
'അര്‍ജുന്‍ റെഡ്ഡി' ഒരുക്കിയ സംവിധായകന്‍ സന്ദീപ് റെഡ്ഡി വാങ്കയും അല്ലു അര്‍ജുനും ഒന്നിക്കുന്നു. നിലവില്‍ പ്രഭാസ് ചിത്രം 'സ്പിരിറ്റ്', രണ്‍ബീര്‍ കപൂര്‍ ചിത്രം 'അനിമല്‍' എന്നീ പ്രൊജക്ടുകളുടെ തിരക്കുകളിലാണ് സന്ദീപ് റെഡ്ഡി. ഈ പ്രൊജക്ടുകള്‍ പൂര്‍ത്തിയായ ശേഷമാകും അല്ലു അര്‍ജുന്‍ ചിത്രത്തിന്റെ വര്‍ക്കുകള്‍ ആരംഭിക്കുക.
ചിത്രത്തിലെ മറ്റു താരങ്ങളെ വൈകാതെ പ്രഖ്യാപിക്കുമെന്നാണ് വിവരങ്ങള്‍. സന്ദീപ് റെഡ്ഡി വാങ്കയുടെ ഭദ്രകാളി പിക്ചേഴ്സും ടി-സീരീസ് ഫിലിം പ്രൊഡക്ഷന്‍സും ചേര്‍ന്നാകും ചിത്രം നിര്‍മിക്കുക.
ഭൂഷൺ കുമാർ, പ്രണയ് റെഡ്ഡി വങ്ക എന്നിവർക്കൊപ്പം ശിവ് ചാനന സഹനിർമാതാവാണ്. അല്ലു അര്‍ജുനും സന്ദീപ് റെഡ്ഡി വാങ്കയും ഒരുമിച്ച് നില്‍ക്കുന്ന ചിത്രത്തോടൊപ്പം ടി-സീരീസാണ് പുതിയ പ്രോജക്ട് പ്രഖ്യാപിച്ചത്.
നിലവില്‍ പുഷ്പ 2 വിന്റെ ചിത്രീകരത്തിരക്കിലാണ് അല്ലു അര്‍ജുന്‍. വന്‍ വിജയമായി മാറിയ അല്ലു അര്‍ജുന്‍ ചിത്രം 'പുഷ്പ: ദി റൈസി'ന്റെ രണ്ടാം ഭാഗമാണ് 'പുഷ്പ: ദി റൂള്‍. വിശാഖപട്ടണത്ത് നടക്കുന്ന ഷെഡ്യൂളില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫഹദ് ഫാസില്‍ ജോയിന്‍ ചെയ്തിട്ടുണ്ട്.
ചന്ദനക്കടത്തുകാരനായ പുഷ്പരാജിന്റെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുകുമാറാണ്. മൈത്രി മൂവി മേക്കേഴ്സ് നിര്‍മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ദേവി ശ്രീ പ്രസാദ് ആണ്. 2024 മാര്‍ച്ചില്‍ ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.പി.ആര്‍.ഒ ആതിര ദില്‍ജിത്ത്
Content Highlights: allu arjun and arjun reddy director Sandeep Reddy Vanga joins for new movie
Published: 03 Mar 2023, 06:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented