അടുത്തിടെ ഡല്‍ഹിയിലെ ദ്വാരകയിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം

റോഡിൽ അപകടമുണ്ടാക്കിയ ശേഷം വാഹനവുമായി രക്ഷപ്പെട്ട് പോകുന്ന കേസുകൾ (ഹിറ്റ് ആൻഡ് റൺ) വർധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ഗാനരചയിതാവ് വരുൺ ഗ്രോവർ. അടുത്തിടെ ഡൽഹിയിലെ ദ്വാരകയിലുണ്ടായ അപകടത്തിൽ 23-കാരൻ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ദേശീയപുരസ്‌കാര ജേതാവ് കൂടിയായ വരുണിന്റെ പ്രതികരണം. കേസിലെ പ്രതിയായ 17-കാരന് പത്താം ക്ലാസ് പരീക്ഷയെഴുതാനായി ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ചിരുന്നു.
'അപകടമുണ്ടാക്കിയ ശേഷം വാഹനവുമായി രക്ഷപ്പെടുന്ന ഒരുപാട് കേസുകളാണുണ്ടാകുന്നത്. ഭൂരിഭാഗം കേസുകളിലും മദ്യപിച്ച കൗമാരക്കാർ വിലയേറിയ കാറുകളോടിച്ചാണ് അപകടമുണ്ടാക്കുന്നത്. ഇവരുടെ കൈയിൽ ധാരാളം പണവുമുണ്ട്.' -വരുൺ ഗ്രോവർ പറഞ്ഞു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'പണക്കാരായ കുട്ടികൾക്ക് വിനോദത്തിന് വേണ്ടി കൊല്ലാം, എന്നിട്ട് രക്ഷപ്പെടാമെന്ന നിലയിലേക്ക് നമ്മൾ മാറി എന്നതാണ് 'പ്രഭുത്വ'ത്തിന്റെ മറ്റൊരു ലക്ഷണം. കാരണം, രാഷ്ട്രീയക്കാരും കോടതികളും അവരുടെ (പിതാക്കന്മാരുടെ) പോക്കറ്റിലാണ്.' -വരുൺ ഗ്രോവർ തുറന്നടിച്ചു.
ഫെബ്രുവരി മൂന്നിനാണ് ദ്വാരകയിലെ അപകടമുണ്ടായത്. ലാൽ ബഹദൂർ ശാസ്ത്രി കോളേജിന് സമീപമായിരുന്നു അപകടം. ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ സാഹിൽ ധനേശ്രയാണ് (23) മരിച്ചത്. ബൈക്കിലിടിച്ച കാർ, പിന്നീട് മറ്റൊരു ടാക്സി കാറിലും ഇടിച്ചിരുന്നു. അപകടത്തിൽ ടാക്സി ഡ്രൈവർക്കും പരിക്കേറ്റു.
Content Highlights: National Award-winning lyricist Varun Grover has lashed out at the increasing trend of hit-and-run cases involving affluent teenagers. Responding to the Dwarka accident where a 23-year-old lost his life, Grover criticized the system for being biased toward the wealthy, noting that "politicians and courts are in the pockets of their fathers."
Published: 17 Feb 2026, 10:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented