ടോ', എന്ന് വിക്രം തന്നോട് ചോദിച്ചതായി അഭിമന്യു സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു. പിതാവും വിക്രമും ഒന്നിച്ച സ്ട്രീറ്റ് എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ചാണ് ഒടുവിൽ സൂപ്പർതാരം തന്നെ കണ്ടത്. അന്ന് തനിക്ക് കേവലം ആറുമാസം മാത്രമാണ് പ്രായമുണ്ടായിരുന്നത്. 'ഞാൻ നിന്നെ ഒരുപാട് എടുത്തോണ്ട് നടന്നതാ', എന്ന് വിക്രം പറഞ്ഞപ്പോൾ താൻ നാണിച്ചുപോയെന്നും അഭിമന്യു കൂട്ടിച്ചേർത്തു.
ആനന്ദ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ 30 വർഷത്തിന് ശേഷമാണ് വിക്രമും ഷമ്മി തിലകനും ഒന്നിക്കുന്നത്. 2016-ൽ പുറത്തിറങ്ങിയ ഇരുമുഖൻ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ആനന്ദ് ശങ്കർ. ഉർവശി, റിയ ഷിബു, സംയുക്ത ഹെഗ്‌ഡെ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.
അനിൽ- ബാബു സംവിധാനം ചെയ്ത് 1995-ൽ പുറത്തിറങ്ങിയ ചിത്രമാണ് സ്ട്രീറ്റ്. അതിന് മുമ്പ് 1993-ൽ പുറത്തിറങ്ങിയ മമ്മൂട്ടി- ജോഷി ചിത്രം ധ്രുവത്തിലും വിക്രമും ഷമ്മി തിലകനും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
Content Highlights: Actor Abhimanyu Shammi Thilakan, son of veteran actor Shammi Thilakan, shared a heartwarming social media post about his recent meeting with Tamil superstar Chiyaan Vikram. The duo met on the shooting set of Vikram's upcoming tentative project 'Chiyaan 63', which also features Shammi Thilakan in a pivotal role. Upon meeting, Vikram fondly recollected carrying Abhimanyu as a six-month-old baby on the sets of their 1995 movie 'Street'. Directed by Anand Shankar, 'Chiyaan 63' marks the grand onscreen reunion of Vikram and Shammi Thilakan after a long gap of 30 years. The upcoming movie also boasts a stellar star cast including Urvashi, Riya Shibu, and Samyuktha Hegde in major roles
Published: 17 Jun 2026, 09:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented