വിവിധ രാജ്യങ്ങളിൽനിന്നെത്തിയ മതനേതാക്കൾ ഉൾപ്പെടെ അരലക്ഷത്തോളം പേർ സദസ്സിലുണ്ടായിരുന്നു. അവിടെ മലയാളം പാട്ടുകൾ പാടാൻ കഴിഞ്ഞത് അനുഗ്രഹമാണെന്ന് സ്റ്റീഫൻ പറഞ്ഞു.

കോഴിക്കോട്: റോമിൽ ലിയോ പതിന്നാലാമൻ മാർപാപ്പ ബുധനാഴ്ച രണ്ട് മലയാളം പാട്ടുകൾ കേട്ടു, വിജയ് യേശുദാസിന്റെ ശബ്ദത്തിൽ. ഒപ്പം കീബോർഡ് വായിച്ച് സ്റ്റീഫൻ ദേവസിയും.
‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും’ എന്ന പാട്ടും ‘ദൈവസ്നേഹം വർണിച്ചീടാൻ വാക്കുകൾ പോരാ’ എന്ന പാട്ടുമാണ് പാടിയത്. വിവിധ രാജ്യങ്ങളിൽനിന്നെത്തിയ മതനേതാക്കൾ ഉൾപ്പെടെ അരലക്ഷത്തോളം പേർ സദസ്സിലുണ്ടായിരുന്നു.
അവിടെ മലയാളം പാട്ടുകൾ പാടാൻ കഴിഞ്ഞത് അനുഗ്രഹമാണെന്ന് സ്റ്റീഫൻ പറഞ്ഞു. നീതിക്കുവേണ്ടിയുള്ള അന്താരാഷ്ട്ര കൂട്ടായ്മയായ ‘ഗിവ് ലൈഫാ’ണ് പാടാൻ അവസരമൊരുക്കിതെന്നും പറഞ്ഞു.
ഫാഷൻ ഡിസൈനർ സഞ്ജനാ ജോണാണ് അതിന്റെ സംഘാടക. ജെയ്സൺ ചിട്ടപ്പെടുത്തിയ പുതിയ ഗാനവും ആ വേദിയിൽ പുറത്തിറക്കി.
26 വർഷമായി സംഗീതരംഗത്തിനു നൽകുന്ന സംഭാവനയ്ക്ക് ഫ്രാൻസിലെ സോബോൺ സർവകലാശാല സ്റ്റീഫന്‍ ഓണററി ഡോക്ടറേറ്റ് നൽകുന്ന ചടങ്ങും ഇറ്റലിയിൽ നടന്നു.
Content Highlights: Hear Vijay Yesudas and Stephen Devassy`s beautiful Malayalam songs presented to Pope Leo XIV in Rome. A unique cultural moment at an international gathering.
Published: 30 Oct 2025, 07:59 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented