തെലുങ്ക് സിനിമയിൽ ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ട വ്യക്തികളിൽ ഒരാളാണ് നടൻ വിജയ് ദേവരകൊണ്ടയെന്ന് നിർമാതാവ് നാഗ വംശി. വിജയ്ക്ക് പിറന്നാളാശംസകൾ നേർന്നുകൊണ്ടെഴുതിയ കുറിപ്പിലാണ് നിർമാതാവ് ഇങ്ങനെ പറഞ്ഞത്. വിജയ്യുടെ വരാനിരിക്കുന്ന 'കിംഗ്ഡം' എന്ന സിനിമയുടെ നിർമ്മാതാവാണ് നാഗ വംശി. വിജയ്യെപ്പോലെ ഒരാളുമായി എങ്ങനെ സഹകരിക്കുമെന്ന് തനിക്കും സംവിധായകൻ ഗൗതം തിന്നനൂരിക്കും സംശയമുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.
"ഇൻഡസ്ട്രിയിലെ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട വ്യക്തികളിൽ ഒരാളാണ് വിജയ് ദേവരകൊണ്ട. ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ചയ്ക്ക് മുമ്പ്, ഗൗതവും ഞാനും ഇത്രയധികം ശക്തമായ ആറ്റിറ്റ്യൂഡുള്ള ഒരു നായകനുമായി എങ്ങനെ സിനിമ ചെയ്യുമെന്ന് ആലോചിച്ചിരുന്നു. എന്നാൽ നിങ്ങളെ കണ്ടുമുട്ടിയ ശേഷം ആ ചിന്തകളെല്ലാം മാറി." നാഗ വംശി എക്സിൽ പോസ്റ്റ് ചെയ്തു.
"നിങ്ങൾ ഏറ്റവും സൗമ്യനും വിനയാന്വിതനുമായ വ്യക്തികളിൽ ഒരാളാണ്. മൈക്കുമായി സ്റ്റേജിൽ ലോകം കാണുന്ന വ്യക്തിയിൽ നിന്ന് വളരെ വ്യത്യസ്തൻ. ഞങ്ങളുടെ പ്രിയപ്പെട്ട ദേവരകൊണ്ടയ്ക്ക് ജന്മദിനാശംസകൾ! വരും വർഷങ്ങൾ നിങ്ങൾക്ക് കൂടുതൽ ബ്ലോക്ക്ബസ്റ്ററുകളും തുടർച്ചയായ വിജയങ്ങളും നൽകട്ടെ." നാഗ വംശി കുറിച്ചു. ഇതോടൊപ്പം, 'കിംഗ്ഡ'ത്തിൻ്റെ ഏറ്റവും പുതിയ പോസ്റ്ററും അദ്ദേഹം പങ്കുവെച്ചു.
'കിംഗ്ഡ'ത്തിൻ്റെ ടീസർ ഫെബ്രുവരിയിൽ പുറത്തിറങ്ങിയിരുന്നു. ചിത്രം മെയ് 30ന് തിയേറ്ററുകളിലെത്തും. വിജയ് ദേവരകൊണ്ടയും ഭാഗ്യശ്രീ ബോർസെയും അഭിനയിക്കുന്ന ഈ ചിത്രം സിത്താര എൻ്റർടെയ്ൻമെൻ്റ്സ്, ഫോർച്യൂൺ ഫോർ സിനിമാസ് എന്നീ ബാനറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് നിർമ്മിക്കുന്നത്.
Content Highlights: Naga Vamsi, producer of Vijay Deverakonda`s `Kingdom`, shares a heartfelt birthday message
Published: 09 May 2025, 09:31 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented