ബോക്‌സ്ഓഫീസില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് വിക്കി കൗശലിന്റെ ബോളിവുഡ് ചിത്രം ഛാവ. വിജയകരമായ 33 ദിനങ്ങൾ തിയേറ്ററുകളില്‍ പിന്നിട്ട ഛാവ ഇന്ത്യയില്‍നിന്ന് മാത്രം നേടിയത് 567.80 കോടി രൂപയാണ്. ഉടന്‍തന്നെ ചിത്രത്തിന്റെ കളക്ഷന്‍ 570 കോടി പിന്നിടുമെന്നാണ് സൂചന.
അടുത്തിടെ പുറത്തിറങ്ങിയ ജോണ്‍ എബ്രഹാം ചിത്രം ദ ഡിപ്ലോമാറ്റിനെക്കാള്‍ കളക്ഷന്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച നേടാന്‍ ഛാവയ്ക്ക് കഴിഞ്ഞു. ദ ഡിപ്ലോമാറ്റ് ചൊവ്വാഴ്ച 1.4 കോടി കളക്ഷന്‍ നേടിയപ്പോള്‍ ഛാവ രണ്ടരക്കോടിയോളം കളക്ഷന്‍ നേടി. 'ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്' എന്ന ചിത്രത്തിന്റെ ആഗോളകളക്ഷനെയും ഛാവ മറികടന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഛാവയില്‍ കേന്ദ്രകഥാപാത്രമായ ഇതിഹാസ മറാഠ യോദ്ധാവ് ഛത്രപതി സംഭാജി മഹാരാജിന്റെ വേഷമാണ് വിക്കി കൗശല്‍ അവതരിപ്പിക്കുന്നത്. സംഭാജി മഹാരാജിന്റെ ഭാര്യ മഹാറാണി യേശുഭായ് ഭോന്‍സാലെയായി എത്തുന്നത് രശ്മിക മന്ദാനയാണ്. അശുതോഷ് റാണ, ദിവ്യ ദത്ത എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ലക്ഷ്മണ്‍ ഉത്തേകറാണ് സംവിധാനം. മഡോക്ക് ഫിലിംസിന്റെ ബാനറില്‍ ദിനേശ് വിജയനാണ് ചിത്രം നിര്‍മിക്കുന്നത്.
Content Highlights: vicky kaushal movie chhaava box office collection reaches 500 crores
Published: 19 Mar 2025, 04:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented