
നിരവധി ആക്ഷൻ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ താരമാണ് വിദ്യുത് ജംവാൾ. താരത്തിന്റെ നാൽപ്പത്തിമൂന്നാം പിറന്നാളായിരുന്നു ഞായറാഴ്ച. സിനിമാ ഇൻഡസ്ട്രിയിലെ മറ്റുതാരങ്ങളിൽനിന്ന് വ്യത്യസ്തമായാണ് അദ്ദേഹം ഈ ദിവസം ചിലവഴിച്ചത്. ഹിമാലയത്തിൽ നഗ്നനായാണ് വിദ്യുത് പിറന്നാൾ ആഘോഷിച്ചത്. 'ഞാൻ ആരല്ല' എന്നതിന്റെ പ്രാധാന്യം മനസിലാക്കുന്നുവെന്ന് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നഗ്നനായി കുളിക്കുന്നതിന്റെയും ഭക്ഷണം പാകംചെയ്യുന്നതിന്റെയും ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഒരു പ്രദേശവാസിയുടെ സഹായത്തോടെ പകർത്തിയ ചിത്രങ്ങളാണ് വിദ്യുത് ജംവാൾ പങ്കുവെച്ചത്. ഹിമാലയൻ പർവതങ്ങളിലേക്കുള്ള തന്റെ പലായനമാണിതെന്നാണ് ചിത്രത്തിനൊപ്പം പോസ്റ്റ് ചെയ്ത കുറിപ്പിൽ വിദ്യുത് ജംവാൾ എഴുതിയത്. 14 വർഷം മുമ്പാണ് ഇതാരംഭിച്ചത്. എല്ലാ വർഷവും ഏഴ്- പത്ത് ദിനങ്ങൾ ഒറ്റയ്ക്ക് ചെലവഴിക്കുന്നത് തന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി. ആഡംബരത്തിന്റെയും ആഹ്ലാദത്തിന്റെയും ജീവിതത്തിൽ നിന്ന് വന്യതയിലേക്ക് വരുമ്പോൾ, തന്റെ ഏകാന്തത കണ്ടെത്തുന്നതും "ഞാൻ ആരല്ല" എന്നറിയുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതും താൻ ആസ്വദിക്കുന്നുവെന്നും വിദ്യുത് കുറിച്ചു.
"ഞാൻ ആരാണ് എന്നറിയുന്നതിന്റെ ആദ്യപടിയാണിത്. അതുപോലെ തന്നെ പ്രകൃതി നൽകുന്ന ആഡംബരങ്ങളിൽ പരസഹായംകൂടാതെ ജീവിക്കുകയും ചെയ്യുന്നു. കംഫർട്ട് സോണിന് പുറത്തുനിൽക്കുന്നതാണ് എനിക്ക് സൗകര്യം. ഞാൻ പ്രകൃതിയുടെ സ്വാഭാവിക ആവൃത്തിയിലേക്ക് ട്യൂൺ ചെയ്യുന്നു, സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും സ്പന്ദനങ്ങൾ സ്വീകരിക്കുകയും പുറപ്പെടുവിക്കുകയും ചെയ്യുന്ന സാറ്റലൈറ്റ് ഡിഷ് ആന്റിനയായി ഞാൻ എന്നെത്തന്നെ സങ്കൽപ്പിക്കുന്നു." വിദ്യുത് പറഞ്ഞു.
സഹാനുഭൂതിയുടെ ആവൃത്തിയിൽ ഞാൻ ആന്ദോളനം ചെയ്യുന്നു. നിശ്ചയദാർഢ്യം എന്നതിന്റെ ആവൃത്തിയിൽ ഞാൻ ആന്ദോളനം ചെയ്യുന്നു. നേട്ടത്തിന്റെ ആവൃത്തിയിൽ ഞാൻ ആന്ദോളനം ചെയ്യുന്നു. പ്രവർത്തനത്തിന്റെ ആവൃത്തിയിൽ ഞാൻ ആന്ദോളനം ചെയ്യുന്നു. ജീവിതത്തിൽ ഒരു പുതിയ അധ്യായം അനുഭവിക്കാൻ തയ്യാറായി വീട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഊർജ്ജം ഇവിടെനിന്നാണ് ഞാന്‍ ഉള്‍ക്കൊള്ളുന്നത്. ഈ ഏകാന്തത മനസ്സിന് അചിന്തനീയമാണെന്ന് പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
Content Highlights: vidyut jamwal new instagram post and photos, vidyut jamwal birthday
Published: 10 Dec 2023, 07:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented