മിഴ് സൂപ്പര്‍താരം വിജയ് സേതുപതിയെ നായകനാക്കി അറുമുഗകുമാര്‍ സംവിധാനം ചെയ്ത 'എയ്സ്' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്ത്. 'ഉരുഗുദു ഉരുഗുദു' എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനത്തിന് ഈണം പകര്‍ന്നത് ജസ്റ്റിന്‍ പ്രഭാകരനും ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാല്‍, കപില്‍ കപിലന്‍ എന്നിവരും ചേര്‍ന്നാണ്. താമരൈ ആണ് ഈ ഗാനത്തിന് വരികള്‍ രചിച്ചത്. 

To advertise here,

വിജയ് സേതുപതി നായകനായെത്തുന്ന ഈ ചിത്രത്തില്‍ രുക്മിണി വസന്ത്, യോഗി ബാബു, ബി.എസ് അവിനാശ്, ദിവ്യ പിള്ള, ബബ്ലു, രാജ്കുമാര്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'ബോള്‍ഡ് കണ്ണന്‍' എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ഈ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. 7 സിഎസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അറുമുഗകുമാര്‍ നിര്‍മ്മിച്ച ഈ ചിത്രം വമ്പന്‍ ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. 

പൂര്‍ണമായും മലേഷ്യയില്‍ ചിത്രീകരിച്ച എയ്സില്‍, വിജയ് സേതുപതി അവതരിപ്പിക്കുന്ന ബോള്‍ഡ് കണ്ണന്‍ എന്ന കഥാപാത്രത്തിന്റെ ആഴത്തെ കുറിച്ചും സാധ്യതകളെ കുറിച്ചും ആരാധകരില്‍ ആവേശം സൃഷ്ടിക്കുന്ന ഒരു ഗ്ലിംമ്പ്‌സ് വീഡിയോ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ പുറത്ത് വന്നിരുന്നു. ഈ വീഡിയോയും അതിന് മുമ്പ് പുറത്തു വന്ന, ചിത്രത്തിന്റെ ടൈറ്റില്‍ ടീസറും ദശലക്ഷ കണക്കിന് കാഴ്ചക്കാരെ നേടി സമൂഹ മാധ്യമങ്ങളില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിരുന്നു. 

ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ഗാനത്തില്‍ വിജയ് സേതുപതി, രുക്മിണി വസന്ത് എന്നിവരുടെ കഥാപാത്രങ്ങള്‍ തമ്മിലുള്ള മനോഹരമായ പ്രണയ നിമിഷങ്ങളും അവര്‍ തമ്മിലുള്ള ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രിയുമാണ് ഹൈലൈറ്റ് ആയി നില്‍ക്കുന്നത്. വമ്പന്‍ ബജറ്റില്‍ ഒരുക്കിയ ഈ ചിത്രം പൂര്‍ണമായും ഒരു മാസ്സ് കൊമേഴ്‌സ്യല്‍ എന്റര്‍ടൈനര്‍ ആയാണ് അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം- കരണ്‍ ഭഗത് റൗട്, സംഗീതം- ജസ്റ്റിന്‍ പ്രഭാകരന്‍, എഡിറ്റര്‍- ഫെന്നി ഒലിവര്‍, കലാസംവിധാനം- എ കെ മുത്തു. പിആര്‍ഒ- ശബരി