ലിയനാർഡോ ഡികാപ്രിയോക്ക് 'ടൈറ്റാനി'ക്ക് പോലെയാണ് ആളുകൾ തന്നെ 'അർജുൻ റെഡ്ഡി'യുമായി ചേർത്തുവെച്ച് ഓർമിക്കുന്നതെന്ന് തെലുങ്ക് നടൻ വിജയ് ദേവരകൊണ്ട. 'അർജുൻ റെഡ്ഡി'യെ ആളുകൾ മറക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ അടുത്തിടെ മാത്രമാണ് എല്ലാവരാലും സ്‌നേഹിക്കപ്പെടുന്ന സിനിമയാണ് 'അർജുൻ റെഡ്ഡി'യെന്ന തിരിച്ചറിവിലേക്ക് താൻ എത്തിയതെന്നും ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ വിജയ് ദേവരകൊണ്ട അഭിപ്രായപ്പെട്ടു.
'അർജുൻ റെഡ്ഡി ആളുകൾ മറക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. വളരെക്കാലം അതിനുവേണ്ടി ശ്രമിച്ചു. അർജുൻ റെഡ്ഡിയെ മറികടക്കുന്ന, അതിനേക്കാൾ മികച്ച എന്തെങ്കിലും ചെയ്യണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ, അടുത്തിടെ മാത്രമാണ് എല്ലാവരാലും എപ്പോഴും സ്‌നേഹിക്കപ്പെടുന്ന സിനിമയാണ് അതെന്ന തിരിച്ചറിവിലേക്ക് ഞാൻ എത്തിയത്. അതിനെ മറികടക്കുന്ന തരത്തിലുള്ള സിനിമകൾ ചെയ്യുക എന്നതാവരുത് എന്റെ ലക്ഷ്യം എന്ന യാഥാർഥ്യവുമായി ഞാൻ പൊരുത്തപ്പെട്ടു കഴിഞ്ഞു'- വിജയ് ദേവരകൊണ്ട പറഞ്ഞു.
'ഉദാഹരണത്തിന്, ഞാൻ എപ്പോഴും ലിയനാർഡോ ഡികാപ്രിയോയുടെ 'ടൈറ്റാനി'ക് ഓർക്കും. എന്നാൽ, അതിനർഥം അദ്ദേഹത്തിന് മറ്റ് നല്ല സിനിമകൾ ചെയ്യാൻ കഴിയില്ലെന്നോ ചെയ്യില്ലെന്നോ അല്ല. പക്ഷേ, അദ്ദേഹം എപ്പോഴും അതുമായി ബന്ധപ്പെട്ടുകിടക്കും. ആളുകൾക്ക് എന്നോട് അത്തരത്തിലുള്ള ബന്ധമുണ്ടാവാം. അവർ 'അർജുൻ റെഡ്ഡി' കാരണം എന്നെ സ്‌നേഹിക്കും. അതിനാൽ ഞാൻ ആ ശ്രമം ഉപേക്ഷിച്ചു. ഇപ്പോൾ നല്ല സിനിമകൾ ചെയ്യുക എന്നതാണ് ലക്ഷ്യം. 'അർജുൻ റെഡ്ഡി'യെ ആളുകൾ മറക്കുക എന്നതല്ല. മറിച്ച് അവർക്ക് ആസ്വദിക്കാനും 'അർജുൻ റെഡ്ഡി'യെ പോലെ ആ പട്ടികയിലേക്ക് ചേർക്കാനും കഴിയുന്ന മറ്റ് നല്ല സിനിമകൾ ചെയ്യുക എന്നതാണ് ലക്ഷ്യം'- വിജയ് ദേവരകൊണ്ട കൂട്ടിച്ചേർത്തു.
Content Highlights: Vijay Deverakonda compares his Arjun Reddy fame to Leonardo DiCaprio in Titanic
Published: 08 Jul 2025, 08:41 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented