മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ ഏറ്റവും പുതിയ ചിത്രമായ 'എയ്സ്' ഫസ്റ്റ് ലുക്കും ടൈറ്റില്‍ ടീസറും റിലീസ് ചെയ്തു. 'ഒരു നല്ല നാള്‍ പാത്ത് സോള്‍റെയ്ന്‍' എന്ന ചിത്രത്തിന്റെ സംവിധായകന്‍ ആറുമുഖ കുമാറാണ് സംവിധാനം.
വിജയ് സേതുപതിയുടെ ചെറുപ്പ കാലത്തെ ഗെറ്റപ്പാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. എന്താണ് സിനിമയുടെ പ്രമേയം എന്ന് അറിയാനുള്ള ആഗ്രഹത്തിലാണ് പ്രേക്ഷകര്‍. ടീസറിലെ മ്യുസിക്കും വിജയ് സേതുപതിയുടെ വരവും കൂടിയായപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തു. ക്രൈം കോമഡി എന്റര്‍ടെയിനര്‍ ചിതമായിരിക്കും ഏസ് എന്നാണ് പ്രേക്ഷക വിലയിരുത്തല്‍.
യോഗി ബാബു, ബി എസ് അവിനാഷ്, ദിവ്യ പിള്ള, ബബ്ലു, രാജ്കുമാര്‍ തുടങ്ങിയ താരങ്ങള്‍ ചിത്രത്തിലുണ്ട്. സിനിമറ്റൊഗ്രാഫി - കരണ്‍ ഭഗത്തുര്‍ റാവത്ത്, മ്യുസിക്ക് - ജസ്റ്റിന്‍ പ്രഭാകരന്‍, കലാസംവിധാനം - എ കെ മുത്തു, എഡിറ്റിങ്ങ് - ആര്‍ ഗോവിന്ദരാജ്. മലേഷ്യയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വേഗത്തില്‍ പുരോഗമിക്കുന്നു.
മലേഷ്യയയില്‍ വിജയ് സേതുപതിയുടെ ആരാധകര്‍ ഷൂട്ടിങ്ങ് സ്ഥലത്ത് എത്തുകയും താരത്തിനോടുള്ള സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്തു. ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. മലേഷ്യയില്‍ ഇതുവരെ ചിത്രീകരിക്കപ്പെടാത്ത സ്ഥലങ്ങളിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. പി ആര്‍ ഒ - ശബരി
Content Highlights: vijay sethupathi first look poster
Published: 18 May 2024, 09:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented