രണ്ടോ അതിലധികമോ മരണമുണ്ടാകുന്ന അപകടങ്ങളാണ് സമിതി പരിശോധിക്കുക.

തിരുവനന്തപുരം: വാഹനാപകടങ്ങൾക്ക് ഇടയാക്കുന്ന സാഹചര്യങ്ങൾ കണ്ടെത്താനും തുടർ അപകടങ്ങൾ ഒഴിവാക്കാനുള്ള നിർദേശങ്ങൾക്കുമായി സംസ്ഥാനത്ത് പോസ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ടീം രൂപവത്കരിക്കുന്നു. എല്ലാ ജില്ലകളിലും പ്രത്യേക സംഘമുണ്ടാകും.
ഇവർ അപകടസ്ഥലങ്ങൾ പരിശോധിച്ച് നിർദേശങ്ങൾ സമർപ്പിക്കും. രണ്ടോ അതിലധികമോ മരണമുണ്ടാകുന്ന അപകടങ്ങളാണ് സമിതി പരിശോധിക്കുക. സമാനമായ അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകളും ശാസ്ത്രീയ പ്രതിരോധമാർഗങ്ങളും സമർപ്പിക്കുകയാണ് സമിതിയുടെ കടമ.
ഡ്രൈവറുടെ പിഴവ്, വാഹനത്തിന്റെ സാങ്കേതികത്തകരാർ, റോഡിന്റെ പോരായ്മ എന്നിവ വിലയിരുത്തും. മോട്ടോർവാഹന വകുപ്പ്, പോലീസ്, പൊതുമരാമത്ത്, ദേശീയപാത, റോഡ് സേഫ്റ്റി, അംഗങ്ങൾ സമിതിയിലുണ്ടാകും.
അഞ്ചു ദിവസത്തിനുള്ളിൽ റിപ്പോർട്ട്
കൊട്ടാരക്കര: സംസ്ഥാനത്ത് അപകടങ്ങൾ കുറയ്ക്കാൻ വിദേശരാജ്യങ്ങളുടെ മാതൃകയിൽ അപകടാനന്തര അന്വേഷണ സംഘം (പോസ്റ്റ് ക്രാഷ് ഇൻവെസ്റ്റിഗേഷൻ ടീം) രൂപവത്കരിക്കുമെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണർ നാഗരാജു പറഞ്ഞു. കൊട്ടാരക്കര മുക്കോണിമുക്കിൽ യാത്രക്കാരുടെ മുകളിലേക്ക് ടിപ്പർ ലോറി മറിഞ്ഞുണ്ടായ അപകടസംബന്ധമായ അന്വേഷണത്തിന് എത്തിയതായിരുന്നു കമ്മിഷണർ.
രണ്ടോ അതിലധികമോ മരണമുണ്ടാകുന്ന അപകടങ്ങൾ അന്വേഷിച്ച് അഞ്ചുദിവസത്തിനുള്ളിൽ റിപ്പോർട്ട് സംഘം തയ്യാറാക്കും. പോലീസ്, മോട്ടോർ വാഹന വകുപ്പ്, പൊതുമരാമത്ത്, കെ.എസ്.ഇ.ബി., ആരോഗ്യം, തദ്ദേശഭരണം തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ അടങ്ങുന്നതായിരുക്കും സംഘം. എല്ലാ ജില്ലകളിലും സംഘങ്ങൾ രൂപവത്കരിക്കും. പദ്ധതിയുടെ പ്രാഥമിക രൂപരേഖ തയ്യാറായെന്നും മന്ത്രിയുമായും സർക്കാരുമായി ചർച്ചചെയ്ത് അന്തിമ തീരുമാനവും അറിയിപ്പും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ദിവസവും ആളപായമുണ്ടാകുന്ന എട്ടുമുതൽ പത്തുവരെ അപകടങ്ങൾ നടക്കുന്നു. പ്രതിവർഷം നാലായിരം പേരാണ് വാഹനാപകടങ്ങളിൽ മരിക്കുന്നത്. നിയമം കർശനമായി നടപ്പാക്കുന്നതിലൂടെയും വകുപ്പുകളുടെ യോജിച്ചുള്ള പ്രവർത്തനങ്ങൾ, നാട്ടുകാരുടെ സഹകരണം, ബോധവത്കരണം എന്നിവയിലൂടെയും മാത്രമേ അപകടങ്ങൾ കുറയ്ക്കാൻ കഴിയൂ. അമിതഭാരം കയറ്റുന്നതു തടയാൻ ക്വാറികളിലും ഖനനകേന്ദ്രങ്ങളിലും ഉൾപ്പെടെ ഭാരം അളക്കുന്നതിനുള്ള സൗകര്യം ഒരുക്കേണ്ടിവരും.
നൂതന സാങ്കേതികവിദ്യകളുടെ സഹായം തേടേണ്ടിവരും. നിയമലംഘനം നടത്തുന്ന വാഹനങ്ങളെക്കുറിച്ചുള്ള വിവരം പൊതുജനങ്ങൾ വകുപ്പിനു കൈമാറണം. ഇതിനായി എല്ലാ ആർ.ടി.ഒ.മാരുടെയും നമ്പർ പ്രസിദ്ധപ്പെടുത്തും. ജൂലായ് 15 വരെ സംസ്ഥാനത്തെമ്പാടും സ്‌പെഷ്യൽ ഡ്രൈവ് നടത്തും. ടിപ്പർ ലോറികളുടെ അമിതവേഗം, അമിതഭാരം, അശ്രദ്ധമായ ഡ്രൈവിങ്, കൃത്യമല്ലാത്ത രേഖകൾ എന്നിവ കണ്ടെത്തുകയാണ് ലക്ഷ്യമെന്നം അദ്ദേഹം പറഞ്ഞു.
ദേശീയപാത കൈയേറ്റം: നടപടി തുടങ്ങി
ന്യൂഡൽഹി: ദേശീയപാതകളിലെ റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി അനധികൃത പാർക്കിങ്ങിനും ൈകയേറ്റത്തിനുമെതിരേ ദേശീയപാത അതോറിറ്റി രാജ്യവ്യാപകമായി നടപടി ആരംഭിച്ചു. രാജ്യത്ത് അനധികൃത പാർക്കിങ് പതിവാക്കിയ 595 കേന്ദ്രങ്ങൾ തിരിച്ചറിഞ്ഞ് നടപടികൾ സ്വീകരിക്കുകയാണെന്ന് അതോറിറ്റി അറിയിച്ചു. സുപ്രീം കോടതിനിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ദേശീയപാതകളിൽ അനധികൃത പാർക്കിങ്, കൈയേങ്ങൾ, വ്യാപാരപ്രവർത്തനങ്ങൾ എന്നിവ അപകടസാധ്യത വർധിപ്പിക്കുകയും ഗതാഗതത്തെ ബാധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി ശക്തമാക്കിയത്.
റോഡുകളിലെ കൈയേറ്റം നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കിയിട്ടുണ്ട്. ദേശീയപാതകളിലെ അഡ്വാൻസ്ഡ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റത്തിന്റെ പ്രവർത്തനക്ഷമത ഉറപ്പാക്കാൻ അടിയന്തര ഓഡിറ്റ് നടത്തും.
Content Highlights: Establishment of dedicated post-accident investigation teams in every Kerala district., Mandatory investigation for accidents involving two or more fatalities., Scientific analysis of human error, vehicle defects, and road engineering flaws., Nationwide NHAI action against 595 illegal parking and encroachment hotspots., Supreme Court-mandated safety audits for Advanced Traffic Management Systems.
Published: 25 Jun 2026, 07:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented