ബോളിവുഡ് താരം വിക്കി കൗശലിന് ജന്മദിനാശംസകൾ നേർന്ന് ഭാര്യയും നടിയുമായ കത്രീന കൈഫ്. ഇരുവരും ഒന്നിച്ചുള്ള മനോഹരമായ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ കത്രീന പങ്കുവെച്ചിട്ടുണ്ട്. പ്രകൃതിരമണീയമായ ഒരിടത്തായിരുന്നു ഇത്തവണത്തെ ജന്മദിനാഘോഷം. ഇരുവരുടേയും മകൻ വിഹാനും ഈ ആഘോഷത്തിൽ കൂടെയുണ്ടായിരുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
“ഹാപ്പി ബർത്ത്ഡേ....രണ്ട് വർഷങ്ങൾക്കു ശേഷം അതേ സ്ഥലം, കാര്യങ്ങൾ എത്രയേറെ മാറിയിരിക്കുന്നു...പ്രാർഥന, ക്ഷമ, പിന്നെ വിശ്വാസവും. ഇന്ന് നമ്മുടെ കൊച്ചുമാലാഖയ്‌ക്കൊപ്പം നിറഞ്ഞ സന്തോഷത്തോടെയാണ് നമ്മൾ നിന്റെ ജന്മദിനം ആഘോഷിക്കുന്നത്...എന്റെ ഹൃദയം നിറഞ്ഞിരിക്കുന്നു, ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളായിരിക്കുന്നു...”കത്രീന തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു.
ഇതിനൊപ്പം 'ഹാപ്പി ബർത്ത്ഡേ പാപ്പ' എന്ന് എഴുതിയ ജന്മദിന കേക്കിന്റെ ചിത്രവും കത്രീന പങ്കുവെച്ചിട്ടുണ്ട്.
വിക്കി തനിക്ക് എത്രത്തോളം വലിയ പിന്തുണയാണ് നൽകുന്നതെന്നും കത്രീന തന്റെ കുറിപ്പിൽ പറയുന്നുണ്ട്. താൻ ചോദിക്കുന്ന അനന്തമായ ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന വിക്കിയെ താൻ ഏറെ സ്നേഹിക്കുന്നുവെന്ന് കത്രീന പറഞ്ഞു. പുരാണം, എഐ, വാട്ടർപ്രൂഫിങ്, മേക്കപ്പ്, ആരോഗ്യം, ബിസിനസ് തുടങ്ങി താൻ ചോദിക്കുന്ന എല്ലാ കാര്യങ്ങൾക്കും അറിയാത്ത വിഷയങ്ങളിൽ പോലും മറുപടി നൽകുന്ന വിക്കി ഇപ്പോൾ ഇതിലെല്ലാം ഒരു വിദഗ്ദ്ധനാണെന്ന് കത്രീന തമാശരൂപേണ പറയുന്നു. താൻ ഉണർന്ന് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങുന്നതിന് മുമ്പ് വിക്കിക്ക് ഒന്നോ രണ്ടോ ബ്ലാക്ക് കോഫി കുടിക്കാൻ കുറച്ച് സമയം ലഭിക്കട്ടെ എന്നും കത്രീന വിക്കിയെ ആശംസിച്ചു .
കത്രീനയുടെ പോസ്റ്റിന് താഴെ ആരാധകർക്ക് പുറമെ അനന്യ പാണ്ഡെ, നേഹ ധൂപിയ തുടങ്ങിയ താരങ്ങളും പ്രതികരണങ്ങളുമായി എത്തി. "നിങ്ങളെ ഓർത്ത് അതിയായ സന്തോഷമുണ്ട് ," എന്നാണ് കരീന കപൂർ കുറിച്ചത്. വിക്കിയുടെ പിതാവ് ശ്യാം കൗശലും സഹോദരൻ സണ്ണി കൗശലും സമൂഹമാധ്യമങ്ങളിലൂടെ താരത്തിന് ജന്മദിനാശംസകൾ നേർന്നിരുന്നു.
സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന 'ലവ് ആൻഡ് വാർ' (Love and War) ആണ് വിക്കി കൗശലിന്റേതായി വരാനിരിക്കുന്ന പുതിയ ചിത്രം. രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രം 2027 ജനുവരി 21-ന് തിയേറ്ററുകളിൽ എത്തും.
Content Highlights: Bollywood actress Katrina Kaif shared an emotional and playful Instagram post wishing her husband Vicky Kaushal on his birthday, featuring their son Vihan and highlighting his coming movie 'Love and War'.
Published: 17 May 2026, 05:17 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented