
തെന്നിന്ത്യൻ സിനിമാ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രം VD14-ന്റെ ടൈറ്റിൽ വെളിപ്പെടുത്താൻ ഒരുങ്ങി അണിയറ പ്രവർത്തകർ. റിപ്പബ്ലിക് ദിനത്തിൽ (ജനുവരി 26) സിനിമയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.
വിജനമായ ഭൂമിയിലൂടെ ഒരു വലിയ ജനക്കൂട്ടം നടന്നു നീങ്ങുന്നതാണ് അണിയറ പ്രവർത്തകർ പങ്കുവെച്ച പോസ്റ്ററിലെ ദൃശ്യം. പിരീഡ് ഡ്രാമയോ മിസ്റ്ററി ത്രില്ലറോ ആയിരിക്കാം എന്ന സൂചനയാണ് നൽകുന്നത്.
ഗീതാഗോവിന്ദം, ഡിയർ കോമ്രേഡ് എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വീണ്ടും സ്ക്രീനിൽ ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത.
ടാക്സി വാല എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പുഷ്പയുടെ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററിൽ പുരാതന ക്ഷേത്രത്തിനുള്ളിൽ ധ്യാനിച്ചിരിക്കുന്ന വിജയ് ദേവരകൊണ്ടയുടെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
റിപ്പബ്ലിക് ദിനത്തിൽ പുറത്തുവിടുന്ന ടൈറ്റിൽ സിനിമയുടെ പ്രമേയത്തെക്കുറിച്ച് കൂടുതൽ സൂചനകൾ നൽകിയേക്കും.
Content Highlights: Excitement builds for Vijay Deverakonda`s VD14! Title to be unveiled on Republic Day.
Published: 24 Jan 2026, 08:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented